മീററ്റ്-ലക്‌നൗ രാജ്യ റാണി എക്‌സ്പ്രസ് പാളം തെറ്റി; നിരവധി പേര്‍ക്ക് പരിക്ക്
ലക്‌നൗ: മീററ്റ്-ലക്‌നൗ രാജ്യ റാണി എക്‌സ്പ്രസ് പാളം തെറ്റി. ഉത്തര്‍പ്രദേശിലെ റാംപൂരിലാണ് സംഭവം.

എട്ട് ബോഗികളാണ് അപകടത്തില്‍പെട്ടത്. നിരവധി പേര്‍ക്ക് നിസാരമായ പരിക്ക് പറ്റിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ അട്ടിമറിയുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. രാവിലെ 8.15 ഓടെയാണ് അപകടമുണ്ടായത്.
രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ഉന്നത ഉദദ്യോഗസ്ഥരെ രക്ഷാ പ്രവര്‍ത്തനത്തിന് അയച്ചതായി റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് നോര്‍ത്തേണ്‍ റെയില്‍വേ സിപിആര്‍ഓ നീരജ് ശര്‍മ അറിയിച്ചു. അതേസമയം ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാരപരിക്കുള്ളവര്‍ക്ക് 25,000 രൂപയും ചികില്‍സാ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു












Click it and Unblock the Notifications