മകള്‍ നടത്തുന്ന അനാഥാലയത്തിലെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു! പിതാവിന് ഒത്താശ ചെയ്ത് മകളും
മകള്‍ നടത്തുന്ന അനാഥാലയത്തിലെ പ്രായപൂര്‍ത്തിയാകാത്ത ആറ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത പിതാവ് പിടിയില്‍. 72 വയസുള്ള റിട്ടയേര്‍ഡ് പ്രൊഫസര്‍ കെ. എന്‍ അഗര്‍വാളാണ് അറസ്റ്റിലായിരിക്കുന്നത്.
ശിവപുരി : മകള്‍ നടത്തുന്ന അനാഥാലയത്തിലെ പ്രായപൂര്‍ത്തിയാകാത്ത ആറ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത പിതാവ് പിടിയില്‍. 72 വയസുള്ള റിട്ടയേര്‍ഡ് പ്രൊഫസര്‍ കെ. എന്‍ അഗര്‍വാളാണ് അറസ്റ്റിലായിരിക്കുന്നത്.
പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിന് പിതാവിന് ഒത്താശ ചെയ്ത മകള്‍ അഡ്വ. ഷാലിയ അഗര്‍വാളിനെതിരെയും കേസെടുത്തിട്ടുണ്ട്. മധ്യപ്രദേശിലാണ് സംഭവം.സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ളതാണ് അനാഥാലയം. ഇത് നോക്കി നടത്തിയിരുന്നത് ഷാലിയയായിരുന്നു.

കൗണ്‍സിലിങിനിടെയാണ് പെണ്‍കുട്ടികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ശിശു വികസന വകുപ്പാണ് കൗണ്‍സിലിങ് നടത്തിയത്. ആഴ്ചകള്‍ക്കു മുമ്പ് നടന്ന കൗണ്‍സിലിങിനിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് വീണ്ടും കൗണ്‍സിലിങ് നടത്തുകയായിരുന്നു. ഇതിലാണ് ആറ് കുട്ടികള്‍ പീഡന വിവരം പറഞ്ഞത്.
അഗര്‍വാള്‍ തുടര്‍ച്ചയായി ബലാത്സംഗത്തിന് വിധേയമാക്കിയിരുന്നതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കി. ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.












Click it and Unblock the Notifications