75കാരൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഒരു മാസത്തിനു ശേഷം
ഫ്‌ളാറ്റിലെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. മരിച്ചതിന് ശേഷം പഴകിയ മൃതദേഹത്തിന്റെ മണം പുറത്തേക്ക് വരാത്തത് കൊണ്ട് തന്നെ പ്രദേശവാസികള്‍ക്കും സംശയമുണ്ടായിരുന്നില്ല
ഹൈദരാബാദ്: താമസ സ്ഥലത്ത് മരിച്ചു കിടന്ന വയോധികന്റെ മൃതദേഹം ബന്ധുക്കൾ കണ്ടെടുത്തത് ഒരു മാസത്തിന് ശേഷം.ഹൈദരാബാദ് റോക് ടൗണിൽ സായി മാരുതി റസിഡൻസിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ടയർ സർക്കാർ ഉദ്യോഗസ്ഥൻ ലക്ഷ്മി നാരായണ മൂർത്തിയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
കുതിച്ചു, കിതച്ചു പിന്നെ തളര്‍ന്നു... വെളിപാടിന്റെ പുസ്തകം 32 ദിവസം കൊണ്ട് നേടിയ കളക്ഷന്‍!
ഇദ്ദേഹത്തിന്റെ ഭാര്യ മക്കളോടൊപ്പം അമേരിക്കയിലാണ് താമസം. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് ഭാര്യയും മക്കളും നാട്ടിലെത്തിയിരുന്നു. എന്നാൽ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ ആഗസ്റ്റിലാണ് ഇദ്ദേഹം മരിച്ചതെന്നാണ് പോലീസിന്റെ കണക്കു കൂട്ടൽ. ഫ്ലാറ്റിൽ തെറ്റി വീണാണ് മരണം സംഭവിച്ചതെന്നും പോലീസ് പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും മുകളിലെ ഫ്ലാറ്റിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. മരിച്ചതിനു ശേഷം മൃതദേഹത്തിന്റെ പഴകിയ ഗന്ധം പുറത്തു വരാത്തതിനാലാണ് ആരും തിരിച്ചറിയാതെ പോയത്.

മകളുടെ പേരിലുള്ള ഫ്ലാറ്റിലാണ് വൃദ്ധ ദമ്പതിന്മാർ താമസിച്ചിരുന്നത്. യുഎസിൽ താമസിക്കാൻ ഏറെ നാളുകളായി മൂർത്തിയേയും ഭാര്യയേയും മകൾ നിർബന്ധിക്കുന്നുണ്ടായിരുന്നു, ഇതേ തുടര്‍ന്ന് കഴിഞ്ഞ ജുലായ് മാസത്തില്‍ ഭാര്യ യു.എസിലേക്ക് പോവുകയും മൂര്‍ത്തി ഹൈദരാബാദിലെ ഫ്ളാറ്റില്‍ തന്നെ ഒറ്റയ്ക്ക് താമസിച്ചു വരുകയുമായിരുന്നുവെന്നു എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications