കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു: ദീപാവലി ആഘോഷം അപകടത്തിന് വഴി മാറി, ഒറ്റദിനം നഗരത്തില്‍ കൊല്ലപ്പെട്ടത് എട്ട് പേര്‍

ഒരേ കുടുംബത്തിലെ മൂന്ന് പേരും കാറിലുണ്ടായിരുന്ന രണ്ട് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കാര്‍ തടാകത്തിലേയ്ക്ക് മറിഞ്ഞാണ് മൂന്നുപേര്‍ മരിച്ചത്

Google Oneindia Malayalam News

ബെംഗളൂരു: ദീപാവലി ആഘോഷങ്ങള്‍ക്കിടെ ബെംഗളൂരുവില്‍ വിവിധ അപകടങ്ങളിലായി എട്ട് പേര്‍ മരിച്ചു. കോളേജ് വിദ്യാര്‍ത്ഥികള്‍ വിനോദ യാത്രയ്ക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലിടിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. ബെംഗളൂരു- മംഗളൂരു ദേശീയ പാതയില്‍ വെച്ചായിരുന്നു അപകടം. ഒരേ കുടുംബത്തിലെ മൂന്ന് പേരും കാറിലുണ്ടായിരുന്ന രണ്ട് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ബസ് സ്റ്റാന്‍ഡിലിടിച്ച കാര്‍ സമീപത്തുള്ള കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. ജെപി നഗറിലെ എച്ച്കെബികെ കോളേജിലെ ആറ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറാണ് മഗദിയിലെ സാവന്‍ദുര്‍ഗ ഹില്ലിന് സമീപത്തെ മഗദിയില്‍ വച്ച് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് വ്യക്താക്കി.

399 ന് പകരം 459: ധന്‍ ധനാ ധന്‍ ഓഫര്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി, പുതുക്കിയ പ്ലാനുകള്‍ ഇങ്ങനെ... 399 ന് പകരം 459: ധന്‍ ധനാ ധന്‍ ഓഫര്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി, പുതുക്കിയ പ്ലാനുകള്‍ ഇങ്ങനെ...

കാര്‍ തടാകത്തിലേയ്ക്ക് മറിഞ്ഞാണ് രണ്ടാമത്തെ അപകടം. ബെംഗളൂരു- മൈസൂരു റോഡിലെ ബിഗാദിയിലാണ് സംഭവം. കുട്ടിയുള്‍പ്പെടെ നാലംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ദീപാവലി ആഘോഷങ്ങള്‍ക്ക് വേണ്ടി പോകുമ്പോഴായിരുന്നു സംഭവം. ബികോം വിദ്യാര്‍ത്ഥിയായ ചിദാനന്ദാണ് മരിച്ചവരില്‍ ഒരാള്‍, ശശാങ്ക് (6), ഇംഫാന (6) എന്നിവരാണ് മരിച്ചത്.

മുസ്ലിം സ്ത്രീകളോട് തിട്ടൂരവുമായി ദാറുല്‍ ഉലൂം: സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇടുന്നതിന് വിലക്ക്! മുസ്ലിം സ്ത്രീകളോട് തിട്ടൂരവുമായി ദാറുല്‍ ഉലൂം: സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇടുന്നതിന് വിലക്ക്!

 കാറിടിച്ച് മരണം

കാറിടിച്ച് മരണം

കെമ്പരാജു (40), ലാവണ്യ (11), സഞ്ജയ് എന്നിവരാണ് മരിച്ചത്. ബസ് സ്റ്റാോപ്പിലേയ്ക്ക് കാറിടിച്ച് കയറിയതിനെ തുടര്‍ന്ന് മരിച്ചത്. സഞ്ജയുടെ ഭാര്യ മമത പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. കാറിലുണ്ടായിരുന്ന സജ്ജന്‍കുമാര്‍, നവനീത് ഉപാധ്യായ് എന്നിവരാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സംഘം ബസ് സ്റ്റോപ്പില്‍ കയറി നിന്നപ്പോഴായിരുന്നു സംഭവം.

 ഡ്രൈവറുടെ അശ്രദ്ധ

ഡ്രൈവറുടെ അശ്രദ്ധ

ലക്കേനഹള്ളിയ്ക്ക് സമീപത്ത് റോഡിലുണ്ടായിരുന്ന വളവ് ശരിയായി വളയ്ക്കാത്തതാണ് ബസ് സ്റ്റാന്‍ഡില്‍ ഇടിച്ച കാര്‍ ബസ് സ്റ്റാന്‍ഡിന് പിറകിലെ 20 അടി താഴ്ചയിലേയ്ക്ക് മറിയുന്നതിനും ഇടയാക്കിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. വാഹനം വളവ് തിരിയുമ്പോഴായിരുന്നു നിയന്ത്രണം വിട്ട് ബസ് സ്റ്റാന്‍ഡില്‍ ഇടിക്കുന്നത്.

 കാര്‍ തടാകത്തിലേയ്ക്ക് മറി‌ഞ്ഞു

കാര്‍ തടാകത്തിലേയ്ക്ക് മറി‌ഞ്ഞു


ബെംഗളൂരു- മൈസൂരു റോഡിലെ ബിഗാദിയിലാണ് കാര്‍ തടാകത്തിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചത്. കുട്ടിയുള്‍പ്പെടെ നാലംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ദീപാവലി ആഘോഷങ്ങള്‍ക്ക് വേണ്ടി പോകുമ്പോഴായിരുന്നു സംഭവം. ബികോം വിദ്യാര്‍ത്ഥിയായ ചിദാനന്ദാണ് മരിച്ചവരില്‍ ഒരാള്‍, ശശാങ്ക് (6), ഇംഫാന (6) എന്നിവരാണ് മരിച്ചത്.

ബന്ധുവീട്ടിലേയ്ക്കുള്ള യാത്രയില്‍

ബന്ധുവീട്ടിലേയ്ക്കുള്ള യാത്രയില്‍

ദീപാവലി ആഘോഷങ്ങള്‍ക്ക് വേണ്ടി സിദ്ധൈനാനദൊഡ്ഡിയിലെ ബന്ധുവിന്‍റെ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് കാര്‍ തടാകത്തിലേയ്ക്ക് മറിഞ്ഞത്. നിയന്ത്രണം വിട്ട കാര്‍ നേരെ മാനഗനഹള്ളയിലെ ഗ്രാമത്തിലെ തടാകത്തിലേയ്ക്ക് മറിയുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

English summary
An outing by college students turned tragic on Thursday for a family of four. The driver of their vehicle lost control of the vehicle and rammed into a bus stand near Kudur on the Bengaluru-Mangaluru highway, claiming the lives of five persons.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X