കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് 8,774 പേർക്ക് കൂടി കോവിഡ്; 621 മരണം.. ഇനി ചികിത്സയിൽ 1,05,691 പേർ

Google Oneindia Malayalam News

ദില്ലി; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8,774 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.തുടര്‍ച്ചയായ 154-ാം ദിവസവും 50,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. 621 മരണം കൂടി റിപ്പോർട്ട് ചെയ്തു. അതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,67,933 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,481 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,39,98,278 ആയി.
ദേശീയ രോഗമുക്തി നിരക്ക് 98.34 % ആണ്.

covid

രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം 2 ലക്ഷത്തില്‍ താഴെയായി. നിലവില്‍ 1,05,691 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.31 ശതമാനമാണ്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,91,236 പരിശോധനകള്‍ നടത്തി. ആകെ 63.94 കോടിയിലേറെ (63,94,27,262) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.85 ശതമാനമാണ്. കഴിഞ്ഞ 14 ദിവസമായി ഇത് 1 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.80 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 55 ദിവസമായി 3 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 90-ാം ദിവസവും ഇത് 3 ശതമാനത്തില്‍ താഴെയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 82,86,058 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 121.94 കോടി (1,21,94,71,134) പിന്നിട്ടു. 1,26,30,392 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 135 കോടിയിലധികം (1,35,94,88,700) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.
ഉപയോഗിക്കാത്ത 22.83 കോടിയിലധികം (22,83,05,346) വാക്‌സിന്‍ ഡോസുകള്‍ സ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു. .

ഒമിക്രോൺ; ഇന്ത്യയിൽ അതീവ ജാഗ്രത

ലോകത്ത് ഒമിക്രോൺ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലും അതീവ ജാഗ്രത തുടരുകയാണ്. വിദേശത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ നിലവിലെ കൊവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം സമഗ്രമായ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഉയര്‍ന്നതലത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ തീവ്രമായ നിയന്ത്രണവും സജീവ നിരീക്ഷണവും തുടരേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആദ്യ ഡോസ് ലഭിച്ച എല്ലാവര്‍ക്കും രണ്ടാമത്തെ ഡോസ് കൃത്യസമയത്ത് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യാന്തര വിമാന സർവ്വീസുകൾക്ക് ഇളവുകൾ കൊണ്ടുവാരനുള്ള നീക്കം പുന:പരിശോധിക്കാനും മോദി യോഗത്തിൽ ആവശ്യപ്പെട്ടു. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ നാശം വിതച്ച ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയാണ് ഒമിക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടനയുടേയടക്കം മുന്നറിയിപ്പ്.

കേരളത്തിലും കർശന നിയന്ത്രണം

ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും വിദേശത്ത് നിന്ന് എത്തുന്നവർക്ക് നിയന്ത്രണം കടുപ്പിച്ചു. വിദേശത്ത് നിന്ന് എത്തുന്നവർ ഒരാഴ്ച ക്വാറന്റീനിൽ കഴിയണമെന്നാണ് സർക്കാർ നിർദേശം. ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആർടി പിസിആർ പരിശോഘന നടത്തി എയർസുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

Recommended Video

cmsvideo
ഒമിക്രോൺ വകഭേദത്തെ നേരിടാൻ അപ്ഡേറ്റഡ് വാക്സിൻ..ഫൈസർ ഇറക്കുന്നു

"ഒമൈക്രോൺ ഒരു ഉണർത്ത് വിളി"; ലോകാരോഗ്യ സംഘടനയുടെ ഡോ സൗമ്യ സ്വാമിനാഥൻ പറയുന്നത് ഇങ്ങനെ...

English summary
8,774 more Covid Patients In country; 621 deaths, 105691 still in treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X