ഉരുളക്കിഴങ്ങ് വിലയും കുതിക്കുന്നു; ദില്ലിയില്‍ രേഖപ്പെടുത്തിയത് 75 ശതമാനം വര്‍ധന
ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങ് വിലയും കുതിക്കുന്നു: ദില്ലിയില്‍ രേഖപ്പെടുത്തിയത് 75 ശതമാനം വര്‍ധനവ്,
ദില്ലി: കൊല്‍ക്കത്തയിലും ദില്ലിയിലുമടക്കം രാജ്യത്തിലെ പ്രധാന നഗരങ്ങളില്‍ ഉരുളക്കിഴങ്ങ് വില കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി വിലയാണ് ഉരുളക്കിഴങ്ങിന് ഇപ്പോള്‍. ഒരു കിലോ ഉരുളക്കിഴങ്ങിന് 32 രൂപയാണ് ദില്ലിയിലെ വില. അതേസമയം പല പ്രദേശങ്ങളിലും കിലോയ്ക്ക് 40 രൂപ വരെ എത്തിയിട്ടുമുണ്ട്. സവാള വിലക്കയറ്റം മൂലം പ്രതിസന്ധിയിലായ സാധാരണക്കാരനെ കൂടുതല്‍ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ് ഉരുളക്കിഴങ്ങും.
അതേസമയം വരുന്ന 10 ദിവസത്തിനുള്ളില്‍ വില താഴേക്ക് വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പുതിയ ഉരുളക്കിഴങ്ങുകള്‍ വിപണിയിലേക്ക് ഉടന്‍ തന്നെ എത്തും. കിലോയ്ക്ക് ശരാശരി 20 രൂപ വരെയാണ് ഉരുളക്കിഴങ്ങ് വില ഉയര്‍ന്നിരിക്കുന്നതെന്ന് കേന്ദ്ര ഉപഭോക്തൃകാര്യാലയ വില നിരീക്ഷണ സെല്‍ അറിയിച്ചു. ജയ്പൂര്‍, വാരണാസി തുടങ്ങിയ നഗരങ്ങളില്‍ കിലോയ്ക്ക് 10 രൂപ മുതല്‍ 15 രൂപ വരെയാണ് വില.

സര്‍ക്കാര്‍ നടത്തുന്ന അഗ്രിമാര്‍ക്കറ്റ് പോര്‍ട്ടല്‍ അനുസരിച്ച് ആസാദ്പൂര് മണ്ഡിയില്‍ ഉരുളക്കിഴങ്ങിന്റെ വരവ് ഈ വര്‍ഷം നവംബര്‍ 18ന് 355.5 ടണ്ണില്‍ നിന്ന് ബുധനാഴ്ച 1,284 ടണ്ണായി ഉയര്‍ന്നിട്ടുണ്ട്. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരവ് വളരെ കുറവാണ്.
പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ഒക്ടോബര്‍ വരെ കാലം തെറ്റി പെയ്ത മഴയാണ് വിളവെടുപ്പിനെ ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിളവെടുപ്പ് വൈകിയതോടെ വിപണിയില്‍ ഉരുളക്കിഴങ്ങിന് ഡിമാന്റ് വര്‍ധിച്ചു. ഇതുവഴി വില ദിവസേന മുകളിലേക്ക് കുതിച്ചു. അതേസമയം സവാള വിലയും സര്‍ക്കാരിന് തലവേദനയായി തുടരുകയാണ്. കിലോയ്ക്ക് 150നും 160നും ഇടയിലാണ് ഇപ്പോഴത്തെ സവാള വില.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications