കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതസൗഹാര്‍ദ വേദിയായി മദ്രസ അങ്കണം: 76 മുസ്ലിം, 25 ഹിന്ദു ദമ്പതികള്‍ക്ക് മംഗല്യമൊരുക്കി

Google Oneindia Malayalam News

ബെംഗളൂരു: മതസൗഹദത്തിന്റെ ഉദാത്ത മാതൃകയായി ബെലഗാവിയിലെ മദ്രസ അങ്കണം. 76 മുസ്ലിം ദമ്പതികള്‍ക്കും 25 ഹിന്ദു ദമ്പതികള്‍ക്കും മദ്രസ അങ്കണത്തില്‍ വിവാഹവേദിയൊരുക്കി. ബെലഗാവിയിലെ ബെയ്ല്‍ഹോങ്കലിലുള്ള അല്‍ അറബിയ അന്‍വാറുല്‍ ഉലൂം മദ്രസയിലാണ് സമൂഹ വിവാഹം നടന്നത്.

Marr

ഗുജറാത്തില്‍ സമൂഹ വിവാഹം നടത്തി ശ്രദ്ധേയരായ ജാമിയ ഫൈസാനുല്‍ ഖുര്‍ആനും ഇസ്സ ഫൗണ്ടേഷനും സംയുക്തമായിട്ടാണ് ചടങ്ങ് ഒരുക്കിയത്. ആലപ്പുഴയിലെ കായംകുളത്ത് ഹിന്ദു യുവതിയുടെ വിവാഹത്തിന് പള്ളി കമ്മിറ്റി കാര്‍മികത്വം വഹിച്ചത് അടുത്തിടെ ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. സമാനമായ രീതിയില്‍ തന്നെയായിരുന്നു ബെലഗാവിയിലെ സമൂഹവിവാഹവും.

ബെലഗാവിയിലെ വിവാഹ ചടങ്ങിന് മൗലവിമാരും മതപണ്ഡിതരുമാണ് നേതൃത്വം നല്‍കിയത്. ഖുര്‍ആന്‍ സൂക്തങ്ങളും ഭഗവത് ഗീതയും വായിച്ചാണ് ചടങ്ങുകള്‍ നടന്നത്. ഹിന്ദു ദമ്പതികള്‍ക്ക് ഗീതയും മുസ്ലിം ദമ്പതികള്‍ക്ക് ഖുര്‍ആനും അവര്‍ സമ്മാനമായി നല്‍കി. ബെയ്ല്‍ഹോങ്കല്‍ എംഎല്‍എ മഹന്തേഷ് കൗജലാഗി ചടങ്ങില്‍ പങ്കെടുത്തു. 4000ത്തിലധികം പേര്‍ ചടങ്ങിന് സാക്ഷികളായി.

ബിജെപിയുടെ 'കക്കൂസ് അഴിമതി' കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊക്കി; സ്വച്ഛ് ഭാരതിന്റെ മറവില്‍ 540 കോടി തട്ടി?ബിജെപിയുടെ 'കക്കൂസ് അഴിമതി' കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊക്കി; സ്വച്ഛ് ഭാരതിന്റെ മറവില്‍ 540 കോടി തട്ടി?

ഓരോ ദമ്പതികള്‍ക്കും ഫ്രിഡ്ജ് , അലമാറ, തയ്യല്‍ മെഷീന്‍ എന്നിവ നല്‍കിയിട്ടുണ്ടെന്ന് ജാമിയ ഫൈസാനുല്‍ ഖുര്‍ആന്‍ അംഗം മുഹമ്മദ് റഫീഖ് എ നായിക്ക് പറഞ്ഞു. കൂലിത്തൊഴിലാളിയായ വ്യക്തിയെ വിവാഹം ചെയ്ത രഞ്ജിത കലാല, തന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത നിമിഷങ്ങളാണ് ഇന്ന് നടന്നതെന്ന് പറഞ്ഞു. മദ്രസ സമൂഹ വിവാഹം നടത്തുന്നുണ്ടെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കുന്നുണ്ടെന്നും വിവരം അറിഞ്ഞപ്പോള്‍ അവരുമായി ബന്ധപ്പെടുകയായിരുന്നു. മത സൗഹാര്‍ദ്ദത്തിന്റെ ഭാഗമാകാന്‍ സാധിച്ചതും നേട്ടമായി കരുതുന്നുവെന്നും രഞ്ജിത പറഞ്ഞു.

English summary
76 Muslim, 25 Hindu couples marry at madrassa in Belagavi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X