• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വോട്ടെണ്ണലില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഭാവി തീരുമാനിക്കുന്നത് നിര്‍ണായകമായ 78 സീറ്റുകള്‍!!

  • By S Swetha

ദില്ലി: തിരഞ്ഞെടുപ്പിന് ശേഷമുള്ള സര്‍വേകള്‍ വിശ്വാസത്തിലെടുത്താല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യാടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വേ അനുസരിച്ച ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 369 സീറ്റുകളില്‍ വിജയിക്കുമെന്നാണ് പ്രവചനം. അതായത് 2014നേക്കാള്‍ 28 സീറ്റ് കൂടുതല്‍. അതേ സമയം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ 85 സീറ്റും നേടുമെന്നും സര്‍വേയില്‍ പറയുന്നു.

രാമക്ഷേത്രം വീണ്ടും ചര്‍ച്ചയാക്കുന്നു; യോഗത്തിന്റെ തിയ്യതി പ്രഖ്യാപിച്ചു, സന്യാസിമാരെത്തും

എന്നിരുന്നാലും 78 ഓളം സീറ്റുകളുടെ കാര്യത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഭൂരിഭാഗം സീറ്റുകളും നേടി ബിജെപി ജയിക്കുമെന്ന് പറയുമ്പോഴും ചില സീറ്റുകളുടെ കാര്യം ഉറപ്പിക്കണമെങ്കില്‍ നാളെ ഫലം വരണം. എന്‍ഡിഎ 37 സീറ്റുകളില്‍ (ബിജെപി 33, സഖ്യകക്ഷികള്‍ 4) ചാഞ്ചാടുമ്പോള്‍ ഇതിലെ 17 സീറ്റുകളില്‍ കോണ്‍ഗ്രസ് ആധിപത്യം നേടുമെന്ന് കരുതുന്നു. ഈ സീറ്റുകളിലെ വിജയിക്കുന്ന സ്ഥാനാര്‍ഥിക്കും റണ്ണര്‍ അപ്പിനും ഇടയില്‍ 3 ശതമാനം വോട്ട് വിഹിതം മാത്രമേ വ്യത്യാസമുണ്ടാകുകയുള്ളുവെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ യഥാര്‍ഥ ചിത്രം അറിയാന്‍ നാളെ വോട്ടെണ്ണല്‍ കഴിയേണ്ടി വരും.

 നേരിയ വ്യത്യാസം

നേരിയ വ്യത്യാസം

മധ്യപ്രദേശില്‍ ഏറ്റവും ഒടുവില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലം പുറത്തു വന്നപ്പോള്‍ 10 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ ചെറിയ വോട്ടിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സീറ്റുകള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പു ഫലത്തില്‍ പ്രധാന ഘടകമാകും. മധ്യപ്രദേശില്‍ ഈ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായാല്‍ പാര്‍ട്ടി എളുപ്പത്തില്‍ അധികാരത്തില്‍ തിരിച്ചെത്തും. അതേസമയം എക്‌സിറ്റ് പോളുകള്‍ പരാജയം പ്രവചിക്കുമ്പോഴും ഈ കാരണങ്ങള്‍ തന്നെയാണ് പ്രതിപക്ഷത്തിനും പ്രതീക്ഷ നല്‍കുന്നത്. രാഷ്ട്രീയപരമായി അസ്ഥിരത നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ സീറ്റുകളില്‍ ഭൂരിപക്ഷവും. പ്രത്യേകിച്ചും നിരവധി പ്രാദേശിക പാര്‍ട്ടികള്‍ മത്സരിക്കുന്ന ഉത്തര്‍ പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുടെ വിജയം ദേശീയ പാര്‍ട്ടികളെ തീര്‍ച്ചയായും അസ്വസ്ഥരാക്കും.

സാഹചര്യം 1

സാഹചര്യം 1

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം പ്രവചനാതീതമായ 33 സീറ്റുകളില്‍ ബിജെപി പരാജയപ്പെടുകയാണെങ്കില്‍ പോലും, 285 എന്ന മാന്ത്രിക സീറ്റു മറികടക്കാന്‍ സാധിക്കും. മറുവശത്താകട്ടെ, ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന 13 സീറ്റുകള്‍ കോണ്‍ഗ്രസിനുണ്ട്. ഈ സീറ്റുകളില്‍ തോറ്റാല്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റ് വെറും 38 ആയി ചുരുങ്ങും. ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം.

സാഹചര്യം 2

സാഹചര്യം 2

33 സീറ്റുകളിലും വിജയിക്കാനായാല്‍ ബിജെപിക്ക് ലഭിക്കുന്ന ആകെ സീറ്റുകളുടെ എണ്ണം 318 ആയി മാറും. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ മികച്ച വിജയം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ 1984ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 400 സീറ്റിന്് മുകളില്‍ നേടിയ വിജയമൊഴിച്ചാല്‍ ഒരു ദേശീയ പാര്‍ട്ടി ഒറ്റയ്ക്ക് ഇതുവരെ ഈ നേട്ടം കൈവരിച്ചിട്ടില്ല.

സംസ്ഥാന തല സാഹചര്യങ്ങള്‍

സംസ്ഥാന തല സാഹചര്യങ്ങള്‍

ഉത്തര്‍പ്രദേശും പശ്ചിമബംഗാളും ഒന്നിച്ചെടുത്താല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന 24 മണ്ഡലങ്ങളുണ്ട്. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് എതിരായുള്ളത് എസ്പി-ബിഎസ്പി സഖ്യവും മഹാഗ്ഡ്ബന്ധനുമാണ്. അവര്‍ ഏഴ് സീറ്റുകളില്‍ വ്യക്തമായ വിജയം നേടുമ്പോള്‍ ഏഴ് സീറ്റുകളില്‍ ബിജെപിക്ക് കൃത്യമായ ലീഡ് നേടും. രസകരമായ കാര്യമെന്തെന്നാല്‍ ഈ 7 സീറ്റുകള്‍ നഷ്ടപ്പെട്ടാല്‍ എസ്പി- ബിഎസ്പി സഖ്യം ഒറ്റ അക്കത്തില്‍ മാത്രം ഒതുങ്ങുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്.

ബംഗാളില്‍ കാത്തിരിക്കുന്നത്

ബംഗാളില്‍ കാത്തിരിക്കുന്നത്

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സിനോട് അഞ്ചു സീറ്റുകളില്‍ കനത്ത പോരാട്ടമാണ് ബി.ജെ.പി. നടത്തേണ്ടി വരുന്നത്. ഈ അഞ്ച് സീറ്റുകളില്‍ തൃണമൂല്‍ പരാജയപ്പെടുകയാണെങ്കില്‍, 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിക്ക് അത് വലിയ പ്രചോദനമാകും.

English summary
78 Seats will determine future of Congress and BJP after Lok sabha election 2019

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more