പോൺ കാണിച്ച് 72കാരൻ നാലാംക്ലാസുകാരിയെ ബലാത്സംഗം ചെയ്തു!! പറഞ്ഞിട്ട് ബന്ധുക്കൾ വിശ്വസിച്ചില്ല!!!
72കാരനായ അയൽവാസി ഉപദ്രവിക്കുന്നുണ്ടെന്ന പെൺകുട്ടി വീട്ടുകാരോട് പരാതിപ്പെട്ടെങ്കിലും അവർ അത് മുഖവിലയ്ക്കെടുത്തില്ല.
ഹൈദരാബാദ്: പതിനൊന്ന്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ വൃദ്ധന്‍ അറസ്റ്റില്‍. വനസ്തിപുരം സ്വദേശിയായ കൃഷ്ണയാണ് അറസ്റ്റില്‍ ആയത് ഇയാള്‍ക്ക് 72 വയസ്സുണ്ട്.
നാലാം ക്ലാസ്‌കാരിയായ പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് വൃദ്ധന്‍. ആരുമില്ലാത്ത തക്കം നോക്കി പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് ഇയാള്‍ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു.

കൂലിപ്പണിക്കാരായ അച്ഛനമ്മമാര്‍ക്കൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. ഇവര്‍ ജോലിയ്ക്ക് പോകുന്ന സമയം നോക്കി പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയാണ് വൃദ്ധന്‍ ചെയ്യാറുള്ളത്.

പോണ്‍ സിനിമകള്‍ കാണിച്ചാണ് വൃദ്ധന്‍ പെണ്‍കുട്ടിയെ പ്രലോഭിച്ചത്. ഇങ്ങനെ കഴിഞ്ഞ 26നാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

അടുത്ത വീട്ടിലെ വൃദ്ധന്‍ ഉപദ്രവിയ്ക്കുന്നുണ്ടെന്ന് പെണ്‍കുട്ടി അച്ഛനമ്മമാരോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അത് വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. സ്‌കൂളിലെ അധ്യാപകരാണ് പീഡനവിവരം പൊലീസില്‍ അറിയിച്ചത്.

പെണ്‍കുട്ടിയില്‍ നിന്ന് വിശദമായി മൊഴി എടുത്ത ശേഷം പൊലീസ് കൃഷ്ണയേയും ചോദ്യം ചെയ്തു. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ഇയാള്‍ കുറ്റം സമ്മതിച്ചു.












Click it and Unblock the Notifications