കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2011 ജൂലൈ 13; രാജ്യത്തെ നടുക്കിയ മുംബൈ സ്ഫോടന പരമ്പരക്ക് ഇന്ന് ഏഴാം വാര്‍ഷികം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
രാജ്യത്തെ നടുക്കിയ മുംബൈ സ്ഫോടന പരമ്പരക്ക് ഇന്ന് ഏഴാം വാര്‍ഷികം | Oneindia Malayalam

രാജ്യത്തെ നടുക്കിയ 2011 ലെ മുബൈ ബോംബ് സ്‌ഫോടനക്ക് ഇന്നേക്ക് എഴ് വര്‍ഷം. പതിവ് തിരക്കുകളുമായി നീങ്ങുന്ന രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു 2011 ജൂലൈ 13 ന് വൈകീട്ട് 6.54 നും 7.04 നും ഇടയില്‍ മൂന്ന് ബോംബ് സ്‌ഫോടനങ്ങല്‍ ഉണ്ടായത്. ഒപ്പേറ ഹൗസ്, സാവേരി ബസാര്‍,ദാദര്‍ വെസ്റ്റ് എന്നീ പ്രദേശങ്ങളിലായിരുന്നു ബോംബ് സ്‌ഫോടനം നടന്നത്. സാന്താ ക്രൂസ് പ്രദേശത്തും ഭീകരവാദികള്‍ ബോംബ് സ്ഥാപിച്ചിരുന്നു. എന്നാല്‍ സുരക്ഷാ സേന വളരെ പെട്ടെന്ന് ബോംബ് കണ്ടെത്തി നിര്‍വ്വീര്യമാക്കാന്‍ കഴിഞ്ഞതിനാല്‍ സാന്താ ക്രൂസിനെ അപകട വിമുക്തമാക്കാന്‍ കഴിഞ്ഞു.

mumbai-blast

2008 ജൂലൈ 26 ന് നടന്ന ഭീകര അക്രമത്തിന് ശേഷം മുംബൈ നേരിട്ട ഏറ്റവും വലിയ അക്രമായിരുന്നു 2011 ലേത്. മൂന്നിടങ്ങളിലെ ബോംബ് സ്‌ഫോടനങ്ങളിലായി 26 പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടപ്പെട്ടത്. 130 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താജ് ഹോട്ടല്‍ അക്രമത്തിനിടെ പിടിയിലായി ഇന്ത്യ തൂക്കിലേറ്റിയ പാകിസ്ഥാന്‍ പൗരന്‍ അജ്മല്‍ കസബിന്റെ ജന്മദിനത്തിലായിരുന്നു മുംബൈ അക്രമം നടന്നത് എന്നത് രാജ്യം ഏറെ പ്രാധാന്യത്തോടെയാണ് കണ്ടത്.

2006 ജൂലായ് 11-നുണ്ടായ തീവണ്ടി സ്ഫോടനങ്ങളില്‍ 209-പേര്‍ മരിക്കുകയും 700-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ ദുരന്തത്തിന്റെ അഞ്ചാംവാര്‍ഷികത്തിന് രണ്ടുദിവസത്തിന് ശേഷമായിരുന്നു ഫോടനമുണ്ടായത്. ഇന്ത്യന്‍ മുജാഹീദിനാണ് അക്രമത്തിന് പിന്നിലെന്നാണ് ദേശീയ സുരക്ഷാ അന്വേഷണ എജന്‍സി കണ്ടെത്തിയിരുന്നത്. മുന്‍ സിമി പ്രവര്‍ത്തകര്‍ അടക്കം നിരവധിപേര്‍ കേസില്‍ പിടിയിലാവുകയും ചെയ്തു.

English summary
7th anniversary of Serial blasts in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X