കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് വെളിപ്പെടുത്തല്‍, വീണ്ടും ഞെട്ടി മമത ബാനര്‍ജി

Google Oneindia Malayalam News

കൊല്‍ക്കത്ത: ദിവസം കഴിയും തോറും ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ സംബന്ധിച്ച് സങ്കീര്‍ണമാവുകയാണ്. ബിജെപിയെ സംസ്ഥാനത്ത് നിലംതൊടീക്കില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച നേതാവിന് ഓരോ ദിവസവും ആശ്വസിക്കാന്‍ ഒന്നുമില്ലാത്ത വിധം കാര്യങ്ങള്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

'താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടും'; കെ ആര്‍ ഇന്ദിരക്കെതിരെ പരാതി'താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടും'; കെ ആര്‍ ഇന്ദിരക്കെതിരെ പരാതി

ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ഇപ്പോള്‍ മമതയുടെ അടിമുടി വിറപ്പിച്ച് 8 എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഖോഷ്.

 മോദിയുടെ വെല്ലുവിളി

മോദിയുടെ വെല്ലുവിളി

ഏപ്രില്‍ 28 ന് ബംഗാളില്‍ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 40 തൃണമൂല്‍ എംഎല്‍എമാര്‍ താനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. മെയ് 23 കഴിയട്ടെ അവര്‍ എല്ലാവരും ബിജെപിയില്‍ എത്തുമെന്ന് മോദി പറഞ്ഞു. ബംഗാളില്‍ നടക്കാനിരിക്കുന്നത് വലിയ കളികള്‍ തന്നെയാണെന്ന് മോദി സൂചിപ്പിച്ചെങ്കിലും ദീതി അതിനെ പുച്ഛിച്ച് തള്ളി. പ്രസംഗത്തിനിടയിലെ മോദിയുടെ വെറും വാചക കസറത്ത് മാത്രമാണ് അതെന്നായിരുന്നു മമതയുടെ മറുപടി.

 8 എംഎല്‍എമാര്‍ ബിജെപിയിലെത്തും

8 എംഎല്‍എമാര്‍ ബിജെപിയിലെത്തും

എന്നാല്‍ തിര‍ഞ്ഞെടുപ്പ് ഫലത്തോടെ ബംഗാളിലെ സാഹചര്യം അടിമുടി മാറി. സംസ്ഥാനത്ത് വെറും രണ്ട് സീറ്റില്‍ ഒതുങ്ങിയിരുന്ന ബിജെപി 18 സീറ്റുകളിലേക്ക് കുതിച്ചു.പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കള്‍ കുത്തിയൊഴുകി. ആറോളം എംഎല്‍എമാരും നൂറോളം കൗണ്‍സിലര്‍മാരും ബിജെപി പാളയത്തില്‍ എത്തി. ഇനിയും 8 എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ എത്തുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്.

 ക്ഷണിച്ചത് തൃണമൂല്‍ നേതാവ്

ക്ഷണിച്ചത് തൃണമൂല്‍ നേതാവ്

തിങ്കളാഴ്ച നടന്ന ഗണേശ പൂജയുടെ പരിപാടിക്കിടെയായിരുന്നു ദിലീപ് ഘോഷ് ഇക്കാര്യം പറഞ്ഞത്. മുതിര്‍ന്ന തൃണമൂല്‍ നേതാവായ സഭ്യസാചി ദത്ത പ്രസിഡന്‍റായിരിക്കുന്ന ക്ലബില്‍ നടന്ന പരിപാടിയിലാണ് ദിലീപ് ഖോഷ് എത്തിയത്. സഭ്യസാചി ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നതായിരുന്നു പരിപാടിയിലെ ദിലീപിന്‍റെ സാന്നിധ്യം. തൃണമൂല്‍ നേതൃത്വവുമായി കഴിഞ്ഞ കുറച്ച് നാളുകളായി സഭ്യസാചി അടുത്ത ബന്ധത്തിലല്ല. നേരത്തേ അദ്ദേഹം ബിദാന്‍ നഗര്‍ മുനിസിപ്പില്‍ കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനം രാജിവെച്ചിരുന്നു.

 മറുപടിയുമായി തൃണമൂല്‍

മറുപടിയുമായി തൃണമൂല്‍

ദിവസവുമെന്നോണം തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുകയാണ്. 8 എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേരും. അവര്‍ താനുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ് , ദിലീപ് ഘോഷ് പറഞ്ഞു. അതേസമയം ദിലീപ് ഘോഷിന് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിക്ക് സംസ്ഥാനത്ത് സാന്നിധ്യമുറപ്പിക്കാന്‍ കഴിയാത്തതിനാലാണ് തൃണമൂല്‍ നേതാക്കളെ ചാക്കിലാക്കി സംസ്ഥാനത്ത് ആധിപത്യത്തിന് ശ്രമിക്കുന്നതെന്ന് ജ്യോതിപ്രിയോ മുള്ളിക് വിമര്‍ച്ചു.

 സംസ്ഥാനം പിടിക്കാന്‍ ബിജെപി

സംസ്ഥാനം പിടിക്കാന്‍ ബിജെപി

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ പാര്‍ട്ടികളില്‍ നിന്നായി നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. സംസ്ഥാനത്ത് വീണ്ടും നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എംഎല്‍എമാരേയും നേതാക്കളേയും സ്വന്തം പാളയത്തില്‍ എത്തിക്കാനുള്ള കൊണ്ടു പിടിച്ച നീക്കങ്ങള്‍ ബിജെപി സജീവമാക്കിയിട്ടുണ്ട്. മമതയുമായി ഉടക്കി ബിജെപിയില്‍ എത്തിയ മുകുള്‍ റോയിയാണ് വിമതരെ ബിജെപിയില്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നത്. 2021 ലാണ് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന ഭരണം പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ദിഗ്വിജയ് സിംഗിന്‍റെ ശ്രമം; ഗുരുതര ആരോപണം</a><a class=" title="കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ദിഗ്വിജയ് സിംഗിന്‍റെ ശ്രമം; ഗുരുതര ആരോപണം" />കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ദിഗ്വിജയ് സിംഗിന്‍റെ ശ്രമം; ഗുരുതര ആരോപണം

പ്രിയങ്ക ഗാന്ധിക്ക് പ്രമോഷന്‍, യുപി കോണ്‍ഗ്രസ് അധ്യക്ഷയാവും, പ്രഖ്യാപനം ദിവസങ്ങള്‍ക്കുള്ളില്‍!!

English summary
8 more TMC MLAs to join BJP in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X