കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍ ഇന്ത്യ; ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

Google Oneindia Malayalam News

Newest First Oldest First
2:01 PM, 15 Aug

പോലീസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു. ധീരസ്മൃതിഭൂമിയില്‍ ഡി.ജി.പി അനില്‍കാന്ത് പുഷ്പചക്രം അര്‍പ്പിച്ചശേഷം ദേശീയ പതാക ഉയര്‍ത്തി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് മധുരം വിതരണം ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും സംബന്ധിച്ചു
12:32 PM, 15 Aug

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഇന്ന് മുംബൈയിൽ ദേശീയ പതാക ഉയർത്തി.
11:40 AM, 15 Aug

സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് സച്ചിൻ
10:29 AM, 15 Aug

സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് വിരാട് കൊഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും
10:12 AM, 15 Aug

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്തയിൽ ദേശീയ പതാക ഉയർത്തി
9:40 AM, 15 Aug

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തി
9:03 AM, 15 Aug

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ സംസാരിക്കുന്നു
8:55 AM, 15 Aug

വെല്ലുവിളികള്‍ക്കിടെയിലും ഇന്ത്യ മുന്നേറിയെന്ന് പ്രധാനമന്ത്രി
8:33 AM, 15 Aug

75 വര്‍ഷം നീണ്ട യാത്ര ഉയര്‍ച്ചകളും താഴ്ച്ചകളും നിറഞ്ഞതായിരുന്നുവെന്നും മോദി വ്യക്തമാക്കി.
8:29 AM, 15 Aug

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും അനുസ്മരിച്ചു. രാജ്യം പുതിയ ദിശയിലേക്കെന്ന് മോദി വ്യക്തമാക്കി. സ്വാതന്ത്ര്യ സമര സേനാനികളെയും അദ്ദേഹം അനുസ്മരിച്ചു. ഇത് ഒന്‍പതാം തവണയാണ് മോദി ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നത്.
8:12 AM, 15 Aug

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നാം ദൃഢനിശ്ചയം ചെയ്യണം: പ്രധാനമന്ത്രി മോദി
7:57 AM, 15 Aug

മംഗൾ പാണ്ഡെ, ഭഗത് സിംഗ് തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികൾക്ക് രാജ്യം നന്ദി പറയുന്നു: പ്രധാനമന്ത്രി
7:53 AM, 15 Aug

ഇന്ത്യയുടെ വൈവിധ്യം പലർക്കും ഒരു ഭാരമായിരുന്നു. എന്നാൽ ഈ വൈവിധ്യമാണ് ഇന്ത്യയെ മുന്നോട്ട് കുതിക്കാൻ സഹായിച്ചത്: പ്രധാനമന്ത്രി മോദി
7:41 AM, 15 Aug

രാജ്യത്തിന് ഇന്ന് ഐതിഹാസിക ദിനമെന്നും പ്രധാനമന്ത്രി
7:38 AM, 15 Aug

പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി
7:35 AM, 15 Aug

പ്രസംഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലെത്തി.
7:20 AM, 15 Aug

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു
7:06 AM, 15 Aug

ഇന്നു രാവിലെ 7.30നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തും
12:46 AM, 15 Aug

സ്വാതന്ത്ര്യദിനാശംസ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
10:28 PM, 14 Aug

1850 മീറ്റർ ത്രിവർണ്ണ പതാക ശ്രീനഗറിൽ പ്രദർശിപ്പിച്ചു, രാജ്യത്തെ ഏറ്റവും നീളം കൂടിയ പതാക എന്ന് ഉദ്യോഗസ്ഥർ.
9:15 PM, 14 Aug

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്
7:57 PM, 14 Aug

പഞ്ചാബിലെ അമൃത്സറിലെ അട്ടാരി-വാഗാ അതിര്‍ത്തിയില്‍ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടക്കുന്നു.
7:16 PM, 14 Aug

രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
7:12 PM, 14 Aug

വിദേശികള്‍ രാജ്യത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ രാജ്യം നാം തിരിച്ചുപിടിച്ചു. സ്വാതന്ത്രസമര സേനാനികളെ സ്മരിക്കുന്നുവെന്ന് മുര്‍മു
7:11 PM, 14 Aug

എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍മാര്‍ക്ക് ആദരം: രാഷ്ട്രപതി
7:05 PM, 14 Aug

രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
6:18 PM, 14 Aug

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിലെ ഓരോ എന്‍ട്രി/എക്സിറ്റ് പോയിന്റുകളിലും ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം ക്യാമറകള്‍ക്കൊപ്പം മള്‍ട്ടി-ലേയേര്‍ഡ് സുരക്ഷാ കവറും സ്ഥാപിച്ചിട്ടുണ്ടെന്ന് പോലീസ്. നാളെ സ്മാരകത്തിന് ചുറ്റും പതിനായിരത്തിലധികം പോലീസുകാരെ വിന്യസിക്കുമെന്നും ആഘോഷങ്ങള്‍ക്ക് 7,000 അതിഥികളെ അനുവദിക്കുമെന്നും പോലീസ് അറിയിച്ചു.
5:27 PM, 14 Aug

ദേശീയ പതാക ഉയര്‍ത്തിയ ശേഷം പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
4:26 PM, 14 Aug

നാളെ ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്യദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് രാവിലെ 7.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തും.
4:25 PM, 14 Aug

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് വൈകീട്ട് 7 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
READ MORE

ന്യൂദല്‍ഹി: രാജ്യം നാളെ 76-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കും. 1947 ആഗസ്റ്റ് 14 ന് അര്‍ധരാത്രിയാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിതമാകുന്നത്. ഇതിന്റെ ഓര്‍മ്മക്കായാണ് എല്ലാ വര്‍ഷവും ആഗസ്റ്റ് 15 ന് രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.

ഇത്തവണ രാജ്യം സ്വതന്ത്രമായിട്ട് 75 വര്‍ഷം പിന്നിടുന്നു എന്ന പ്രത്യേകത ഉള്ളതിനാല്‍ വിപുലമായ പരിപാടികളാണ് രാജ്യമെങ്ങും ഒരുക്കിയിരിക്കുന്നത്. എല്ലാ വീട്ടിലും ദേശീയ പതാക ഉയര്‍ത്തുന്ന ഹര്‍ ഘര്‍ തിരംഗ എന്ന പരിപാടിക്ക് ഇന്നലെ തുടക്കമായിരുന്നു.

dq

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് വൈകീട്ട് 7 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ദ്രൗപതി മുര്‍മുവിന്റെ ആദ്യത്തെ സ്വാതന്ത്ര്യദിന സന്ദേശ അവതരണമാണിത്. നാളെ ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്യദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് രാവിലെ 7.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തും.

English summary
Independence Day 2022 Live Updates And Pm Modi Speech Highlights In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X