കണ്ണില്ലാത്ത ക്രൂരത! എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ 28കാരൻ പീഡിപ്പിച്ചു, കുട്ടി ഗുരുതരാവസ്ഥയിൽ...
ബന്ധുവായ 28കാരനാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
ദില്ലി: രാജ്യതലസ്ഥാനത്ത് നിന്ന് ആരും കേൾക്കാൻ ഇഷ്ടപ്പെടാത്ത ഒരു വാർത്ത. എട്ടു മാസം പ്രായമുള്ള പെൺകുട്ടിയെ ബന്ധുവായ 28 വയസുകാരൻ ലൈംഗികമായി പീഡിപ്പിച്ചു. വടക്ക് പടിഞ്ഞാറൻ ദില്ലിയിലെ നേതാജി സുഭാഷ് പ്ലേസിലാണ് സംഭവം.
ബന്ധുവായ 28കാരനാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ദില്ലിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. പരിക്ക് ഗുരുതരമായതിനാൽ പെൺകുട്ടിയെ തിങ്കളാഴ്ച രാത്രി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കുട്ടി അപകടനില തരണം ചെയ്തെന്നും, ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

കുട്ടിയുടെ ബന്ധു...
ജനുവരി 28 ഞായറാഴ്ചയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ നേതാജി സുഭാഷ് പ്ലേസിലെ വീട്ടിൽ വച്ചാണ് എട്ടു മാസം പ്രായമുള്ള പെൺകുട്ടി പീഡനത്തിനിരയായത്.

വീട്ടിൽ...
ഇരയുടെ അച്ഛന്റെ സഹോദരി പുത്രനായ 28 വയസുകാരനാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടിയെ സഹോദരിയുടെ വീട്ടിൽ ഏൽപ്പിച്ചാണ് മാതാപിതാക്കൾ ജോലിക്ക് പോയിരുന്നത്. ഞായറാഴ്ചയും പതിവുപോലെ കുട്ടിയെ സഹോദരിയെ ഏൽപ്പിച്ച് അച്ഛനും അമ്മയും ജോലിക്ക് പോയി.

പീഡനം...
ഞായറാഴ്ച ആയതിനാൽ പ്രതിയായ 28കാരൻ വീട്ടിലുണ്ടായിരുന്നു. അവധിദിനത്തിൽ നന്നായി മദ്യപിച്ചിരുന്ന യുവാവ് അമ്മ അടുത്തെങ്ങുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കുട്ടിയെ പീഡിപ്പിച്ചത്

അമ്മ വന്നപ്പോൾ...
മദ്യലഹരിയിലായിരുന്ന യുവാവ് അതിക്രൂരമായി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഞായറാഴ്ച ഉച്ചയോടെ ജോലി കഴിഞ്ഞെത്തിയ കുട്ടിയുടെ അമ്മയാണ് സംഭവത്തെക്കുറിച്ച് ആദ്യമറിയുന്നത്.

ആശുപത്രിയിൽ...
കുഞ്ഞിന്റെ വസ്ത്രത്തിലും ദേഹത്തും രക്തപ്പാടുകൾ കണ്ട അമ്മ ഉടൻതന്നെ അച്ഛനെ വിവരമറിയിച്ചു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് പീഡനത്തിനിരയായെന്ന് വ്യക്തമായത്.

അറസ്റ്റ്..
പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുവായ 28കാരനെ പോലീസ് കഴിഞ്ഞദിവസം തന്നെ അറസ്റ്റ് ചെയ്തു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ദില്ലി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൽ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി.

അപകടനില തരണം ചെയ്തു...
പീഡനത്തിനിരയായ പെൺകുട്ടിയെ കഴിഞ്ഞദിവസം രാത്രി അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും പോലീസും അറിയിച്ചു.












Click it and Unblock the Notifications