രാജ്യത്ത് ഇതുവരെ വിതരണ ചെയ്തത് 72.37 കോടി ഡോസ് വാക്സിൻ; വിവരങ്ങൾ
ദില്ലി; രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 72.37 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. അധികമായി 7 ലക്ഷത്തിലേറെ (7,00,000) ഡോസുകൾ ഉടൻ സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കും.ഉപയോഗിക്കാത്ത 5.72 കോടിയിലധികം (5,72,74,025) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ശേഷിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം ഉപഭോക്താവിന്റെ വാക്സിനേഷൻ നില അറിയുന്നതിനായി പുതിയ എപിഐ സംവിധാനം കോവിൻ (CoWIN) ആരംഭിച്ചു.ഇതിനായി ഉപഭോക്താക്കൾ തങ്ങളുടെ മൊബൈൽ നമ്പറും, പേരും നൽകേണ്ടതുണ്ട്. ഇതേ തുടർന്ന് ലഭിക്കുന്ന ഒടിപി, ഉപഭോക്താക്കൾ കൃത്യമായി രേഖപ്പെടുത്തണം. ഇതിന് മറുപടിയായി, ഉപഭോക്താവിന്റെ വാക്സിൻ സ്വീകരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കോവിൻ, അതാത് ഉപകരണങ്ങളിലേക്ക് നൽകുന്നതാണ്.
ഇവ ഇങ്ങനെ
0 - പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ചിട്ടില്ല
1 - ഭാഗികമായി പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്
2 - പൂർണ്ണമായും പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ചു
ഈ മറുപടി, ഡിജിറ്റലായി സാക്ഷ്യപ്പെടുത്തിയതിനുശേഷം ഉടൻതന്നെ ബന്ധപ്പെട്ടവരുമായി പങ്കു വയ്ക്കാവുന്നതാണ്, മന്ത്രാലയം വ്യക്തമാക്കി.
അതേസമയം വ്യാഴാഴ്ച രാജ്യത്ത് 34,973 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.18 ശതമാനമാണ്.രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,90,646 പേരാണ്.രോഗമുക്തി നിരക്ക് 97.49%
കഴിഞ്ഞ 24 മണിക്കൂറിനിടെ 37,681 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,23,42,299 ആയി.പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.31%) കഴിഞ്ഞ 77 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.96%) കഴിഞ്ഞ 11 ദിവസമായി 3 ശതമാനത്തിൽ താഴെയും.ആകെ നടത്തിയത് 53.86 കോടി പരിശോധനകളാണ്.
ശരിക്കും സ്റ്റൈലിഷ്... ഭാവനയുടെ പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ, വൈറൽ ചിത്രങ്ങൾ
അതേസമയം കേരളത്തിൽ ഇന്ന് 25,010 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു. 1,51,317 പരിശോധനകള്‍ നടന്നു. 177 മരണങ്ങളുണ്ടായി. 2,37,643 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 21,000 കേസുകളും കുറഞ്ഞിട്ടുണ്ട്. ടിപിആറിന്‍റെയും പുതുതായി ഉണ്ടായ കേസുകളുടെയും വളര്‍ച്ചാ നിരക്ക് യഥാക്രമം 8 ശതമാനവും 10 ശതമാനവും കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 18 വയസ്സിനു മുകളിലുള്ള 78.03 ശതമാനം പേര്‍ക്ക് (2,23,94,059) ഒരു ഡോസ് വാക്സിനും 30.16 ശതമാനം പേര്‍ക്ക് (86,55,858) രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications