ബിജെപി എംഎൽഎയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 8 കോടി, എംഎൽഎ ഒളിവിലെന്ന് റിപ്പോർട്ടുകൾ

ബെംഗളൂരു: കര്‍ണാടക ബിജെപി എംഎല്‍എ മഡാല്‍ വിരൂപാക്ഷപ്പയുടെ വീട്ടില്‍ നിന്നും ലോകായുക്തയുടെ അഴിമതി വിരുദ്ധ വിംഗ് കണ്ടെത്തിയത് 8 കോടി രൂപ. എംഎല്‍എയുടെ മകന്‍ പ്രശാന്തിനെ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയിരുന്നു. അതിന് പിറകെ എംഎല്‍എയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപ കണ്ടെത്തിയത്. ഇതോടെ കേസില്‍ ബിജെപി എംഎല്‍എ പ്രധാന പ്രതിയായിരിക്കുകയാണ്. ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബിജെപിക്ക് വലിയ നാണക്കേടായിരിക്കുകയാണ് സംഭവം.
മഡാല്‍ വിരൂപാക്ഷപ്പയുടെ വീട്ടില്‍ നിന്ന് 6 കോടി രൂപയും ഓഫീസില്‍ നിന്ന് 1.75 കോടി രൂപയുമാണ് കണ്ടെത്തിയത്. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രശാന്തിനെ ലോകായുക്ത സംഘം കസ്റ്റഡിയിലെടുത്തത്. തനിക്ക് സംഭവത്തെ കുറിച്ച് ഒന്നും അറിയില്ല എന്നായിരുന്നു എംഎല്‍എ ആദ്യം പ്രതികരിച്ചത്. പിന്നാലെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജെന്റ്‌സ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനം വിരൂപാക്ഷപ്പ രാജി വെച്ചു. നിലവില്‍ എംഎല്‍എ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല മുന്‍കൂര്‍ ജാമ്യത്തിനുളള ശ്രമം എംഎല്‍എ നടത്തുന്നതായും സൂചനകളുണ്ട്.












Click it and Unblock the Notifications