കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം: കർത്തവ്യപഥില്‍ ഇന്ത്യയുടെ ശക്തി വിളിച്ചോതി പരേഡ്

Google Oneindia Malayalam News
republicday

Newest First Oldest First
1:42 PM, 26 Jan

സ്ത്രീ ശക്തി വിളിച്ചോതി കേരളത്തിന്റെ നിശ്ചലദൃശ്യം
1:22 PM, 26 Jan

റിപ്പബ്ലിക് ദിന പരേഡിൽ ആദ്യമായി 105 എംഎം ഫീൽഡ് ഗൺ ഉപയോഗിച്ച് 21-ഗൺ സല്യൂട്ട്
12:02 PM, 26 Jan

ലഹരി വിരുദ്ധ സന്ദേശവുമായി ആഭ്യന്തര വകുപ്പിന്റെ നിശ്ചല ദൃശ്യം
11:10 AM, 26 Jan

രാഷ്ട്രപതി സല്യൂട്ട് സ്വീകരിക്കുന്നു
10:55 AM, 26 Jan

ദില്ലിയില്‍ റിപ്പബ്ലിക് ദിന പരേഡ് പുരോഗമിക്കുന്നു
10:29 AM, 26 Jan

ആഘോഷങ്ങള്‍ക്ക് തുടക്കമാവുന്നു

ആഘോഷങ്ങള്‍ക്ക് തുടക്കമാവുന്നു
പ്രസിഡന്റ് ദ്രൗപതി മുർമുവും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും രാഷ്ട്രപതി ഭവനിൽ നിന്ന് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ കാർത്തവ്യ പാതയിലേക്ക് പോവുന്നു
10:27 AM, 26 Jan

തിരുവനന്തപുരത്ത് ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയർത്തുന്നു
10:27 AM, 26 Jan

ഡൽഹിയിലെ നാഷണൽ വാർ മെമ്മോറിയലിന്റെ ഡിജിറ്റൽ വിസിറ്റേഴ്‌സ് ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സന്ദേശം കുറിക്കുന്നു.
10:12 AM, 26 Jan

ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരവ് അർപ്പിക്കുന്നു
10:06 AM, 26 Jan

ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമർപ്പിക്കാന്‍ പ്രധാനമന്ത്രിയെത്തുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങും പ്രധാനമന്ത്രിക്കൊപ്പം
10:00 AM, 26 Jan

കർത്തവ്യപഥിലെ അഭിമാന പരേഡ് അല്‍പ്പസമയത്തിനകം ആരംഭിക്കും
9:56 AM, 26 Jan

പരേഡിനൊരുങ്ങി കർത്തവ്യപഥ്
9:40 AM, 26 Jan

പ്രധാനമന്ത്രിയുടെ റിപ്പബ്ലിക് ദിന ആശംസ
9:19 AM, 26 Jan

റിപ്പബ്ലിക് ദിനാശംകള്‍ നേർന്ന് പ്രധാനമന്ത്രി. ഒന്നിച്ച് മുന്നേറാമെന്ന് നരേന്ദ്ര മോദി. സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കും
9:17 AM, 26 Jan

വിവിധ സേനാവിഭാഗങ്ങളുടെയും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെയും അഭിവാദ്യം ഗവർണ്ണർ സ്വീകരിക്കുന്നു.
9:16 AM, 26 Jan

ഗവർണ്ണർ ദേശീയ പതാക ഉയർത്തി

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയർത്തി
9:14 AM, 26 Jan

കൊച്ചിയിലും വിപുലമായ ആഘോഷം

കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങൾ,
9:13 AM, 26 Jan

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തുന്നു
9:03 AM, 26 Jan

കർത്തവ്യപഥിന്റെയും പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും നിർമ്മാണത്തിൽ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേർ ഇത്തവണ പരേഡിൽ അതിഥികളായെത്തും.
8:48 AM, 26 Jan

കർത്തവ്യ പഥിലും സമീപ പ്രദേശങ്ങളിലും സുരക്ഷ വിന്യാസം ശക്തമാക്കി.
8:39 AM, 26 Jan

പത്ത് മണിക്ക് കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമാകും. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ പങ്കെടുക്കും
8:16 AM, 26 Jan

രാവിലെ ഒൻപതരയ്ക്ക് ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിക്കും.
8:05 AM, 26 Jan

തമിഴ്നാട് ഗവർണ്ണർ ആർഎന്‍ രവി ദേശീയ പതാക ഉയർത്തുന്നു
8:04 AM, 26 Jan

കോവിഡ് കാരണം രണ്ട് വര്‍ഷമായി ഒരു വിദേശ അതിഥിയും റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല
8:04 AM, 26 Jan

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം എന്നറിയപ്പെടുന്നത്
7:24 AM, 26 Jan

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയാണ് ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ദില്ലിയിലെത്തുന്നത്.
8:33 PM, 25 Jan

റിപ്പബ്ലിക് ദിനത്തില്‍ അതിര്‍ത്തികള്‍ കാക്കുന്ന രാജ്യത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറായ ജവാന്‍മാര്‍ക്ക് പ്രത്യേക അഭിനന്ദനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.
8:31 PM, 25 Jan

കൂടുതല്‍ ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍, നമുക്ക് സാമ്പത്തിക വളര്‍ച്ച ആവശ്യമാണ്, എന്നാല്‍ ആ വളര്‍ച്ച ഫോസില്‍ ഇന്ധനത്തില്‍ നിന്നാണ്. ദൗര്‍ഭാഗ്യവശാല്‍, ദരിദ്രര്‍ മറ്റുള്ളവരെക്കാള്‍ ആഗോളതാപനത്തിന്റെ ഭാരം വഹിക്കുന്നു. ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിക്കുകയും ജനകീയമാക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള പരിഹാരങ്ങളിലൊന്ന്
8:31 PM, 25 Jan

ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമാണ് ജി 20യിൽ കൂടുതൽ ഊന്നൽ നൽകേണ്ടതെന്ന് രാഷ്ട്രപതി പറഞ്ഞു.
8:26 PM, 25 Jan

വിവിധ മതങ്ങളും വിവിധ ഭാഷകളും നമ്മെ വിഭജിച്ചില്ല; അവ നമ്മെ ഒന്നിപ്പിക്കുകയാണ് ചെയ്തത്. അതിനാലാണ്, ഒരു ജനാധിപത്യ റിപ്പബ്ലിക് എന്ന നിലയില്‍ നാം വിജയിച്ചത്. അതുതന്നെയാണ് ഇന്ത്യയുടെ സത്തയും', രാഷ്ട്രപതി പറഞ്ഞു.
READ MORE

ദില്ലി: 74-ാമത് റിപബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം. വലിയ ആഘോഷങ്ങൾക്കാണ് രാജ്യതലസ്ഥാനം തയ്യാറെടുക്കുന്നത്. അതീവ സുരക്ഷയാണ് പരേഡ് നടക്കുന്ന കർത്തവ്യപഥിൽ ഉൾപ്പെടെ ഒരുക്കിയിരിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്ത അല്‍സിസിയാണ് ഇത്തവണ മുഖ്യാഥിതി. അദ്ദേഹം ചടങ്ങുകൾക്കായി ഇന്ത്യയിലെത്തി. ഇന്ന് പ്രധാനമന്ത്രിയുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തും. അതേസമയം റിപബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു.

English summary
74th Republic Day 2023 Live Updates, Latest News And Highlights In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X