78കാരനും 58കാരിക്കും പ്രണയസാഫല്യം, ആര്‍ഭാടമായി വിവാഹം
കാണ്‍പൂര്‍: പ്രേമത്തിന് കണ്ണും മൂക്കും പ്രായവുമൊന്നും ഇല്ല എന്ന് പറയുന്നത് എത്ര ശരിയാണ്. ഇല്ലെങ്കില്‍ എഴുപത്തിയെട്ടാമത്തെ വയസ്സില്‍ ഗംഗാറാം വീണ്ടും വിവാഹിതനാകുമായിരുന്നോ. അതും പ്രണയിച്ച്. 58 കാരി ഫൂലന്‍ ദേവിയെ ആണ് പ്രണയിച്ച് വിവാഹം ചെയ്തത്. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിനടുത്ത് സചേന്ദിയിലെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെയായി അഞ്ഞൂറിലധികം പേരാണ് വിവാഹത്തിന് സാക്ഷികളായി എത്തിയത്. വരന്റെയും വധുവിന്റെയും പ്രായം കൂട്ടിയാല്‍ 136 വര്‍ഷങ്ങളാണ് കിട്ടുക. ഈ ഗ്രാമത്തിലെ ഏറ്റവും പ്രായം കൂടിയ വധൂവരന്മാരാണ് ഗംഗാറാമും ഫൂലന്‍ ദേവിയും ഇപ്പോള്‍. വധുവും വരനും സന്തോഷമായി ഇരിക്കുന്നു.

മതാഹപൂര്‍വ്വ ഗ്രാമത്തിലെ താമസക്കാരാണ് ഗംഗാറാമും ഫൂലന്‍ ദേവിയും. ഇരുവര്‍ക്കും ഇഷ്ടം പോലെ മക്കളും കൊച്ചുമക്കളും ഒക്കെ ഉണ്ട്. 15 വര്‍ഷം മുമ്പ് അമ്മ മരിച്ചുപോയതിന് ശേഷം അച്ഛന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് ഗംഗാറാമിന്റെ മകന്‍ പറഞ്ഞു. അയല്‍വാസിയായ ഫൂലന്‍ദേവിയും ഭര്‍ത്താവ് മരിച്ചതിന് ശേഷം ഒറ്റയ്ക്കാണ് താമസം.
അയല്‍ക്കാരായത് കൊണ്ട് തന്നെ ഗംഗാറാമും ഫൂലന്‍ ദേവിയും സംസാരിക്കുകയും അടുത്ത് ഇടപഴകുകയും ചെയ്യാറുണ്ടായിരുന്നത്രെ. തങ്ങളുടെ ഇഷ്ടം സാധിച്ചുതന്ന നാട്ടുകാര്‍ക്ക് ഗംഗാറാമും ഫൂലന്‍ ദേവിയും നന്ദി പറഞ്ഞു. ബന്ധുക്കളും മക്കളുമൊക്കെയായി ഈ വിവാഹത്തിന് ചെലവഴിച്ചത് അമ്പതിനായിരം രൂപയാണ്.












Click it and Unblock the Notifications