മുംബൈയിലെ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്, എട്ട് മരണം, മരണ സംഖ്യ ഉയര്‍ന്നേക്കും
മുംബൈ: മുംബൈയിലെ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് എട്ട് മരണം. കുര്‍ലയിലെ ഹോട്ടലിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ഏഴ് പുരുഷന്‍മാരും ഒരു സ്ത്രീയും ഉള്‍പ്പടെ എട്ട് പേരാണ് മരിച്ചത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
കുര്‍ലയിലെ ഗുരുനാഥ് വാദി മാര്‍ഗിലെ സിറ്റി കിനാര ഹോട്ടലിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരേയും മരിച്ചവരുടെ മൃതദേഹങ്ങളേയും സിവിക് ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സുരക്ഷിതമല്ലാത്ത രീതിയില്‍ പാചക വാതകം ഉപയോഗിയ്ക്കുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്. പല നഗരങ്ങളിലും ഇത്തരം അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.












Click it and Unblock the Notifications