കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയില്‍ രാജ്യത്തെ ആദ്യ മരണം കര്‍ണാടകത്തില്‍.... മരിച്ചത് 76കാരന്‍, വീഴ്ച്ചയുണ്ടായെന്ന് ആരോപണം!!

Google Oneindia Malayalam News

ബംഗളൂരു: കൊറോണ രോഗബാധയേറ്റ് ഇന്ത്യയില്‍ ആദ്യ മരണം. കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയിലാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. 76കാരനായ മുഹമ്മദ് ഹുസൈന്‍ സിദ്ദിഖിയാണ് മരിച്ചത്. ഇന്നലെയായിരുന്നു ഇയാളുടെ മരണം. അതേസമയം സിദ്ദിഖിക്ക് ഇന്ന് കൊറോണ ബാധ സ്ഥിരീകരിച്ചത്. കര്‍ണാടകം രോഗത്തെ കൈകാര്യം ചെയ്ത രീതിയില്‍ വലിയ വീഴ്ച്ച സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ട്. സിദ്ദിഖിക്ക് കൊറോണ ലക്ഷണങ്ങള്‍ക്കൊപ്പം ന്യൂമോണിയയും ഉണ്ടായിരുന്നു. ഫെബ്രുവരി 29ന് സൗദി അറേബ്യയില്‍ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഇയാള്‍ രോഗബാധിതനായത്. മാര്‍ച്ച് അഞ്ചിനാണ് രോഗബാധിതനായത്.

1

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഐസോലേഷനില്‍.... ഭാര്യക്കും കൊറോണയെന്ന് സംശയം!!കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഐസോലേഷനില്‍.... ഭാര്യക്കും കൊറോണയെന്ന് സംശയം!!

അസുഖബാധിതനായതിന് പിന്നാലെ സിദ്ദിഖിയെ കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായതോടെ ഇയാളെ മാര്‍ച്ച് ഒമ്പതിന് ഹൈദരാബാദിലേക്ക് മാറ്റി. അവിടെ വെച്ച് രോഗം മൂര്‍ച്ഛിച്ചതിനാല്‍ ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് മടങ്ങി അയച്ചു. ഇതോടെ ബന്ധുക്കള്‍ ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്. മരണം സ്ഥിരീകരിച്ചതോടെ കൊറോണയുമായി ബന്ധപ്പെട്ട് ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഇയാളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. തെലങ്കാന സര്‍ക്കാരിനെയും വിവരമറിയിച്ചിട്ടുണ്ട്.

്അതേസമയം മരണം സ്ഥിരീകരിച്ച് കര്‍ണാടക മന്ത്രി ബി ശ്രീരാമുലു ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ബന്ധുക്കളെ കണ്ടെത്താനും, ഐസൊലേഷന് വേണ്ട നടപടികളും എടുത്തെന്നും മന്ത്രി പറഞ്ഞു. ഹൈദരാബാദ് വിമാനത്താവളത്തിലാണ് സിദ്ദിഖി വിമാനമിറങ്ങിയത്. എന്നാല്‍ ഇവിടെ നടന്ന പരിശോധനയില്‍ ഇയാള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നായിരുന്നു കണ്ടെത്തിയത്. ആസ്ത്മയ്ക്കും ഹൈപ്പര്‍ ടെന്‍ഷനുമാണ് സിദ്ദിഖി ചികിത്സ തേടിയത്. ഇതിനിടയിലാണ് കൊറോണ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.

സിന്ധ്യ ബിജെപിയില്‍ വാഴില്ല... കോണ്‍ഗ്രസിന് ചിരിക്കാന്‍ കാരണങ്ങള്‍, ഗുജറാത്ത് മോഡല്‍ ആവര്‍ത്തിക്കും!സിന്ധ്യ ബിജെപിയില്‍ വാഴില്ല... കോണ്‍ഗ്രസിന് ചിരിക്കാന്‍ കാരണങ്ങള്‍, ഗുജറാത്ത് മോഡല്‍ ആവര്‍ത്തിക്കും!

ഹൈദരാബാദിലെ ഒരു ആശുപത്രിയില്‍ ഇയാളെ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് ഇയാളുടെ കുടുംബം ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍ കൊറോണ രോഗിയെ എങ്ങനെ വിട്ടയച്ചു എന്നാണ് ഉത്തരം കിട്ടാത്ത ചോദ്യം. ഇയാളുടെ ബന്ധുക്കളെ അധികൃതര്‍ നിരീക്ഷിച്ച് വരികയാണ്. അതേസമയം ഇതുവരെ 70 കൊറോണ കേസുകള്‍ രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഐസൊലേനില്‍.... ഭാര്യക്കും കൊറോണയെന്ന് സംശയം!!കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഐസൊലേനില്‍.... ഭാര്യക്കും കൊറോണയെന്ന് സംശയം!!

English summary
76 year old karnataka man first to die of coronavirus in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X