തമിഴ്‌നാട്ടില്‍ വീണ്ടും എടിഎമ്മുകളില്‍ കവര്‍ച്ച; ഒരേ സമയം മോഷണം നാലിടത്ത്, 75 ലക്ഷം രൂപ കവര്‍ന്നു
കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടില്‍ എടിഎമ്മുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടന്നിരുന്നു. ഇത്തവണ 75 ലക്ഷം രൂപയാണ് കൊള്ളയടിക്കപ്പെട്ടിരിക്കുന്നത്.

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും എ ടി എം കേന്ദ്രീകരിച്ച് വന്‍ കവര്‍ച്ച. തിരുവണ്ണാമലൈ ജില്ലയില്‍ ശനിയാഴ്ച രാത്രി മാത്രം നാല് എ ടി എമ്മുകളിലാണ് മോഷണം നടന്നത്. ഏകദേശം ഒരേ സമയത്തായിരുന്നു എല്ലാ മോഷണവും. 75 ലക്ഷത്തിലേറെ രൂപ നാല് എ ടി എമ്മുകളില്‍ നിന്നായി കവര്‍ന്നിട്ടുണ്ട് എന്നാണ് നിഗമനം.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ ടി എം മെഷീനുകള്‍ മുറിച്ചാണ് പണം കവര്‍ന്നിരിക്കുന്നത്. തെളിവ് നശിപ്പിക്കുന്നതിനായി നാലിടത്തേയും സി സി ടി വി ക്യാമറകളും ഹാര്‍ഡ് ഡിസ്‌കുകളും മോഷ്ടാക്കള്‍ നശിപ്പിച്ചിട്ടുണ്ട് എന്നും പൊലീസ് പറഞ്ഞു. മോഷണം നടത്തിയ എ ടി എമ്മുകളില്‍ മൂന്നെണ്ണം എസ് ബി ഐയുടേതാണ്.
ഒന്ന് വണ്‍ ഇന്ത്യ ബാങ്കിന്റെ ഒരു എ ടി എമ്മുമാണ്. തിരുവണ്ണാമല സിറ്റിയില്‍, മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപം പത്താം തെരുവില്‍ പ്രവര്‍ത്തിക്കുന്ന എസ് ബി ഐ എ ടി എം, തേനിമല ഭാഗത്ത് പ്രവര്‍ത്തിക്കുന്ന എസ് ബി ഐ എ ടി എം, പോലൂര്‍ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന എസ് ബി ഐ എ ടി എം എന്നിവയില്‍ നിന്നാണ് പണം കവര്‍ന്നിരിക്കുന്നത്.
കലശപ്പാക്കം ഭാഗത്ത് പ്രവര്‍ത്തിക്കുന്ന വണ്‍ഇന്ത്യയുടെ എ ടി എമ്മില്‍ നിന്നും പണം കവര്‍ന്നു. ഇവയെല്ലാം ഏകദേശം ഒരേസമയത്താണ് എന്നാണ് തകര്‍ത്തിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. അര്‍ധരാത്രി ആളൊഴിഞ്ഞതിന് ശേഷം എ ടി എം മെഷീനുകള്‍ സ്ഥാപിച്ച മുറികളില്‍ കയറി മോഷ്ടാക്കാള്‍ ഷട്ടറിടുകയായിരുന്നു.
ഇതിന് ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ മുറിക്കുകയും പണം കവരുകയുമായിരുന്നു. നാലിടത്ത് നിന്നും പണം കവര്‍ന്ന ശേഷം എ ടി എം മെഷീനും സി സി ടി വി ക്യാമറകളും മോഷ്ടാക്കള്‍ കത്തിച്ചിരിക്കുകയാണ്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ശേഷമാണ് മോഷണം നടത്തിയത് എന്ന് വ്യക്തമാണ്.

സംഭവ സ്ഥലത്ത് നിന്ന് വിരലടയാളങ്ങളും കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ഫോറന്‍സിക് സംഘം നാല് എ ടി എം സ്‌റ്റേഷനുകളിലും ശാസ്ത്രീയ തെളിവ് ശേഖരിച്ചിട്ടുണ്ട്. തിരുവണ്ണാമലൈ സിറ്റി, പോലൂര്‍, കലശപ്പാക്കം എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്.
അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട് എന്നും സമീപത്തെ റോഡുകളിലേയും സ്ഥാപനങ്ങളിലേയും സി സി ടി വി ദൃശ്യങ്ങളും പ്രദേശത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് അന്വേഷണം നടന്ന് വരികയാണ് എന്ന് പൊലസീസ് പറഞ്ഞു.












Click it and Unblock the Notifications