കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് പുതുതായി 8,895 രോഗികള്‍; കൂടുതല്‍ കേരളത്തില്‍, ഏറ്റവും കൂടുതല്‍ മരണം ബീഹാറില്‍.

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ച കോവിഡ് രോഗികളുടെ എണ്ണം 8,895ആയി. ദിനംപ്രതി ഏറ്റവും കൂടുതല്‍ രോഗികള്‍ മരണപ്പെടുന്ന സംസ്ഥാനം ബീഹാറാണെന്ന് അധികൃതര്‍ അറിയിച്ചു. 2,426 രോഗികളാണ് ബീഹാറില്‍ മരണപ്പെട്ടത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2796 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണപ്പെട്ടവരുടെയെണ്ണം 4,73,326 ആയി.

 ഇന്തോനേഷ്യയില്‍ വീണ്ടും അഗ്നിപർവത സ്ഫോടനം: നടുക്കുന്ന ദൃശ്യങ്ങള്‍, 13 മരണം ഇന്തോനേഷ്യയില്‍ വീണ്ടും അഗ്നിപർവത സ്ഫോടനം: നടുക്കുന്ന ദൃശ്യങ്ങള്‍, 13 മരണം

രാജ്യത്ത് ഇതോടെ 3,46,33,255 രോഗികള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥികീരിച്ചു. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കേരളമാണ് 4557 കോവിഡ് രോഗികളാണ് ഇന്നലെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 782, തമിഴ്‌നാട് 621, പശ്ചിമ ബംഗാള്‍ 397 എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍.

1

ഏകദേശം 79.68 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തത് ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. അതില്‍ 51.23 ശതമാനം കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് ബീഹാറിലാണ് 2,426 മരണമാണ് ബീഹാറില്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാമത് കേരളത്തില്‍ 315 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതി വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്; നിര്‍ണായക വിവരങ്ങള്‍സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതി വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്; നിര്‍ണായക വിവരങ്ങള്‍

2

കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത മരണനിരക്ക് 33,98 ആയിരുന്നു. 98.35 ശതമാനമാണ് ഇന്ത്യയില്‍ രോഗമുക്തി നേടിയവര്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 6,918 രേഗികളാണ് രോഗ മുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,40,60,744 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1,04,18,707 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തി. ഇതെടെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,27,61,83,065ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,26,64 പരിശേധനകളാണ് നടന്നത്.

3

പുതുച്ചേരിയില്‍ കോവിഡ് വാക്‌സിനേഷന്‍ കര്‍ശനമാക്കിയതായി അധികൃതര്‍ അറിയിച്ചു. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡിന്റെ മൂന്നാം തരംഗം 2022 ജനുവരിയോടെ ഉണ്ടാകുമെന്ന് കാണ്‍പൂര്‍ ഐഐടിയിലെ പ്രഫസര്‍ വെളിപ്പെടുത്തി. അതേസമയം ബംഗുളുരില്‍ അപകട സാധ്യതയുള്ള രാജ്യങ്ങലില്‍ നിന്നെത്തിയ 10 പേര്‍ക്കുള്ള തിരച്ചില്‍ തുടരുന്നുവെന്ന് ബിബിഎംപി അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച്ച മാത്രം ഒരു കോടി വാക്‌സിന്‍ ഡോസുകള്‍, ജനസംഖ്യയുടെ പകുതിയും വാക്‌സിന്‍ സ്വീകരിച്ചവര്‍ശനിയാഴ്ച്ച മാത്രം ഒരു കോടി വാക്‌സിന്‍ ഡോസുകള്‍, ജനസംഖ്യയുടെ പകുതിയും വാക്‌സിന്‍ സ്വീകരിച്ചവര്‍

4

10 പേരെ ഇതുവരെ കണ്ടെത്താനായില്ല. സംസ്ഥാനത്ത് ഇതുവരെ രണ്ട് പേര്‍ക്കാണ് കോവിഡ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ഇന്ത്യയില്‍ നാലാമത്തെ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു. 33 വയസുള്ള യാത്രക്കാരനിലാണ് മുംബൈ വിമനത്താവളത്തില്‍ നിന്ന് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ലെന്നും വ്യക്തമാണ്. ചെറിയ രീതിയിലുള്ള പനി ഇയാള്‍ക്കുണ്ടായിരുന്നു അല്ലാതെ വേറെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. കല്യാണ്‍ ഡോംബിവിലിയിലെ കോവിഡ് കെയര്‍ സെന്റിറില്‍ നിരീക്ഷണത്തിലാണ് ഇദ്ദേഹം. മഹാരാഷ്ട്രയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഒമൈക്രോണ്‍ വകഭേദമാണിത്.

5

അതേസമയം സാമ്പിയയില്‍ നിന്നെത്തിയ 60 കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ സാമ്പിളുകള്‍ ജെനോം ടെസ്റ്റിന് അയച്ചിരുന്നുവെങ്കിലും ഒമൈക്രോണ്‍ സ്ഥിരീകിരിച്ചിട്ടില്ല. അപകട സാധ്യയതുള്ള രാജ്യങ്ങളില്‍ നിന്ന് മുംബൈ വിമാനത്താവളത്തില്‍ 3,839 യാത്രക്കാരാണ് എത്തിത്. എല്ലാവരും ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയ 17,707 പേരെയും പരിശോധനക്ക് വിധേയമാക്കിയിരുന്നു.

ഒമൈക്രോണ്‍ മുന്‍ കരുതലില്‍ വീഴ്ച; 30 അംഗ സംഘത്തെ പരിശോധനയില്ലാതെ കടത്തിവിട്ടു; ഒരാള്‍ക്ക് കോവിഡ്ഒമൈക്രോണ്‍ മുന്‍ കരുതലില്‍ വീഴ്ച; 30 അംഗ സംഘത്തെ പരിശോധനയില്ലാതെ കടത്തിവിട്ടു; ഒരാള്‍ക്ക് കോവിഡ്

Recommended Video

cmsvideo
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

English summary
8,895 new covid cases were reported in India and more in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X