Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ ഇന്നും ആശങ്കയുടെ ദിനം; പുതുതായി 786 പേര്‍ക്കാണ് കൊവിഡ്

ചെന്നൈ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമ്പോഴും തമിഴ്‌നാട്ടില്‍ ആശങ്ക പടര്‍ത്തി കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 786 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 14000 കടന്നിരിക്കുകയാണ്. 14753 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ കൊറോണ തുടര്‍ന്ന് 98 പേര്‍ മരണപ്പെടുകയും ചെയ്തു.

corona

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയവരാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. രാജ്യത്തെ കൊവിഡ് രോഗികളില്‍ മൂന്നില്‍ ഒന്നും മഹാരാഷ്ട്രയിലാണ്. 13 പേര്‍ ദില്ലിയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഫിലിപ്പിന്‍സില്‍ നിന്നും സംസ്ഥാനത്തെത്തിയതാണ്. ആദ്യപരിശോധനയില്‍ ഇവര്‍ക്ക് നെഗറ്റീവ് ഫലമായിരുന്നു. എന്നാല്‍ വീണ്ടും നടത്തിയ പരിശോധനയില്‍ കൊറോണ പോസ്റ്റീവായിരിക്കുകയാണ്.

സംസ്ഥാനത്ത് ഇതുവരേയും 7128 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 864 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ആകെ രോഗികളില്‍ 9447 പേര്‍ പുരുഷന്മാരും 5301 പേര്‍ സ്ത്രീകളും മൂന്ന് ട്രാന്‍സ്‌ജെന്റേഴ്‌സും ഉള്‍പ്പെടും.

രാജ്യത്ത് ഇന്ന് 6088 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് രാജ്യത്ത് ആദ്യമായാണ്. ഇതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 118,447 ആയി. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ദില്ലിയിലുമാണ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരേയും കൊറോണ ബാധിച്ച് 3583 പേരാണ് മരണപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 150 പേരാണ് മരണപ്പെട്ടത്.

കേരളത്തില്‍ ഇന്ന് 42 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ ഉള്ളത് കണ്ണൂൂരിലാണ്. കണ്ണൂര്‍-12, കാസര്‍ഗോഡ് -7, കോഴിക്കോട്-5, പാലക്കാട്-5,തൃശ്ശൂര്‍-4, മലപ്പുറം-4, കോട്ടയം-2,കൊല്ലം,പത്തനംതിട്ട,വയനാട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രണ്ട് പേരാണ് രോഗമുക്തി നേടിയത്. ഇന്ന് പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നവരാണ്. 17 പേര്‍ വിദേശത്ത് നിന്ന് വന്നവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+