കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 ദിവസം കൊണ്ട് 75 കിമി പാത; ഗിന്നസ് നേട്ടവുമായി ഇന്ത്യ..തകർത്തത് ഖത്തറിന്റെ റെക്കോഡ്

Google Oneindia Malayalam News

ദില്ലി; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI).ആന്ധ്രാപ്രദേശിലെ അമരാവതി മുതൽ മഹാരാഷ്ട്രയിലെ അകോല വരെയുള്ള 75 കിലോമീറ്റർ പാത അഞ്ച് ദിവസം കൊണ്ട് നിർമ്മിച്ചാണ് റെക്കോഡ് സ്വന്തമാക്കിയത്. 105 മണിക്കൂറും 33 മിനിറ്റുമെടുത്താണ് എൻഎച്ച്എഐ റോഡ് പണി പൂർത്തിയാക്കിയത്. ഖത്തറിന്റെ പേരിലുള്ള റെക്കോഡാണ് പുതിയ നേട്ടത്തിലൂടെ ഇന്ത്യ പഴങ്കഥയാക്കിയത്.

 nitin-1644653898.jpg -Prope

ജൂൺ 3 നായിരുന്നു പാതയുടെ പ്രവൃത്തിക്കൾ ആരംഭിച്ചത്. 7 ന് വൈകീട്ട് അഞ്ചോടെയാണ് പണി പൂർത്തിയായത്. എൻഎച്ച്എഐയിലെ 800 ജീവനക്കാരും ഒരു സ്വകാര്യ കമ്പനിയിലെ 720 തൊഴിലാളികളും ഒപ്പം സ്വതന്ത്ര കൺസൾട്ടന്റുമാരുൾപ്പെടെ സംഘവും അടങ്ങുന്ന ടീമാണ് പ്രൃത്തികൾ പൂർത്തിയാക്കിയത്. രാജ്പഥ് ഇൻഫ്രാകോൺ എന്ന കമ്പനിക്കായിരുന്നു റോഡ് നിർമാണ കരാർ. ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ നിന്നുള്ള 22 വിദഗ്ദരും റോഡ് പണി നിരീക്ഷിക്കാൻ എത്തിയിരുന്നു.

അത്യാപല്‍ക്കരമായ സാഹചര്യങ്ങളാണ് സംഘപരിവാർ അജണ്ടയുടെ ഭാഗമായി നടപ്പിലാക്കുന്നത്: എഎം ബേബിഅത്യാപല്‍ക്കരമായ സാഹചര്യങ്ങളാണ് സംഘപരിവാർ അജണ്ടയുടെ ഭാഗമായി നടപ്പിലാക്കുന്നത്: എഎം ബേബി

25.275 കിമി നീളമുള്ള റോഡായിരുന്നു ഖത്തറിന്റെ പേരിലുള്ള റെക്കോഡ്. ഖത്തർ സർക്കാർ ഏജൻസിയായ അഷ്ഘൻ ആണ് 10 ദിവസം കൊണ്ടായിരുന്നു പാതയുടെ പണി തീർത്തത്.അതേസമയം അഭിമാനകരമായ നേട്ടത്തിൽ എൻഎച്ച്എഐയെ അഭിനന്ദിച്ച് ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി രംഗത്തെത്തി. മുഴുവൻ രാജ്യത്തിനും അഭിമാന നിമിഷം എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. അമരാവതി മുതൽ മഹാരാഷ്ട്രയിലെ അകോല വരെയുള്ള പാത എൻഎച്ച് 53-ന്റെ ഭാഗമാണ്.കൊൽക്കത്ത, റായ്പൂർ, നാഗ്പൂർ, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട കിഴക്ക്-കിഴക്കൻ ഇടനാഴിയാണിതെന്നും മന്ത്രി പറഞ്ഞു. എൻഎച്ച്എഐയിലെയും രാജ്പഥ് ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡിലെയും എല്ലാ എൻജിനീയർമാർ, കോൺട്രാക്ടർമാർ, കൺസൾട്ടന്റുമാർ, തൊഴിലാളികൾ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.

നസ്രിയ 'സൗന്ദര്യവും ക്യൂട്ട്നെസും ഓവർലോഡ് ആയാൽ ദാ ഇങ്ങനെയിരിക്കും'; ഒരു രക്ഷേം ഇല്ല..വൈറൽ

Recommended Video

cmsvideo
പിസി ജോര്‍ജ് സരിത ഫോണ്‍ സംഭാഷണം പുറത്ത് | OneIndia

English summary
75 km road in 5 days; India breaks Qatar's record with Guinness World Record
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X