രാജ്യത്ത് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെടുന്നവരില്‍ അധികവും മുസ്ലിങ്ങള്‍, എന്തുകൊണ്ട് ഇങ്ങനെ, അറിയൂ
ദില്ലി: രാജ്യത്ത് പ്രതിവര്‍ഷം നടക്കുന്ന കുറ്റകൃത്യങ്ങളുടെ കണക്ക് ഞെട്ടിപ്പിയ്ക്കുന്നവയാണ്. ശിക്ഷാവിധികളും അത്രത്തോളം തന്നെ പുറപ്പെടുവിയ്ക്കാറുണ്ട്. കീഴ്‌ക്കോടതികള്‍ മുതല്‍ മേല്‍ക്കോടതികള്‍ വരെ രാജ്യത്ത് വധശിക്ഷ വിധിയ്ക്കാറുണ്ട്. പ്രതിവര്‍ഷം രാജ്യത്ത് എത്രപേര്‍ക്ക് വധശിക്ഷ വിധിയ്ക്കുന്നു എന്നറിയാമോ? നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ രാജ്യത്ത് വധശിക്ഷ വിധിയ്ക്കുന്നവരില്‍ അധികവം പാവപ്പെട്ടവരും ന്യൂനപക്ഷങ്ങളുമാണെന്നാണ് കണ്ടെത്തിയത്.
മുന്‍പും സമാനമായ തരത്തില്‍ ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. രാജ്യത്ത് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടവരില്‍ 75 ശതമാനവും സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്നവരാണ്. ഇതിനെക്കാള്‍ ഭീകരമാണ് തൂക്കുകയര്‍ വിധിയ്ക്കപ്പെട്ടവരില്‍ ഏറിയ പങ്കും മതന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരും ദളിതരുമാണെന്നത്...

പഠനം
നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് രാജ്യത്ത് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടവരില്‍ 75 ശതമാനവും സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്നവരാണെന്ന് കണ്ടെത്തിയത്. ധനികരായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇവരുടെ ശിക്ഷാവിധി വധശിക്ഷയോളം എത്തില്ലായിരുന്നു

മുസ്ലിങ്ങള്‍
വധശിക്ഷയ്ക്ക് ശിക്ഷിയ്ക്കപ്പെടുന്നവരില്‍ നാലില്‍ മൂന്ന് ശതമാനവും മുസ്ലിങ്ങള്‍ ഉള്‍പ്പടെയുള്ള മത ന്യൂനപക്ഷങ്ങളാണ്

ദളിതരും
വധശിക്ഷയ്ക്ക് ശിക്ഷയ്ക്കപ്പെടുന്നവരില്‍ വലിയൊരു ശതമാനം ദളിതരും ഉണ്ട്

കോടതികള്‍
കീഴ്‌ക്കോടതികള്‍ മുതല്‍ മേല്‍ക്കോടതികകള്‍ വരെ വധശിക്ഷയ്ക്ക് വിധിച്ചവരുടെ കണക്കുകളാണ് പഠനത്തിന് വിധേയമാക്കിയത്. പഠന റിപ്പോര്‍ട്ട് ഓഗസ്റ്റില്‍ സുപ്രീം കോടതിയ്ക്ക് കൈമാറും

റിപ്പോര്‍ട്ടുകള്‍
രാജ്യത്ത് ന്യൂനപക്ഷങ്ങളും ദളിതരുമാണ് വധശിക്ഷയ്ക്ക് ഉള്‍പ്പടെ ശിക്ഷിയ്ക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നവരില്‍ അധികവും എന്ന് ഇടയ്ക്ക് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു












Click it and Unblock the Notifications