Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന 8 സംസ്ഥാനങ്ങൾ; കേരളത്തിലും ഉടൻ?

ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകൾ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്നത് വലിയ രാഷ്ട്രീയ തീരുമാനമായി മാറുകയാണ്. ഈ നിരയിലേക്ക് ഏറ്റവും പുതുതായി ചേർക്കപ്പെട്ട സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. ബംഗാൾ കൂടി വന്നതോടെ രാജ്യത്ത് സ്ത്രീകൾക്ക് ടിക്കറ്റ് ഇല്ലാതെ സർക്കാർ ബസുകളിൽ സഞ്ചരിക്കാവുന്ന സംസ്ഥാനങ്ങളുടെ എണ്ണം എട്ടായി ഉയർന്നു. സ്ത്രീകളുടെ സാമ്പത്തിക സ്വതന്ത്ര്യത്തിനും തൊഴിൽ മേഖലയിലെ പങ്കാളിത്തം വർദ്ധിപ്പിക്കാനും ഇത്തരം പദ്ധതികൽ വലിയ സഹായമാണ് നൽകുന്നത്.പട്ടികയിലെ സംസ്ഥാനങ്ങൾ ഇവയാണ്

പശ്ചിമ ബംഗാൾ: സുവേന്ദു അധികാരി സർക്കാരിന്റെ പുതിയ പ്രഖ്യാപനത്തിലൂടെ സംസ്ഥാനത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന ഈ പദ്ധതി നിലവിൽ ഔദ്യോഗികമായി നടപ്പിലാക്കി കഴിഞ്ഞു.

കർണാടക (ശക്തി പദ്ധതി): കർണാടകയിലെ സർക്കാർ ബസുകളിൽ (KSRTC, BMTC) സ്ത്രീകൾക്ക് സംസ്ഥാനത്തിനകത്ത് എവിടെയും സൗജന്യമായി സഞ്ചരിക്കാം. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്.

തെലങ്കാന (മഹാലക്ഷ്മി പദ്ധതി): കർണാടകയുടെ മാതൃക പിന്തുടർന്ന് തെലങ്കാനയും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ ബസ് യാത്ര ഉറപ്പാക്കി. ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് ഇത് വലിയ സാമ്പത്തിക ആശ്വാസമാണ് നൽകുന്നത്.

free-bus-travel-for-women-1778693850 jpg

ഡൽഹി: ഇന്ത്യയിൽ ആദ്യമായി ഈ മാറ്റം കൊണ്ടുവന്നത് ഡൽഹി സർക്കാരാണ്. ഡിടിസി (DTC) ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്നു.

തമിഴ്‌നാട്: തമിഴ്‌നാട്ടിലെ സാധാരണ ടൗൺ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. ജോലിക്ക് പോകുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും ഇത് വലിയ സഹായമാണ്.

പഞ്ചാബ്: സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്.

മഹാരാഷ്ട്ര: ടിക്കറ്റ് നിരക്കിൽ 50% ഇളവ് നൽകുന്ന മഹാരാഷ്ട്രയും ഈ നിരയിൽ പ്രധാനപ്പെട്ട സംസ്ഥാനമാണ്.

രാജസ്ഥാൻ: രാജസ്ഥാനിലും ഭാഗികമായും ചില പ്രത്യേക വിഭാഗങ്ങൾക്കും സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്.

സാധാരണക്കാർക്ക് ലഭിക്കുന്ന നേട്ടം

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ അവരുടെ പ്രതിമാസ ചെലവിൽ വലിയൊരു തുക ലാഭിക്കാൻ സാധിക്കുന്നു. പ്രത്യേകിച്ച് വീട്ടുജോലികൾക്കും മറ്റും പോകുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് ഗതാഗത ചിലവ് ഇല്ലാതാകുന്നത് അവരുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത വർദ്ധിപ്പിക്കുന്നു. വിദ്യാർത്ഥിനികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് തടസ്സമില്ലാതെ എത്താനും ഇത് പ്രചോദനമാകുന്നു. പൊതുഗതാഗത സംവിധാനങ്ങൾ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമായി മാറുന്നു എന്നതും ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്. പശ്ചിമ ബംഗാൾ പോലൊരു വലിയ സംസ്ഥാനത്ത് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത് അവിടുത്തെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഗുണകരമാകും.

കേരളത്തിൽ സൗജന്യ യാത്ര വരുമോ?

കേരളത്തിലും ഈ പദ്ധതി ഉടൻ നടപ്പിലാകുമെന്ന പ്രതീക്ഷയിലാണ് ലക്ഷക്കണക്കിന് സ്ത്രീകൾ. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര എന്നത്. കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതോടെ ഈ വാഗ്ദാനം യാഥാർത്ഥ്യമാകാനുള്ള സാധ്യതകൾ ഏറെയാണ്. ഇത് നടപ്പിലാകുന്നതോടെ കേരളത്തിലെ സാധാരണക്കാരായ സ്ത്രീകൾക്കും ജോലിക്ക് പോകുന്നവർക്കും വലിയൊരു സാമ്പത്തിക ആശ്വാസമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+