Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ പാർലമെന്റ് മന്ദിരത്തിനൊപ്പം 75 രൂപയും നാണയവും: നിങ്ങള്‍ക്കും സ്വന്തമാക്കാം, എങ്ങനെയെന്ന് അറിയാം

ദില്ലി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപയുടെ സ്മാരക നാണയം പുറപ്പെടുവിക്കുന്നു. ഇത് സംബന്ധിച്ച വിജ്ഞാപനം ധനമന്ത്രാലയം നേരത്തെ പുരപ്പെടുവിച്ചിരുന്നു. ഒരു പ്രത്യേക അവസരത്തെയോ വ്യക്തിയെയോ സ്മാരകത്തെയോ ആദരിക്കുന്നതിന് വേണ്ടിയാണ് സാധാരണയായി ഒരു സ്മാരക നാണയം നിർമ്മിക്കുന്നത്. മറ്റ് നാണയങ്ങളില്‍ നിന്ന് വ്യത്യസ്തമായ രൂപകല്‍പ്പനയാവും ഇതിനുണ്ടാവുക. മുൻകാലങ്ങളിൽ രാജ്യം നിരവധി സ്മാരക നാണയങ്ങൾ പുറത്തിറിക്കിയിട്ടുണ്ട്.

"പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേന്ദ്ര ഗവൺമെന്റിന്റെ അധികാരത്തിന് കീഴിൽ ഇഷ്യൂ ചെയ്യുന്നതിനായി എഴുപത്തിയഞ്ച് രൂപ മൂല്യമുള്ള നാണയം നിർമ്മിക്കും," ധനമന്ത്രാലയം പ്രസ്താവനയിലുടെ വ്യക്തമാക്കി. പുതിയ 75 രൂപ നാണയത്തിൽ പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രവും പാർലമെന്റ് കോംപ്ലക്‌സ് എന്ന് ആലേഖനം ചെയ്തിട്ടുണ്ടാവുമെന്നും ധനമന്ത്രാലയം അറിയിക്കുന്നു.

new-parliament-

വൃത്താകൃതിയിലുള്ള നാണയത്തിന് 44 മില്ലിമീറ്റർ വ്യാസവും ഉണ്ടായിരിക്കും. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കൽ, 5 ശതമാനം സിങ്ക് എന്നിവ അടങ്ങിയ നാല് ഭാഗങ്ങളുള്ള ലോഹം ഉപയോഗിച്ചാണ് 35 ഗ്രാം നാണയം നിർമ്മിക്കുന്നത്. പാർലമെന്റ് സമുച്ചയത്തിന്റെ ചിത്രത്തിന് താഴെയായി 2023 എന്ന് കൂടി രേഖപ്പെടുത്തും.

നാണയത്തിന്റെ ഒരു വശത്ത് അശോകസ്തംഭവും അതിനു താഴെ സത്യമേവ് ജയതേ എന്നും ഇടതുവശത്ത് ദേവനാഗരി ലിപിയിലും വലതുവശത്ത് ഇംഗ്ലീഷിലും "ഇന്ത്യ" എന്നും എഴുതിയിരിക്കും. നാണയത്തിൽ രൂപ ചിഹ്നവും 75 എന്നും രേഖപ്പെടുത്തിയിട്ടുണ്ടാവും. നാണയത്തിന്റെ മറുവശത്ത് പാർലമെന്റ് സമുച്ചയത്തിന്റെ ചിത്രത്തോടൊപ്പം മുകളിലെ ചുറ്റളവിൽ "സൻസദ് സങ്കുൽ" ദേവനാഗരി ലിപിയിലും താഴെ ചുറ്റളവിൽ "പാർലമെന്റ് കോംപ്ലക്സ്" എന്ന് ഇംഗ്ലീഷിലും എഴുതും.

