ഒഡിഷയില്‍ കുഴിബോംബ് പൊട്ടി മരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി, പിന്നില്‍ മാവോയിസ്ററുകള്‍
ആക്രമണത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് സൂചന. ആക്രമണത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. വാഹനത്തിന്റെ ഡ്രൈവര്‍ തുളസീധര്‍ മാജിയുടെ മൃതദേഹമാണ് വ്യാഴാഴ്ച കണ്ടെത്തിയത്.
ഭുവനേശ്വര്‍ : ഒഡിഷയില്‍ കുഴിബോംബ് പൊട്ടി മരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി. കൊരാപുട്ടിലെ സുങ്കിപുട്ടില് ബുധനാഴ്ചയാണ് ആക്രമണം ഉണ്ടായത്. ഒഡിഷ സ്റ്റേറ്റ് ആര്‍മ്ഡ് പോലീസ് സഞ്ചരിച്ച വാഹനമാണ് സ്ഫോടനത്തിനിരയായത്. ബുധനാഴ്ച ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
ആക്രമണത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് സൂചന. ആക്രമണത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. വാഹനത്തിന്റെ ഡ്രൈവര്‍ തുളസീധര്‍ മാജിയുടെ മൃതദേഹമാണ് വ്യാഴാഴ്ച കണ്ടെത്തിയത്.

ഹവില്‍ദാര്‍ മേജര്‍ സോംനാഥ് സിസ, ഹവില്‍ദാര്‍ അരുണ്‍ കുമാര്‍ നായക്, ഹരേകൃഷ്ണ പ്രൃസ്തി, ഗണേഷ് പ്രസാദ് സാഹ, സഞ്ജയ് കുമാര്‍ ഡാഷ്, സുബര്‍ണ കുമാര്‍ രാജ്, പ്രദീപ്ത കുമാര്‍ റൗത്ത് എന്നിവരാണ് മരിച്ചത്.
ഒഡിഷ- ആന്ധ്ര പ്രദേശ് അതിര്‍ത്തിയിലെ ദേശീയ പാത 26ല്‍ വച്ചാണ് സ്ഫോടനം ഉണ്ടായത്. പരീശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയവരാണ് സ്ഫോടനത്തില്‍ ഇരയായത്. സ്ഫോടനത്തിന് തൊട്ടു മുമ്പ് സംസ്ഥാന ഊര്‍ജ മന്ത്രി പ്രണബ് പ്രകാശ് ദാസ് ഇതുവഴികടന്നു പോയിരുന്നു.
മാവോയിസ്റ്റുകള്‍ പ്രദേശത്ത് പരിശോധന നടത്തുകയായിരുന്ന ബിഎസ്എഫ് വാഹനത്തെ ലക്ഷ്യം വച്ചാണ് ബോംബ് സ്ഥാപിച്ചിരുന്നതെന്നാണ് വിവരങ്ങള്‍.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications