രാംദേവിന്റെ യോഗ ക്ലാസ്സിനു വേണ്ടി കാത്തിരിക്കുന്നത് 750 പട്ടാളക്കാര്‍, ആദ്യ ബാച്ച് പുറത്തിറങ്ങി
ഡെറാഡൂണ്‍: യോഗ ഗുരു രാംദേവിന്റെ ക്ലാസ്സിനു വേണ്ടി കാത്തിരിക്കുന്നത് 750 ഇന്ത്യന്‍ പട്ടാളക്കാര്‍. രണ്ടാഴ്ചത്തെ യോഗ പരിശീലനം കഴിഞ്ഞ് 250 പേരുടെ ആദ്യ ബാച്ച് നാളെ പുറത്തിറങ്ങും. ജനുവരി 10 നാണ് പരിശീലനം ആരംഭിച്ചത്.
പരിശീലന കാലഘട്ടത്തില്‍ യോഗ അത്യാവശ്യമായ ഘടകമാണ് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പട്ടാളക്കാര്‍ക്ക് നല്‍കിയ ക്ലാസ്സില്‍ യോഗയുടെയും മെഡിറ്റേഷന്റെയും ആവശ്യകതയെക്കുറിച്ച് വിശദമായ ക്ലാസ്സ് നല്‍കി.

ആറ് മാസത്തോടെ പരിശീലനം കഴിഞ്ഞ് ആയിരം പട്ടാളക്കാരാണ് പുറത്തിറങ്ങുക. ശാരീരികവും മാനസികവുമായ വെല്ലുവിളികളെ തരണം ചെയ്യുന്നതിനാണ് യോഗ പരിശീലനം നല്‍കുന്നത് എന്ന് ആര്‍മി ഒഫിഷ്യല്‍സ് പറഞ്ഞു. പരിശീലനം കഴിയുന്നവര്‍ മറ്റു പട്ടാളക്കാര്‍ക്ക് യോഗ പരിശീലനം നല്‍കുമെന്നും പറഞ്ഞു.












Click it and Unblock the Notifications