Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണയില്‍ രാജ്യത്തെ ആദ്യ മരണം കര്‍ണാടകത്തില്‍.... മരിച്ചത് 76കാരന്‍, വീഴ്ച്ചയുണ്ടായെന്ന് ആരോപണം!!

ബംഗളൂരു: കൊറോണ രോഗബാധയേറ്റ് ഇന്ത്യയില്‍ ആദ്യ മരണം. കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയിലാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. 76കാരനായ മുഹമ്മദ് ഹുസൈന്‍ സിദ്ദിഖിയാണ് മരിച്ചത്. ഇന്നലെയായിരുന്നു ഇയാളുടെ മരണം. അതേസമയം സിദ്ദിഖിക്ക് ഇന്ന് കൊറോണ ബാധ സ്ഥിരീകരിച്ചത്. കര്‍ണാടകം രോഗത്തെ കൈകാര്യം ചെയ്ത രീതിയില്‍ വലിയ വീഴ്ച്ച സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ട്. സിദ്ദിഖിക്ക് കൊറോണ ലക്ഷണങ്ങള്‍ക്കൊപ്പം ന്യൂമോണിയയും ഉണ്ടായിരുന്നു. ഫെബ്രുവരി 29ന് സൗദി അറേബ്യയില്‍ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഇയാള്‍ രോഗബാധിതനായത്. മാര്‍ച്ച് അഞ്ചിനാണ് രോഗബാധിതനായത്.

1

അസുഖബാധിതനായതിന് പിന്നാലെ സിദ്ദിഖിയെ കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായതോടെ ഇയാളെ മാര്‍ച്ച് ഒമ്പതിന് ഹൈദരാബാദിലേക്ക് മാറ്റി. അവിടെ വെച്ച് രോഗം മൂര്‍ച്ഛിച്ചതിനാല്‍ ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് മടങ്ങി അയച്ചു. ഇതോടെ ബന്ധുക്കള്‍ ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്. മരണം സ്ഥിരീകരിച്ചതോടെ കൊറോണയുമായി ബന്ധപ്പെട്ട് ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഇയാളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. തെലങ്കാന സര്‍ക്കാരിനെയും വിവരമറിയിച്ചിട്ടുണ്ട്.

്അതേസമയം മരണം സ്ഥിരീകരിച്ച് കര്‍ണാടക മന്ത്രി ബി ശ്രീരാമുലു ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ബന്ധുക്കളെ കണ്ടെത്താനും, ഐസൊലേഷന് വേണ്ട നടപടികളും എടുത്തെന്നും മന്ത്രി പറഞ്ഞു. ഹൈദരാബാദ് വിമാനത്താവളത്തിലാണ് സിദ്ദിഖി വിമാനമിറങ്ങിയത്. എന്നാല്‍ ഇവിടെ നടന്ന പരിശോധനയില്‍ ഇയാള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നായിരുന്നു കണ്ടെത്തിയത്. ആസ്ത്മയ്ക്കും ഹൈപ്പര്‍ ടെന്‍ഷനുമാണ് സിദ്ദിഖി ചികിത്സ തേടിയത്. ഇതിനിടയിലാണ് കൊറോണ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.

ഹൈദരാബാദിലെ ഒരു ആശുപത്രിയില്‍ ഇയാളെ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് ഇയാളുടെ കുടുംബം ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍ കൊറോണ രോഗിയെ എങ്ങനെ വിട്ടയച്ചു എന്നാണ് ഉത്തരം കിട്ടാത്ത ചോദ്യം. ഇയാളുടെ ബന്ധുക്കളെ അധികൃതര്‍ നിരീക്ഷിച്ച് വരികയാണ്. അതേസമയം ഇതുവരെ 70 കൊറോണ കേസുകള്‍ രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+