Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ സീറ്റിന് 74 ലക്ഷം; ഹോസ്റ്റലിന് 3 ലക്ഷം; സംശയമുനയിലുള്ള അല്‍-ഫലാഹ് സര്‍വകലാശാലയുടെ ചരിത്രം

ചെങ്കോട്ടയില്‍ ഒന്‍പത് പേരുടെ ജീവനെടുത്ത ചാവേര്‍ സ്‌ഫോടനത്തിന് പിന്നാലെ ഏറെ പ്രചാരം നേടിയ വാക്കാണ് വൈറ്റ് കോളര്‍ തീവ്രവാദം. സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് ഡോക്ടര്‍മാര്‍ അറസ്റ്റില്‍ ആയതോടെയാണ് ഉന്നത വിദ്യാഭ്യാസം ഉള്ളവര്‍ വരെ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരാകുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

അല്‍-ഫലാഹ് സര്‍വകലാശാലയുമായി ബന്ധമുള്ള രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റിലായതോടെ ഈ യൂണിവേഴ്‌സിറ്റിയും ഇപ്പോള്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. പാക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഡോ. മുസമ്മില്‍ ഗാനായി, ഡോക്ടര്‍ ഷഹീന്‍ സായീദ് എന്നിവര്‍ ഈ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഇതുകൂടാതെ ചെങ്കോട്ട സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ച ഡോക്ടര്‍ ഉമര്‍ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

university

യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള വാടക വീട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ സഹായിച്ച മതപ്രഭാഷകനായ മൗലവി ഇഷ്തിയാക്കിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇദ്ദേഹം അല്‍ ഫലാഹ് കാമ്പസില്‍ മതപ്രഭാഷണങ്ങള്‍ നടത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഹരിയാന-ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 27 കിലോമീറ്റര്‍ അകലെ ഫരീദാബാദിലാണ് അല്‍ ഫലാഹ് സര്‍വകലാശാല എന്ന സ്വകാര്യ സ്ഥാപനം. 2014 ല്‍ സ്ഥാപിതമായ കോളജ് 70 ഏക്കറിലേറെ വിസ്തൃതിയിലാണ് പ്രവര്‍ത്തിക്കുന്നത്. 1995 ല്‍ രൂപീകരിച്ച അല്‍ ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ് സര്‍വകലാശാല സ്ഥാപിച്ചത്. ആദ്യം എന്‍ജിനീയറിങ് കോളജായി ആരംഭിച്ച സ്ഥാപനം പിന്നീടാണ് മെഡിക്കല്‍ വിദ്യാഭ്യാസത്തിലേക്കും ഹ്യൂമാനിറ്റീസ്, കമ്പ്യൂട്ടര്‍ സയന്‍സ് പോലുള്ള വിഷയങ്ങളിലേക്കും കടക്കുന്നത്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ എ ഗ്രേഡ് അംഗീകാരവും യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചിട്ടുണ്ട്.

അറസ്റ്റിലായ ഡോക്ടര്‍മാരുമായി തങ്ങള്‍ക്ക് പ്രൊഫഷണല്‍ ബന്ധം മാത്രമാണ് ഉള്ളതെന്ന് പറഞ്ഞ് സര്‍വകലാശാല കയ്യൊഴിഞ്ഞെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി ഇവിടെ ഇപ്പോള്‍ പതിവായി പൊലീസുകാര്‍ കയറിയിറങ്ങുകയാണ്. ഇതിനകം ഇവിടെയുള്ള 52 ഡോക്ടര്‍മാരെയാണ് ചോദ്യം ചെയ്തത്.

വിദ്യാര്‍ത്ഥികളില്‍ നിന്നും വന്‍ തുക ഫീസ് വാങ്ങിയാണ് ഈ സ്വകാര്യ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അല്‍-ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ 2019 മുതല്‍ എംബിബിഎസ് പഠിപ്പിക്കുന്നുണ്ട്. മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന് 650 കിടക്കകളുള്ള ഒരു ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്. സൗജന്യ ചികിത്സ ഉള്‍പ്പെടെ നല്‍കുന്ന ഇവിടെ എംആര്‍ഐ, സിടി സ്‌കാനുകള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളുമുണ്ട്.

ഓരോ അക്കാദമിക് വര്‍ഷവും 200 വിദ്യാര്‍ത്ഥികളെയാണ് എംബിബിഎസ് കോഴ്‌സിന് ചേര്‍ക്കുന്നത്. എംഡി കോഴ്‌സിന് 50 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കും. അതേസമയം എന്‍ജിനീയറിങ് കോഴ്‌സുകള്‍ക്ക് 888 സീറ്റുകള്‍ ഉണ്ട്

എംബിബിഎസ് കോഴ്‌സിന് ആദ്യത്തെ നാലു വര്‍ഷങ്ങളില്‍ 16.37 ലക്ഷം രൂപ വീതവും അവസാന വര്‍ഷം ഒന്‍പതു ലക്ഷം രൂപയുമാണ് ഈടാക്കുന്നത്. രണ്ട് കിടക്കകളുള്ള ഹോസ്റ്റല്‍ മുറിക്ക് ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് പ്രതിവര്‍ഷം ഈടാക്കുന്നത് മൂന്നു ലക്ഷത്തിലേറെ രൂപയും. ആകെ മൊത്തം 74 ലക്ഷത്തോളം രൂപയാണ് സര്‍വകലാശാല എംബിബിഎസ് കോഴ്‌സിനായി ഈടാക്കുന്നത്. നിരവധി കാശ്മീരി വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഏകദേശം 40% ത്തോളം വരും കാശ്മീരി വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍.

ഇന്ത്യയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു എന്നാണ് യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട രണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റിലായതോടെ സര്‍വകലാശാലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഭീകരര്‍ക്ക് ഈ സര്‍വകലാശാല സുരക്ഷിത സങ്കേതമായി മാറിയോ എന്നാണ് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+