കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനുവരിയില്‍ 8.96 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്ന് ഇപിഎഫ്ഒ പേ റോള്‍ ഡാറ്റ

  • By Desk
Google Oneindia Malayalam News

ദില്ലി: ജനുവരിയില്‍ രാജ്യത്ത് 8.96 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്ന് എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. കഴിഞ്ഞ 17 മാസങ്ങള്‍ക്കിടയില്‍ 76.48 ലക്ഷം തൊഴില്‍ സൃഷ്ടിച്ചെന്നും പ്രൊഫിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പറയുന്നു. കഴിഞ്ഞ 17 മാസങ്ങള്‍ക്കിടയില്‍ 8.96 ലക്ഷം തൊഴില്‍ എന്നത് വലിയ വര്‍ധനവ് ആണെന്നാണ് വിലയിരുത്തുന്നു.

<strong>രാജ്യത്ത് പുരുഷന്മാരുടെ ജോലി നഷ്ടം രണ്ട് കോടിയിലേറെയെന്ന് പീരിയോഡിക് ലേബര്‍ സര്‍വ്വെ റിപ്പോര്‍ട്ട്,</strong>രാജ്യത്ത് പുരുഷന്മാരുടെ ജോലി നഷ്ടം രണ്ട് കോടിയിലേറെയെന്ന് പീരിയോഡിക് ലേബര്‍ സര്‍വ്വെ റിപ്പോര്‍ട്ട്,

ഇപിഎഫ്ഒ 2018ലെ പേറോള്‍ ഡാറ്റ പുറത്ത് വിട്ടിരുന്നു. 2017 2018 കാലത്തെ കണക്കുകളാണിത്. ജനുവരിയില്‍ 131 ശതമാനത്തിന്റെ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും പറയുന്നു. 3.87 ലക്ഷം പേരാണ് ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്യ്തത്. 2017 സെപ്റ്റംബറില്‍ 2,75,609 തൊഴിലവസരങ്ങളാണ് ഉണ്ടായത്.

job-1553340045

76.48 ലക്ഷം പുതിയ വരിക്കാര്‍ ഇപിഎഫ്ഒയുടെ സാമൂഹിക സുരക്ഷ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഇത് സെപ്റ്റംബര്‍ 2017 മുതല്‍ ജനുവരി 2019 വരെയുള്ള കണക്കുകളാണ്. ഇത് കഴിഞ്ഞ 17 മാസങ്ങളായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി പറയുന്നു. 8.96.516 പേരാണ് ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്തതായി പറയുന്നത്. 2017 സെപ്റ്റംബര്‍ മുതലുള്ളതില്‍ ഏറ്റവും വലിയ തോതാണിത്.

എന്നാല്‍ 2018ല്‍ നേരിയ കുറവാണ് ഇപിഎഫ്ഒ പേരോള്‍ ഡാറ്റയില്‍ ഉണ്ടായിരിക്കുന്നത്. 29,023 പേര്‍ ഇപിഎപ്ഒയില്‍ നിന്ന് പുറത്തിറങ്ങുകയും 5498 പേര്‍ പുതുതായി കൂടിചേരുകയും ചെയ്യ്തിരുന്നു. 2019 ജനുവരിയില്‍ 2.45 ലക്ഷം ജോലി 22 മുതല്‍ 25വരെയുള്ളവരാണ് തൊഴില്‍ നേടിയത്. 2,24 ലക്ഷം പേര്‍ 18 മുതല്‍ 21 വയസുവരെയുള്ളവരാണ്.


ഇപിഎഫ്ഒയില്‍ നിന്ന് പുറത്തായവരുടേത് അവര്‍ വാങ്ങിയ ക്ലെയിമിന്റെ കണക്കുകള്‍ പ്രകാരമാണ് കണക്കാക്കിയതെന്ന് പറയുന്നു. നിലവില്‍ 6 കോടിയിലധികം പേര്‍ ഇപിഎഫ്ഒയുടെ സാമൂഹ്യ സുരക്ഷ ഫണ്ടുകളില്‍ അംഗത്വമുള്ളവരാണ്,

English summary
8.96 lakh jobs created in january says EPFO payroll data,76.48 lakh job created in past 17 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X