Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ സൈന്യത്തെ നിറയ്ക്കുന്നു; 8000 സൈനികരെ കൂടി വിന്യസിച്ചു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ദില്ലി: കശ്മീരിനുള്ള പ്രത്യേക അധികാരം റദ്ദാക്കിയതിന് പിന്നാലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സൈനികരെ അയച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് സൈനികരെ കശ്മീരിലേക്ക് അയച്ചിരിക്കുന്നത്. ഇനിയും കൂടുതല്‍ സൈനികരെ അയക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച ശേഷം 8000 സൈനികരെയാണ് കേന്ദ്രസര്‍ക്കാര്‍ അയച്ചിരിക്കുന്നത്. വ്യോമസേനയുടെ സി-17 വിമാനത്തിലാണ് സൈനികരെ ശ്രീനഗറില്‍ എത്തിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞാഴ്ച രണ്ടുതവണയായി 35000 സൈനികരെ കശ്മീരില്‍ അധികമായി വിന്യസിച്ചിരുന്നു. ലക്ഷക്കണക്കിന് സൈനികര്‍ നേരത്തെ കശ്മീരിലുണ്ട്. എന്തിനാണ് ഇത്രയും സൈനികരെ വിന്യസിക്കുന്നതെന്ന് കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്രത്തോട് ചോദിച്ചിരുന്നു. എന്നാല്‍ വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് കശ്മീരിലെ പ്രമുഖ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ശേഷം ഇന്ന് പാര്‍ലമെന്റില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തുകയും ചെയ്തു....

മെഹ്ബൂബ പറയുന്നു

മെഹ്ബൂബ പറയുന്നു

വിഭജനകാലത്ത് കശ്മീര്‍ ഇന്ത്യയ്‌ക്കൊപ്പം നിന്നത് തിരിച്ചടിയായെന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കടുത്ത ദിനമാണ് ഇന്ന്. 1947ല്‍ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ എതിര്‍ക്കുകയായിരുന്നു കശ്മീര്‍ നേതൃത്വം. ഇന്ത്യക്കൊപ്പം നിന്നത് തിരിച്ചടിയായി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഇതോടെ ഇന്ത്യ കശ്മീരിലെ കൈയ്യേറ്റ ശക്തിയാകുകയാണെന്നും മെഹ്ബൂബ പറഞ്ഞു.

കശ്മീരിനെ രണ്ടാക്കി

കശ്മീരിനെ രണ്ടാക്കി

ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനത്തില്‍ കശ്മീരിനെ രണ്ടായി വിഭജിക്കുകയാണെന്ന് വ്യക്തമാക്കുന്നു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് ഇനിയുണ്ടാകുക. ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാകും. ദില്ലി മാതൃകയിലാകും ഇവിടെ ഭരണം. മുഖ്യമന്ത്രിയും നിയമസഭയുമെല്ലാമുണ്ടാകും. പക്ഷേ, ഗവര്‍ണര്‍ ഉണ്ടാകില്ല. ലഫ്റ്റനന്റ് ജനറലിന്റെ മേല്‍നോട്ടമുണ്ടാകും.

ലഡാക്കില്‍ നിയമസഭയുണ്ടാകില്ല

ലഡാക്കില്‍ നിയമസഭയുണ്ടാകില്ല

അതേസമയം, ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമുണ്ടാകും. ദാമന്‍ ദിയു പോലെ ലഡാക്ക് പ്രവര്‍ത്തിക്കും. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് ബില്ല് അമിത് ഷാ അവതരിപ്പിച്ചു. ബന്ധപ്പെട്ട ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തു.

Recommended Video

cmsvideo
    കശ്മീരില്‍ സൈന്യത്തെ നിറയ്ക്കുന്നു | Oneindia Malayalam
    വിഭജനത്തിന് കാരണം...

    വിഭജനത്തിന് കാരണം...

    വിഭജനത്തിന് പറയുന്ന ചില കാരണങ്ങള്‍ ഇങ്ങനെയാണ്. കശ്മീരിന്റെ ഭാഗമായിരുന്ന ലഡാക് വലിയ ഭൂപ്രദേശമാണ്. ഈ മേഖല പ്രത്യേക പ്രദേശമാക്കണമെന്ന് ഏറെ കാലമായുള്ള ആവശ്യമാണെന്നും അതാണ് സര്‍ക്കാര്‍ പരിഗണിച്ചതെന്നും അമിത് ഷാ വിശദീകരിച്ചു. ഇതോടെ 29 സംസ്ഥാനമുണ്ടായിരുന്ന രാജ്യത്ത് ഒന്ന് കുറഞ്ഞു. ഇനി 28 സംസ്ഥാനങ്ങളാണുണ്ടാകുക. അതേസമയം, ഏഴ് കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നത് ഇനി ഒമ്പതാകും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+