ഇത് ആദ്യമായല്ല 75 രൂപ നാണയം പുറത്തിറക്കുന്നത്. ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ (എഫ്എഒ) 75-ാം വാർഷികം ആഘോഷിക്കുന്നതിനായി 2020 ഒക്ടോബറിലും ഇന്ത്യ 75 രൂപ നാണയം പുറത്തിറക്കിയിരുന്നു. അതേസമയം പ്രത്യേക അവസരങ്ങൾ അടയാളപ്പെടുത്തുന്നതിനായി പുറത്തിറക്കിയ നോട്ടുകളും നാണയങ്ങളും പൊതുവിപണയില്‍ ഇറക്കാറില്ല.

സ്വർണ്ണവും വെള്ളിയും പോലുള്ള വിലയേറിയ ലോഹങ്ങൾ അടങ്ങിയ ഉയർന്ന മൂല്യങ്ങളുള്ള സ്മാരക നാണയങ്ങൾ പലപ്പോഴും നിയമപരമായ പണമായി ലഭ്യമാക്കുന്നതിനു പകരം ശേഖരിച്ചെ വെക്കുന്നതിന് വേണ്ടിയാണ് പുറത്തിറക്കുന്നത്. നേരെമറിച്ച്, വിലകുറഞ്ഞ സ്മാരക നാണയങ്ങൾ സാധാരണഗതിയിൽ ചുരുങ്ങിയ സമയത്തേക്ക് മാത്രമേ പ്രചാരത്തിൽ നിലനിൽക്കൂ.
സ്മാരക നാണയങ്ങൾ ശേഖരിക്കാൻ താൽപ്പര്യമുള്ള ആളുകൾക്ക് നിർദ്ദിഷ്ട ഏജൻസികളിൽ നിന്ന് അവ വാങ്ങിക്കാന്‍ സാധിക്കും.

മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളിലുള്ള നാല് ഇന്ത്യാ ഗവൺമെന്റ് സ്ഥാപനങ്ങളാണ് ഈ നാണയങ്ങൾ നിർമ്മിക്കുന്നത്. അവ സാധാരണയായി പരിമിതമായ അളവിൽ പ്രത്യേകം മാർക്കറ്റ് ചെയ്ത പാക്കേജുകളിലാണ് നിർമ്മിക്കും. ഉയർന്ന മൂല്യമുള്ള നാണയങ്ങൾ (ശേഖരങ്ങൾക്ക് മാത്രമുള്ളവ) ലഭിക്കുന്നതിന്, ഒരു നിശ്ചിത കാലയളവിൽ ഏതെങ്കിലും നാണയ നിർമ്മാണ സ്ഥാപനങ്ങളെ നേരിട്ട് സമീപിക്കേണ്ടതാണ്. സ്മാരക നാണയങ്ങൾ നേരിട്ട് ലഭിക്കുന്നതിന്, ഓർഡർ നൽകാൻ കൊൽക്കത്ത നാണയശാല, മുംബൈ നാണയശാല, ഹൈദരാബാദ് നാണയശാല എന്നിവയുടെ വെബ്‌സൈറ്റുകൾ സന്ദർശിക്കാം.

ഇത്തരം നാണയങ്ങൾ വാങ്ങുന്നതിനുള്ള ബുക്കിംഗ് പലപ്പോഴും മൂന്ന് മുതൽ ആറ് മാസം വരെ മുമ്പേ ആരംഭിക്കും. ബുക്ക് ചെയ്താലും നാണയം വാങ്ങാൻ ആളുകൾക്ക് നേരിട്ട് നാണയശാലകളിലേക്കും പോകേണ്ടി വരും. നാണയങ്ങൾ വാങ്ങാൻ ലഭ്യമായ നാണയങ്ങളുടെ ഒരു ലിസ്റ്റ്, അവയുടെ വിലകൾ സഹിതം, അവരുടെ നോട്ടീസ് ബോർഡുകളിൽ സാധാരണയായി പോസ്റ്റ് ചെയ്തിട്ടുണ്ടാവും. ബുക്കിംഗുകൾക്കായുള്ള പത്ര പരസ്യങ്ങൾ ഏതെങ്കിലും സ്മാരക നാണയങ്ങൾ പുറത്തിറക്കുന്നതിനോ അല്ലെങ്കിൽ അച്ചടിക്കുന്നതിന് മുമ്പോ ആരംഭിക്കുകയും ചെയ്യാറുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+