കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

75കാരൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഒരു മാസത്തിനു ശേഷം

ഫ്‌ളാറ്റിലെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. മരിച്ചതിന് ശേഷം പഴകിയ മൃതദേഹത്തിന്റെ മണം പുറത്തേക്ക് വരാത്തത് കൊണ്ട് തന്നെ പ്രദേശവാസികള്‍ക്കും സംശയമുണ്ടായിരുന്നില്ല

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ഹൈദരാബാദ്: താമസ സ്ഥലത്ത് മരിച്ചു കിടന്ന വയോധികന്റെ മൃതദേഹം ബന്ധുക്കൾ കണ്ടെടുത്തത് ഒരു മാസത്തിന് ശേഷം.ഹൈദരാബാദ് റോക് ടൗണിൽ സായി മാരുതി റസിഡൻസിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ടയർ സർക്കാർ ഉദ്യോഗസ്ഥൻ ലക്ഷ്മി നാരായണ മൂർത്തിയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.

കുതിച്ചു, കിതച്ചു പിന്നെ തളര്‍ന്നു... വെളിപാടിന്റെ പുസ്തകം 32 ദിവസം കൊണ്ട് നേടിയ കളക്ഷന്‍!

ഇദ്ദേഹത്തിന്റെ ഭാര്യ മക്കളോടൊപ്പം അമേരിക്കയിലാണ് താമസം. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് ഭാര്യയും മക്കളും നാട്ടിലെത്തിയിരുന്നു. എന്നാൽ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ ആഗസ്റ്റിലാണ് ഇദ്ദേഹം മരിച്ചതെന്നാണ് പോലീസിന്റെ കണക്കു കൂട്ടൽ. ഫ്ലാറ്റിൽ തെറ്റി വീണാണ് മരണം സംഭവിച്ചതെന്നും പോലീസ് പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും മുകളിലെ ഫ്ലാറ്റിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. മരിച്ചതിനു ശേഷം മൃതദേഹത്തിന്റെ പഴകിയ ഗന്ധം പുറത്തു വരാത്തതിനാലാണ് ആരും തിരിച്ചറിയാതെ പോയത്.

dead

സഹായ ഹസ്തവുമായി വീണ്ടും സുഷമ, രണ്ട് പാക് സ്വദേശികള്‍ക്ക് മെഡിക്കല്‍ വിസ അനുവദിച്ചുസഹായ ഹസ്തവുമായി വീണ്ടും സുഷമ, രണ്ട് പാക് സ്വദേശികള്‍ക്ക് മെഡിക്കല്‍ വിസ അനുവദിച്ചു

മകളുടെ പേരിലുള്ള ഫ്ലാറ്റിലാണ് വൃദ്ധ ദമ്പതിന്മാർ താമസിച്ചിരുന്നത്. യുഎസിൽ താമസിക്കാൻ ഏറെ നാളുകളായി മൂർത്തിയേയും ഭാര്യയേയും മകൾ നിർബന്ധിക്കുന്നുണ്ടായിരുന്നു, ഇതേ തുടര്‍ന്ന് കഴിഞ്ഞ ജുലായ് മാസത്തില്‍ ഭാര്യ യു.എസിലേക്ക് പോവുകയും മൂര്‍ത്തി ഹൈദരാബാദിലെ ഫ്ളാറ്റില്‍ തന്നെ ഒറ്റയ്ക്ക് താമസിച്ചു വരുകയുമായിരുന്നുവെന്നു എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

English summary
The decomposed body of a 75-year-old government employee was found in his flat at Sai Maruti Residency in Rocktown area in Hyderabad, the police said late on Friday.The death of Lakshminarayana Murthy came to light only after his wife and two daughters returned from the US two days ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X