കൈക്കുഞ്ഞുമായി ട്രെയിനിനു മുന്നില്‍ ചാടി; കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
ജബല്‍പുര്‍: ഓടുന്ന ട്രെയിനിനു മുന്നില്‍ കുഞ്ഞുമായി ചാടിയ അമ്മ ആത്മഹത്യ ചെയ്തു. കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ജബല്‍പൂരിനടുത്ത് ഗദര്‍വാര സ്റ്റേഷനു സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. കുട്ടിയെയും തോളിലേറ്റിയായിരുന്നു അമ്മ പാഞ്ഞടുക്കുന്ന ട്രെയിനിനു മുന്നിലേക്ക് ചാടിയത്.
എന്നാല്‍, അമ്മയെ ട്രെയിനിടിച്ചപ്പോള്‍ കുട്ടി ട്രാക്കിന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഓടിയടുത്തവര്‍ കുട്ടിയും മരിച്ചുകാണുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ട്രാക്കിന് പുറത്തുള്ള കരിങ്കല്‍ ചീളുകള്‍ക്കു മുകളില്‍ നിന്നും കരയുന്ന കുട്ടിയെയാണ് നാട്ടുകാര്‍ കണ്ടത്. ഉടന്‍ സ്ത്രീയെയും കുട്ടിയെയും സമീപത്തുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചു.

ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആശുപത്രിയില്‍വെച്ച് മരിച്ചപ്പോള്‍ കുട്ടിക്ക് നിസ്സാര പരിക്കുമാത്രമേ സംഭവിച്ചിട്ടുള്ളൂയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കരിങ്കല്‍ ചീളുകളിലേക്ക് തെറിച്ചുവീണതു കാരണം കുട്ടിയുടെ തലയില്‍ ചെറിയ മുറിവേറ്റു. കുട്ടി ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരികയാണ്. സംഭവത്തില്‍ റെയില്‍ലെ പോലീസ് അന്വേഷണം നടത്തിവരികയാണ്.
അമ്മയും കുട്ടിയും ഏതു പ്രദേശത്തുള്ളവരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുടുംബ വഴക്കിനെ തുടര്‍ന്ന് വീടുവിട്ടവരാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. കുട്ടി സുഖം പ്രാപിക്കുന്നതോടെ സമീപത്തുള്ള സര്‍ക്കാര്‍ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക്് മാറ്റാനാണ് ആലോചന.












Click it and Unblock the Notifications