സ്വിച്ച് ഓഫ് ചെയ്യാൻ മറന്നു; മൊബൈൽ ചാർജർ വായിലിട്ട എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കാർവാർ: പ്ലഗിൽ കുത്തിവെച്ചിരുന്ന മൊബൈൽ ചാർജർ വായിലിട്ട എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു. ബുധനാഴ്ചയാണ് സംഭവം. സന്തോഷ്- സഞ്ജന ദമ്പതികളുടെ മകളാണ് മരണപ്പെട്ട സാന്നിധ്യ. സന്തോഷ് ഹെസ്‌കോമിൽ (ഹൂബ്ലി ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി) കരാർ ജീവനക്കാരനായിരുന്നു.
വീട്ടുകാർ മൊബൈൽ ഫോൺ ചാർജ് ചെയ്‌ത ശേഷം സ്വിച്ച് ഓഫ് ചെയ്തിരുന്നില്ല. കുഞ്ഞ് ചാർജർ പിൻ വായിൽ വെച്ചപ്പോൾ ശക്തമായ വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

ഉടൻതന്നെ രക്ഷിതാക്കൾ കുഞ്ഞിനെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ലോക്കൽ റൂറൽ പോലീസ് കേസെടുത്തു, കൂടുതൽ അന്വേഷണം നടത്തിവരികയാണ്.












Click it and Unblock the Notifications