കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാ ഭൂരിപക്ഷം തേടി ബിജെപി... പോരാട്ടം 73 സീറ്റില്‍, ഭൂരിപക്ഷം പൊളിക്കാന്‍ കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ദില്ലി: 2020 ബിജെപിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണായക വര്‍ഷമാണ്. ലോക്‌സഭയില്‍ ശക്തമായ സ്വാധീനമുള്ളപ്പോഴും രാജ്യസഭയിലെ ഭൂരിപക്ഷം ബിജെപിക്ക് ഇപ്പോഴും അനുകൂലമല്ല. നിര്‍ണായകമായ പല ബില്ലുകളും രാജ്യസഭയില്‍ തട്ടി നില്‍ക്കുമോ എന്ന ഭയവും ബിജെപിക്കുണ്ട്. പൗരത്വ നിയമത്തില്‍ തന്നെ രാജ്യസഭയില്‍ പല കക്ഷികളുടെയും സഹായത്തോടെയാണ് ബില്‍ പാസാക്കാന്‍ ബിജെപിക്ക് സാധിച്ചത്.

ഇനി ഇത്തരം എതിര്‍പ്പുകളുണ്ടെങ്കിലും ഒറ്റയ്ക്ക് അതിനെ മറികടക്കാന്‍ ഭൂരിപക്ഷം ഉണ്ടെങ്കില്‍ ബിജെപിക്ക് സാധിക്കും. എന്നാല്‍ 2020ല്‍ ആ മോഹം നടക്കില്ലെന്നാണ് സൂചനകള്‍. അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വമ്പന്‍ തിരിച്ചടികളാണ് ബിജെപി നേരിട്ട് കൊണ്ടിരിക്കുന്നത്. അതുകൊണ്ട് രാജ്യസഭയില്‍ ബിജെപി പിന്നോട്ട് പോകുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. 73 സീറ്റുകളാണ് ഈ വര്‍ഷം ഒഴിവ് വരുന്നത്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ഈ വര്‍ഷം 69 സീറ്റുകളിലെ അംഗങ്ങളുടെ കാലാവധിയാണ് അവസാനിക്കുന്നത്. നേരത്തെ നാല് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുമുണ്ട്. അങ്ങനെ മൊത്തം 73 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 18 സീറ്റുകള്‍ ബിജെപിയുടേതാണ്. 17 സീറ്റുകള്‍ കോണ്‍ഗ്രസിന്റേതുമാണ്. 18 സീറ്റുകളില്‍ പത്തെണ്ണം പോലും പിടിച്ചെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ബിജെപി. കോണ്‍ഗ്രസ് സഖ്യത്തോടെ മത്സരിക്കാന്‍ തീരുമാനിച്ചത് രാജ്യസഭയില്‍ ബിജെപിയുടെ അംഗബലം ഉറപ്പായും ഇല്ലാതാക്കും.

പ്രധാന പ്രശ്‌നം

പ്രധാന പ്രശ്‌നം

2018-2019 വര്‍ഷങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നതാണ് രാജ്യസഭയിലെ കക്ഷി നില മാറ്റുമെന്ന് ഉറപ്പിക്കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തിരിച്ചടി ബിജെപി കാര്യമായ നഷ്ടം വരുത്തും. ജാര്‍ഖണ്ഡില്‍ നിന്ന് ഒരാള്‍ പോലും ബിജെപിയില്‍ നിന്ന് രാജ്യസഭയിലെത്തില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഓരോ എംപിമാര്‍ മാത്രമേ ഉണ്ടാവൂ. നിലവിലെ എണ്ണത്തില്‍ വലിയ ഇടിവ് ഇതോടെ ഉറപ്പാണ്.

തന്ത്രം പാളി

തന്ത്രം പാളി

പ്രതിപക്ഷ നിരയില്‍ നിന്നുള്ള രാജ്യസഭാ എംപിമാരെ കൂറുമാറ്റുന്ന തന്ത്രമാണ് അടുത്ത കാലം വരെ ബിജെപി പ്രയോഗിച്ചിരുന്നത്. സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ബിഎസ്പിയില്‍ നിന്നും നിരവധി പേര്‍ ഇത്തരത്തില്‍ ബിജെപിയില്‍ എത്തിയിരുന്നു. മഹാരാഷ്ട്രയില്‍ എന്‍സിപിയില്‍ നിന്നും നേതാക്കള്‍ ബിജെപിയിലെത്തിയിരുന്നു. എന്നാല്‍ ഈ തന്ത്രം പാളിയിരിക്കുകയാണ്. ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ തോറ്റതോടെ ഇവര്‍ മത്സരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഭൂരിപക്ഷത്തിന് അടുത്തെത്തിയ ബിജെപി പടിക്കല്‍ വെച്ച് കലമുടയ്ക്കുമെന്ന് ഉറപ്പാണ്.

