കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക് സഭാ: ഏഴാം ഘട്ടത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍

Google Oneindia Malayalam News

ദില്ലി: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് തുടങ്ങി . ഏഴ് സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലെയും 89 സീറ്റുകള്‍ക്കുവേണ്ടിയാണ് മത്സരം.
ഗുജറാത്ത്(26), തെലങ്കാന(17), ഉത്തര്‍പ്രദേശ്(14), പശ്ചിമബംഗാള്‍(9), ബിഹാര്‍(7), ജമ്മു കാശ്മീര്‍(1), ദാദര്‍ ആന്റ് നാഗര്‍ ഹവേലി(1), ദാമന്‍ ആന്‍ഡ് ദ്യു എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. 1295 സ്ഥാനാര്‍ത്ഥികളുടെ വിധിയെഴുതാന്‍ 14 കോടിയോളം ജനങ്ങള്‍ ബൂത്തിലെത്തും.

സോണിയാ ഗാന്ധി

സോണിയാ ഗാന്ധി

ഉത്തര്‍പ്രദേശിലെ റായ് ബറേലി മണ്ഡലത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മത്സരിക്കുന്നത്. ബിജെപിയുടെ അജയ് അഗര്‍വാളും ആം ആദ്മി പാര്‍ട്ടിയുടെ അര്‍ച്ചന അഗര്‍വാളുമാണ് പ്രധാന എതിരാളികള്‍

രാജ്‌നാഥ് സിങ്

രാജ്‌നാഥ് സിങ്

ലഖ്‌നൊ മണ്ഡലത്തില്‍ നിന്നാണ് ബിജെപി അധ്യക്ഷന്‍ ജനവിധി തേടുന്നത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ മണ്ഡലമാണിത്.

മുരളി മനോഹര്‍ ജോഷി

മുരളി മനോഹര്‍ ജോഷി

കാണ്‍പൂരില്‍ നിന്നാണ് മുരളി മനോഹര്‍ ജോഷി മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ശ്രീ പ്രകാശ് ജെയ്‌സ്വാള്‍ അഞ്ചു ലക്ഷത്തിനേറെ വോട്ടിന് ജയിച്ച മണ്ഡലമാണിത്.

നരേന്ദ്ര മോദി

നരേന്ദ്ര മോദി

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദി വഡോദരയിലാണ് അങ്കത്തിനിറങ്ങുന്നത്. കോണ്‍ഗ്രസിന്റെ മധുസൂദന്‍ മിസ്ത്രിയാണ് പ്രധാന എതിരാളി. വാരണാസി മണ്ഡലത്തിലും മോദി മത്സരിയ്ക്കുന്നുണ്ട്. മെയ് 12നാണ് ഇവിടെ തിരഞ്ഞെടുപ്പ്.

എല്‍കെ അഡ്വാനി

എല്‍കെ അഡ്വാനി

ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനി ഗാന്ധി നഗര്‍ മണ്ഡലത്തിലാണ് മത്സരിയ്ക്കുന്നത്.

പരേഷ് റാവല്‍

പരേഷ് റാവല്‍

അഹമ്മദാബാദില്‍ മത്സരിയ്ക്കുന്ന ബോളിവുഡ് താരം പരേഷ് റാവലാണ്. ഏഴ് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ഹരിന്‍ പതക്കിനെ തള്ളിയാണ് റാവലിന് സീറ്റ് കൊടുത്തത്.

ജയ്പാല്‍ റെഡ്ഡി

ജയ്പാല്‍ റെഡ്ഡി

കേന്ദ്രമന്ത്രി എസ് ജയ്പാല്‍ റെഡ്ഡി മഹബൂബ് നഗറിലാണ് മത്സരിയ്ക്കുന്നത്.

ചന്ദ്രശേഖര റാവു

ചന്ദ്രശേഖര റാവു

മേദക് മണ്ഡലത്തിലാണ് തെലുങ്കാന സമര സമിതി നേതാവ് കെ ചന്ദ്രശേഖര റാവു മത്സരത്തിനിറങ്ങുന്നത്.

ജയപ്രകാശ് നാരായണ്‍

ജയപ്രകാശ് നാരായണ്‍

ലോക് സത്താ പാര്‍ട്ടി പ്രസിഡന്റ് ജയപ്രകാശ് നാരായണ്‍ മല്‍ക്കജ് ഗിരി മണ്ഡലത്തില്‍ മത്സരിയ്ക്കുന്നു.

അസാസുദ്ദീന്‍ ഒവൈസി

അസാസുദ്ദീന്‍ ഒവൈസി

എംഐഎം നേതാവ് അസാസുദ്ദിന്‍ ഒവൈസി ഹൈദരാബാദില്‍ തന്നെയാണ് മത്സരിയ്ക്കുന്നത്. 65 ശതമാനം മുസ്ലീങ്ങളുള്ള ഈ മണ്ഡലത്തില്‍ നിന്നും ഏഴ് ലക്ഷത്തിനധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഒവൈസി കഴിഞ്ഞ തവണ വിജയിച്ചത്.

ശരദ് യാദവ്

ശരദ് യാദവ്

ജെഡിയു നേതാവ് ശരദ് യാദവ് മദെപുരയിലാണ് മത്സരിയ്ക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണിത്.

കിര്‍ത്തി ആസാദ്

കിര്‍ത്തി ആസാദ്

മുന്‍ മുഖ്യമന്ത്രി ഭഗവത് ഝാ ആസാദിന്റെ മകന്‍ കിര്‍ത്തി ആസാദ്(മുന്‍ ക്രിക്കറ്റ് താരം) ദര്‍ഭംഗ മണ്ഡലത്തിലാണ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.

ബാപ്പി ലഹിരി

ബാപ്പി ലഹിരി

സംഗീത സംവിധായകന്‍ ബാപ്പി ലഹ്‌രി വെസ്റ്റ് ബംഗാള്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കുന്നു

 ഫാറൂഖ് അബ്ദുള്ള

ഫാറൂഖ് അബ്ദുള്ള

ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള ശ്രീനഗറിലാണ് മത്സരിയ്ക്കുന്നത്.

അരുണ്‍ ജെയ്റ്റ്‌ലി

അരുണ്‍ ജെയ്റ്റ്‌ലി

അമൃത്സറിലാണ് ബിജെപി നേതാണ് അരുണ്‍ ജെയ്റ്റ്‌ലി മത്സരിയ്ക്കുന്നത്. കോണ്‍ഗ്രസിന്റെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങാണ് ഏതിരാളി.

വിനോദ് ഖന്ന

വിനോദ് ഖന്ന

സിനിമാ താരം വിനോദ് ഖന്ന ഗുര്‍ദാസ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നു. കോണ്‍ഗ്രസ് ഒമ്പതു ലക്ഷത്തിലധികം വോട്ടിന് ജയിച്ച മണ്ഡലമാണിത്.

English summary
The seventh phase of the 2014 Lok Sabha election will be held on Wednesday. Eighty-nine constituencies in seven states and two Union Territories went to the polls in this phase.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X