Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം രാഹുലിനെ കണ്ടുപിടിക്കെന്ന് അമിത് ഷാ... രാഹുല്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങള്‍?

ബെംഗളൂരു: ബിജെപിയുടെദേശീയ എക്‌സിക്യൂട്ടീവ് യോഗം ബെംഗളൂരുവില്‍ നടക്കുകയാണ്. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗസ്ഥലത്തേക്ക് മാര്‍ച്ച് നടത്തി പ്രതിഷേധിച്ചു.

അപ്പോള്‍ ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത് ഇങ്ങനെയാണ്. നിങ്ങള്‍ ആദ്യം പോയി രാഹുല്‍ ഗാന്ധി എവിടെയാണെന്ന് കണ്ട് പിടിക്കൂ. അത് കഴിഞ്ഞാട്ടാകആ് തങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം എന്ന്.

സത്യത്തില്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ എവിടെയാണ്. അദ്ദേഹം അവധിയില്‍ പ്രവേശിച്ചിട്ട് 46 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എവിടെയാണ് അദ്ദേഹം ഉള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും അറിയില്ല. എവിടെയായിരിക്കും രാഹുല്‍ ഗാന്ധി ഇപ്പോഴുള്ളത്...

ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ്

രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് വാര്‍ത്ത പുറത്ത് വന്നപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവ് ചില ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഉത്തരാഖണ്ഡില്‍ ഗംഗോത്രിക്കടുത്ത് ഒരു ടെന്റില്‍ രാഹുലിനെ പോലെ തോന്നുന്ന ഒരാളുടെ ചിത്രങ്ങളായിരുന്നു ഇത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇത് നിഷേധിച്ചു.

തായ്‌ലന്റ്

തായ്‌ലന്റ്

ഇന്ത്യയ്ക്ക് പുറത്ത് ഒരു ഇന്ത്യയുണ്ടെങ്കില്‍ അത് ബാങ്കോക്ക് ആണ്. മാര്‍ച്ച് ആദ്യവാരത്തില്‍ രാഹുലിനെ പോലെ ഒരാളെ ബാങ്കോക്കില്‍ കണ്ടുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

സ്‌പെയിന്‍

സ്‌പെയിന്‍

രാഹുല്‍ ഇന്ത്യ വിട്ടാല്‍ നേരെ സ്‌പെയിലേക്ക് വച്ച് പിടിച്ചിട്ടുണ്ടാകുമെന്നാണ് മറ്റ് ചിലരുടെ കണ്ടെത്തല്‍. അവിടെ ഒരു മെക്‌സിക്കന്‍ ഗേള്‍ ഫ്രണ്ടുമായി കറങ്ങി നടക്കുകയാണെന്ന് പോലും ചിലര്‍ പ്രചരിപ്പിച്ചു.

മ്യാന്‍മര്‍

മ്യാന്‍മര്‍

രാഹുല്‍ ഗാന്ധി മ്യാന്‍മറിലെ ഏതോ ബുദ്ധ വിഹാരത്തില്‍ ധ്യാനത്തിലാണെന്നാണ് വേറൊരു പ്രചാരണം.

കമ്പോഡിയ

കമ്പോഡിയ

ഇവിടെയൊന്നും ഇല്ലെങ്കില്‍ പിന്നെ എവിടെയായിരിക്കും. അപ്പോഴാണ് ചിലര്‍ പറയുന്നത് കമ്പോഡിയയില്‍ ഉണ്ടെന്ന്. തന്റെ പാര്‍ട്ടി നാശോന്‍മുഖമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കമ്പോഡിയയിലെ നാശോന്‍മുഖമായ ചരിത്ര സ്മാരകള്‍ കാണുകയാണ് അദ്ദേഹം എന്നാണ് പരിഹാസം.

ബ്രസീല്‍

ബ്രസീല്‍

ബ്രസീലില്‍ ഇപ്പോള്‍ ഉത്സവ കാലമാണ്. ആളുകള്‍ റിയോയിലേക്ക് ഒഴുകുകയാണ്. ആരും കാണാതെ ഒളിച്ചിരിക്കാന്‍ പറ്റിയ സ്ഥലം ബ്രസീല്‍ തന്നെയെന്നാണ് ചിലര്‍ പറയുന്നത്.

ലോകകപ്പ്

ലോകകപ്പ്

എല്ലാ ഇന്ത്യക്കാരേയും പോലെ രാഹുല്‍ ഗാന്ധിക്കും ക്രിക്കറ്റിനോട് വലിയ താത്പര്യമാണ്. രാഹുല്‍ ക്രിക്കറ്റ് ലോകകപ്പ് കാണാന്‍ ഓസ്‌ട്രേലിയയില്‍ ഉണ്ടായിരുന്നുവെന്നാണ് മറ്റ് ചിലരുടെ വാദം.

ബിഹാര്‍

ബിഹാര്‍

ബിഹാറിലെ ഒരു ഗ്രാമത്തിലാണ് രാഹുല്‍ ഇപ്പോഴുള്ളത. മങ്കര്‍ എന്ന സ്ഥലത്തുണ്ടെന്നാണ് ചിലര്‍ പറയുന്നത്. തോക്കുകള്‍ക്ക് പേര് കേട്ട സ്ഥലമാണിത്. അതുപോലെ തന്നെ യോഗയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+