കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലൈവിയുടെ വേര്‍പാടില്‍ മരിച്ചത് 77 പേര്‍!!പാര്‍ട്ടിയുടെ വെളിപ്പെടുത്തല്‍ സത്യമോ

77 പേര്‍ മരിച്ചതായി എഐഎഡിഎംകെയാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്

  • By Sandra
Google Oneindia Malayalam News

ചെന്നൈ: 75 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത മരിച്ചതോടെ 77 പേര്‍ മരിച്ചെന്ന് എഐഎഡിഎംകെ. ജയലളിതയുടെ രോഗത്തിലും നിര്യാണത്തിലും മനം നൊന്തായിരുന്നു മരണമെന്നുമാണ് പാര്‍ട്ടിയുടെ അവകാശവാദം.

ജയലളിതയുടെ രോഗത്തിലും മരണത്തിലും മനംനൊന്ത് തമിഴ്‌നാട്ടില്‍ ഇതിനകം 77 പേര്‍ മരിച്ചതായി എഐഎഡിഎംകെയാണ് ബുധനാഴ്ച രാത്രി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

ദുരിതാശ്വാസം

ദുരിതാശ്വാസം

ജയലളിതയുടെ മരണത്തില്‍ മനംനനൊന്ത് മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്ന് എഐഎഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്.

 പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ജയലളിത മരിച്ച ദുഃഖത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച എഐഎഡിഎംകെ പ്രവര്‍ത്തകര്‍ക്കും വിരല്‍ മുറിച്ചവര്‍ക്കും 50, 000 രൂപ വീതം നല്‍കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

 മരണം എപ്പോള്‍

മരണം എപ്പോള്‍

33 പേര്‍ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ഇന്റലിജന്‍സും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സെപ്തംബര്‍ 22ന് ശേഷമാണോ ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായതിന് ശേഷമാണോ മരിച്ചതെന്ന് പാര്‍ട്ടി കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.

 ബലി നല്‍കി ആരാധകര്‍

ബലി നല്‍കി ആരാധകര്‍

ജയലളിതയുടെ രോഗാവസ്ഥയില്‍ മനം നൊന്ത് കൂടല്ലൂരില്‍ സ്വയം ബലികഴിയ്ക്കാന്‍ ശ്രമിച്ച പാര്‍ട്ടി നേതാവിന്റെ ചികിത്സയും പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ട്. പുതുക്കൂരൈപേട്ടെ സ്വദേശിയാണ് മരിക്കാനൊരുങ്ങിയത്.

ദുഖത്തില്‍ വിരലറുത്ത്

ദുഖത്തില്‍ വിരലറുത്ത്

ജയലളിതയുടെ മരണവാര്‍ത്തയറിഞ്ഞ് വിരലറുത്ത തിരുപ്പൂരിലെ മകാലിയുടെ ചികിത്സാ ചെലവും പാര്‍ട്ടി തന്നെ ഏറ്റെടുക്കും. ഇരുവര്‍ക്കും പാര്‍ട്ടി 50, 000 രൂപ വീതം നല്‍കാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
77 persons died of grief, shock over Jayalalithaa's demise: AIADMK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X