കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡിഷയില്‍ കുഴിബോംബ് പൊട്ടി മരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി, പിന്നില്‍ മാവോയിസ്‌ററുകള്‍

ആക്രമണത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് സൂചന. ആക്രമണത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. വാഹനത്തിന്റെ ഡ്രൈവര്‍ തുളസീധര്‍ മാജിയുടെ മൃതദേഹമാണ് വ്യാഴാഴ്ച കണ്ടെത്തിയത്.

  • By Gowthamy
Google Oneindia Malayalam News

ഭുവനേശ്വര്‍ : ഒഡിഷയില്‍ കുഴിബോംബ് പൊട്ടി മരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി. കൊരാപുട്ടിലെ സുങ്കിപുട്ടില്‍ ബുധനാഴ്ചയാണ് ആക്രമണം ഉണ്ടായത്. ഒഡിഷ സ്റ്റേറ്റ് ആര്‍മ്ഡ് പോലീസ് സഞ്ചരിച്ച വാഹനമാണ് സ്‌ഫോടനത്തിനിരയായത്. ബുധനാഴ്ച ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

ആക്രമണത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് സൂചന. ആക്രമണത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. വാഹനത്തിന്റെ ഡ്രൈവര്‍ തുളസീധര്‍ മാജിയുടെ മൃതദേഹമാണ് വ്യാഴാഴ്ച കണ്ടെത്തിയത്.

maoist

ഹവില്‍ദാര്‍ മേജര്‍ സോംനാഥ് സിസ, ഹവില്‍ദാര്‍ അരുണ്‍ കുമാര്‍ നായക്, ഹരേകൃഷ്ണ പ്രൃസ്തി, ഗണേഷ് പ്രസാദ് സാഹ, സഞ്ജയ് കുമാര്‍ ഡാഷ്, സുബര്‍ണ കുമാര്‍ രാജ്, പ്രദീപ്ത കുമാര്‍ റൗത്ത് എന്നിവരാണ് മരിച്ചത്.

ഒഡിഷ- ആന്ധ്ര പ്രദേശ് അതിര്‍ത്തിയിലെ ദേശീയ പാത 26ല്‍ വച്ചാണ് സ്‌ഫോടനം ഉണ്ടായത്. പരീശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയവരാണ് സ്‌ഫോടനത്തില്‍ ഇരയായത്. സ്‌ഫോടനത്തിന് തൊട്ടു മുമ്പ് സംസ്ഥാന ഊര്‍ജ മന്ത്രി പ്രണബ് പ്രകാശ് ദാസ് ഇതുവഴികടന്നു പോയിരുന്നു.

മാവോയിസ്റ്റുകള്‍ പ്രദേശത്ത് പരിശോധന നടത്തുകയായിരുന്ന ബിഎസ്എഫ് വാഹനത്തെ ലക്ഷ്യം വച്ചാണ് ബോംബ് സ്ഥാപിച്ചിരുന്നതെന്നാണ് വിവരങ്ങള്‍.

English summary
The death toll in the landmine blast near Sunki ghat in Koraput district increased to 8 on Thursday, after the body of another Odisha State Armed Police (OSAP) official was recovered.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X