Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ്; രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 75 കോടി ഡോസ് വാക്സിൻ

ദില്ലി; രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 75 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ നിരക്കിൽ വാക്സിൻ വിതരണം നടന്നാൽ ജനസംഖ്യയുടെ 43 ശതമാനം പേർക്കും ഡിസംബറോടെ വാക്സിൻ ലഭ്യമാക്കാൻ സാധിക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.

vaccine

ഇതുവരെ, സിക്കിം, ഹിമാചൽ പ്രദേശ് ന്നീ സംസ്ഥാനങ്ങളും ഗോവ, ദാദ്ര, നഗർ ഹവേലി, ലഡാക്ക്, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും എല്ലാ മുതിർന്നവർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.രാജ്യത്ത് പ്രായപൂര്‍ത്തിയായ മുഴുവന്‍പേര്‍ക്കും വാക്‌സിന്‍ നല്‍കിയ ആദ്യ സംസ്ഥാനം ഹിമാചല്‍ പ്രദേശാണ്.

കൊവിഡ് മൂന്നാം തരംഗത്തെ നേരിടണമെങ്കിൽ ഡിസംബറോടെ ഇന്ത്യയിൽ ജനസംഖ്യയുടെ 60 ശതമാനം പേർക്കെങ്കിലും വാക്സിൻ ലഭ്യമാക്കണമെന്ന നിർദ്ദേശമായിരുന്നു വിദഗ്ദർ നൽകിയത്. ഇതിന് പ്രതിദിനം 12 ദശലക്ഷം വാക്സിൻ ഡോസുകൾ നൽകേണ്ടി വരും. കഴിഞ്ഞ 7 ദിവസത്തിനിടയിൽ ഇന്ത്യയിൽ വിതരണം ചെയ്യുന്ന വാക്സിൻ ഡോസുകളുടെ എണ്ണം പ്രതിദിനം 7.7 ദശലക്ഷമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5.3 മില്യൺ ഡോസ് വാക്സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.

Recommended Video

cmsvideo
    കുട്ടികള്‍ക്ക് വാക്‌സിനെടുക്കാന്‍ 63% രക്ഷിതാക്കളും തയ്യാര്‍

    അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 27,254 പേർക്കാണ് ഗാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.13 ശതമാനമാണ്.
    രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,74,269 പേരാണ്. ഇതോടെ രാജ്യത്ത് ഇതുവരെ 3.3 കോടി പേർക്കാണ് ആകെ കൊവിഡ് ബാധിച്ചത്. .4.4 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

    റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

    അതേസമയം രാജ്യത്ത് രോഗമുക്തി നിരക്ക് 97.54 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 37,687 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,24,47,032 ആയി
    പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.11%) കഴിഞ്ഞ 80 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.26%) കഴിഞ്ഞ 14 ദിവസമായി 3 ശതമാനത്തിൽ താഴെയും.ആകെ നടത്തിയത് 54.30 കോടി പരിശോധനകളാണ്.

    അതേസമയം കേരളത്തിൽ 79.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,27,84,195), 31.3 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (90,05,691) നല്‍കി.45 വയസില്‍ കൂടുതല്‍ പ്രായമുള്ള 94 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 52 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ നൽകിയതായും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+