കോണ്‍ഗ്രസ് അടവുകള്‍ ഒരുക്കുന്നു

കോണ്‍ഗ്രസ് അടവുകള്‍ ഒരുക്കുന്നു

രാജ്യസഭയില്‍ ബിജെപിയെ പ്രതിരോധിക്കുക എന്ന ക്യാമ്പയിനാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. മധ്യപ്രദേശില്‍ നിന്ന് മൂന്ന് സീറ്റില്‍ വിജയിക്കുകയാണ് പ്രധാന ടാര്‍ഗറ്റ്. ഇവിടെ ജോതിരാദിത്യ സിന്ധ്യയെ വിജയിപ്പിക്കുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളത്. കോണ്‍ഗ്രസ് സഖ്യം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ജാര്‍ഖണ്ഡിലും നേട്ടമുണ്ടാക്കും. പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് തന്നെ നേട്ടമുണ്ടാക്കും. ലോക്‌സഭയിലെ ദൗര്‍ബല്യം രാജ്യസഭയിലെ കരുത്തിലൂടെ നികത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

നിലവിലെ കണക്ക്

നിലവിലെ കണക്ക്

ബിജെപിക്ക് 83 അംഗങ്ങളും കോണ്‍ഗ്രസിന് 46 അംഗങ്ങളുമാണ് രാജ്യസഭയില്‍ ഉള്ളത്. 250 അംഗ സഭയാണിത്. കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് സിംഗ് പൂരി, രാംദാസ് അത്തവാലെ, ശരത് പവാര്‍, ദിഗ് വിജയ് സിംഗ്, വിജയ് ഗോയല്‍ എന്നിവരാണ് ഈ വര്‍ഷം വിരമിക്കുന്ന പ്രമുഖര്‍. അതേസമയം ബിജെപിക്ക് ഏറ്റവും പ്രതീക്ഷ ഉത്തര്‍പ്രദേശിലാണ്. ഇവിടെ പത്ത് സീറ്റുകളാണ് ഒഴിവ് വരുന്നത്. ഈ പത്ത് സീറ്റും ബിജെപി തന്നെ നേടും. നിയമസഭയില്‍ വലിയ ഭൂരിപക്ഷം ബിജെപിക്കുണ്ട്.

തിരിച്ചടി ഇവിടെ

തിരിച്ചടി ഇവിടെ

രാജസ്ഥാന്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി ഇത്തവണ തിരിച്ചടി നേരിടും. ഇവിടെ കോണ്‍ഗ്രസ് ചെറിയ തോതില്‍ മുന്‍തൂക്കം നേടും. മഹാരാഷ്ട്രയില്‍ ഏഴ് സീറ്റുകളാണ് ഒഴിവ് വരുന്നത്. തമിഴ്‌നാട്ടില്‍ ആറ് സീറ്റുകളും ബംഗാളിലും ബീഹാറിലും അഞ്ച് വീതം സീറ്റുകളുമുണ്ട്. നാല് സീറ്റ് വീതം ആന്ധ്രപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ഒഡീഷ എന്നിവിടങ്ങളിലുണ്ടാവും. ഗുജറാത്തില്‍ രണ്ട് സീറ്റില്‍ വരെ ഇപ്പോള്‍ ബിജെപിക്ക് ജയിക്കാനാവും. കര്‍ണാടകത്തില്‍ ബിജെപി നില മെച്ചപ്പെടുത്തും.

അഭിനന്ദന്‍ റാഫേലില്‍ ആയിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിയേനെ, മുന്‍ വ്യോമസേനാ മേധാവി പറയുന്നത് ഇങ്ങനെഅഭിനന്ദന്‍ റാഫേലില്‍ ആയിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിയേനെ, മുന്‍ വ്യോമസേനാ മേധാവി പറയുന്നത് ഇങ്ങനെ

English summary
73 rajya sabha seat vacant this year bjp have a concern
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X