Get Updates
Get notified of breaking news, exclusive insights, and must-see stories!

77% ഫലപ്രദം: കോവാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണ ഫലം ഡിസിജിഐക്ക് സമര്‍പ്പിച്ചു

ദില്ലി: ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങൾ വന്നു. ഇന്ത്യയിലുടനീളം നടത്തിയ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ കോവാക്സിൻ 77.8 ശതമാനം ഫലപ്രാപ്തി കാണിച്ചുവെന്നാണ് സോഴ്സുകളെ ഉദ്ധരിച്ച് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തുടനീളം 25,800 പേരിലാണ് കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗബാധയുണ്ടായാല്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാധ്യത 100 ശതമാനവും ഇല്ലാതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി (എസ്ഇസി) ഭാരത് ബയോടെക്കിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഡാറ്റ അവലോകനം ചെയ്തതിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇതിന് ഒരു അംഗീകാരവും നൽകിയിട്ടില്ല. കോവാക്സിൻ ട്രയൽ ഫലങ്ങൾ അവലോകനം ചെയ്യുന്നതിനായി വിദഗ്ദ്ധ പാനൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം യോഗം ചേരുകയും ചെയ്തു. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയാണ് ഭാരത് ബയോടെക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് സമര്‍പ്പിച്ചു.

vaccine-

അതേസമയം, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കോവാക്സിനായി ഭാരത് ബയോടെക്ക് സമര്‍പ്പിച്ച താല്‍പര്യപത്രം അംഗീകരിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നാളെ ഒരു പ്രീ-സബ്മിഷന്‍ യോഗം നടക്കും. ലോകാരോഗ്യ സംഘടനയുടെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്നതില്‍ കോവാക്സിൻ ഇതോടെ ഒരു പടി കൂടി അടുക്കും. ഈ അനുമതി ലഭിച്ചാല്‍ കോവാക്സിന്‍ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധിക്കും.

കര്‍ണാടകയില്‍ ബസ് ഗതാഗതം പുനസ്ഥാപിച്ചു; ചിത്രങ്ങള്‍ കാണാം

നാളത്തെ യോഗം കോവാക്സിൻ വാക്‌സിൻ സംബന്ധിച്ച വിശദമായ അവലോകനമായിരിക്കില്ലെങ്കിലും വാക്സിന്‍റെ മൊത്തത്തിലുള്ള ഗുണനിലവാരത്തെക്കുറിച്ച് ഒരു സംഗ്രഹം സമർപ്പിക്കാൻ ഭാരത് ബയോടെക്കിന് അവസരമുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ജൂലൈ-സെപ്റ്റംബർ കാലയളവിൽ അടിയന്തര ഉപയോഗ അനുമതി ലോകാരോഗ്യ സംഘടനയിൽ നിന്നും അനുമതി പ്രതീക്ഷിക്കുന്നതായി ഭാരത് ബയോടെക് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

കറുപ്പിൽ അഴകായി ഉർവശി റൗട്ടേല; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    Novavax vaccine is 90 percent effective against virus | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+