കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 8 മലയാളികള്‍; പ്രവാസി സമൂഹത്തിന് ആശങ്ക

  • By News Desk
Google Oneindia Malayalam News

ദുബായ്: പ്രവാസി സമൂഹത്തിന് ആശങ്കയായി കൊവിഡ് ബാധിതരുടെ മരണം. ഗള്‍ഫില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 8 മലയാളികളാണ് മരണപ്പെട്ടത്. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം 190 ആയി.

ഇന്നലെ മരണപ്പട്ടവരില്‍ കൊല്ലം പറവൂര്‍ കറുമണ്ടല്‍ സ്വദേശി കല്ലുംകുന്ന് വീട്ടില്‍ ഉഷാ മുരുകന്‍, കോഴിക്കോട് കുറ്റികടവ് സ്വദേശി അജ്മല്‍ എന്നിവര്‍ കുവൈറ്റില്‍ മരണപ്പെട്ടു. പത്തനംതിട്ട അടൂര്‍ കൊടുമണ്‍ സ്വദേശി മുല്ലക്കല്‍ കിഴക്കേതില്‍ ഹരികുമാര്‍ ദമാമിലും മരണപ്പെട്ടു.

corona

പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാന്‍ സി മാമ്മന്‍, കൊയിലാണ്ടി അരിക്കുളം പാറക്കുളങ്ങര സ്വദേശി നിജില്‍ അബ്ദുള്ള, മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജന്‍, തിരുവനന്തപുരം ആനയറ സ്വദേശി ശ്രീകുമാരന്‍ നായര്‍, എന്നിവരാണ് ഗള്‍ഫില്‍ മരണപ്പെട്ട മറ്റ് മലയാളികള്‍. കൂടാതെ കഴിഞ്ഞ ദിവസം ഒമാനില്‍ മരിച്ച കണ്ണൂര്‍ പുളിങ്ങോം വയക്കര സ്വദേശി ശുഹൈബിന്റെ മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു.

സൗദിയിലും കൊവിഡ് മരണം വര്‍ധിച്ചുവരികയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 34 പേര്‍ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ മരണസംഖ്യ 676 ആയി. ഇവിടെ പുതുതായി 3121 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധ 98869 ആണ്.

അതേസമയം വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നവര്‍ക്ക്
സര്‍ക്കാര്‍ ക്വാറന്റൈന്‍ വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വീടുകളില്‍ സൗകര്യമുള്ളവര്‍ക്ക് ഹോംക്വാറന്റൈന്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.
നേരത്തെ തീരുമാനിച്ചിരുന്നത് പ്രകാരം വിദേശത്ത് നിന്നെത്തുന്ന എല്ലാവരും 7 ദിവസം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം എന്നായിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ പുതിയ മാര്‍ഗ നിര്‍ദേശം പ്രകാരം പുറത്ത് നിന്ന് വരുന്ന എല്ലാവരും 14 ദിവസത്തെ നിര്‍ബന്ധിതമായി ഹോം ക്വാറന്റൈനില്‍ കഴിയണം. വീട്ടില്‍ ഇതിനുള്ള സൗകര്യമുള്ളവര്‍ മാത്രമാണ് ഇത്തരത്തില്‍ കഴിയേണ്ടത്.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമുണ്ടോയെന്ന് ഉറപ്പാക്കേണ്ടത് വാര്‍ഡ് തല സമിതികളാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇവര്‍ അതത് വീടുകളിലെത്തി സൗകര്യം ഉറപ്പ് വരുത്തണം. വീടുകളില്‍ ക്വാറന്റീന്‍ ഇല്ലാത്തവര്‍ക്ക് മാത്രമെ ഇനി ഇന്‍സ്റ്റിറ്റിയൂഷനന്‍ ക്വാറന്റീന്‍ സൗകര്യം ഉണ്ടാവുകയുള്ളു. ഇതോടൊപ്പം സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരമുള്ള പാസ് കൈയ്യില്‍ ഇല്ലാത്തവരേയും ഇത്തരത്തില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലാക്കും.

'ഖജനാവിൽ മാറാല, 20,000 കോടിയുടെ പുതിയ കൊട്ടാരവും 8500 കോടിയുടെ വിമാനവും'! കേന്ദ്രത്തിന് വിമർശനം'ഖജനാവിൽ മാറാല, 20,000 കോടിയുടെ പുതിയ കൊട്ടാരവും 8500 കോടിയുടെ വിമാനവും'! കേന്ദ്രത്തിന് വിമർശനം

English summary
8 keralites Died within 24 Hours in Gulf Due to Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X