ആറ് ദിവസം എട്ട് പീഡനങ്ങള്‍: ഹരിയാണയില്‍ ക്രമസമാധാന നില തകര്‍ന്നു! മൂന്നുവയസ്സുകാരി മുതല്‍ യുവതി വരെ

പട്ന: രാജ്യത്തെ സ്ത്രീ സുരക്ഷ ചോദ്യം ചെയ്തുകൊണ്ട് ഹരിയാണയില്‍ സ്ത്രീ പീഡനങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ എട്ട് പീഡനക്കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 20 കാരിയായ യുവതിയാണ് ഒടുവില്‍ കൂട്ടമാനഭംഗത്തിനിരയായത്. ഫത്തേഹാബാദ് ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നിലധികം പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സ്ത്രീകള്‍ക്കെതിരെയുള്ളഅതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതോടെ പ്രസി‍ഡന്റ് ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ ഹൂഡയാണ് സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഗവര്‍ണര്‍ക്ക് പത്രികയും സമര്‍പ്പിച്ചിട്ടുണ്ട്. മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പിരിച്ചുവിടണമെന്നുള്ള ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

 അയല്‍വാസിയും യുവാവും പ്രതികള്‍

അയല്‍വാസിയും യുവാവും പ്രതികള്‍

ബുധനാഴ്ച അയല്‍വാസിയും മറ്റൊരാളും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. താന്‍ വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ രണ്ട് പേര്‍ വീടിനുള്ളില്‍ കടന്നുവന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ അനന്തരഫലം അനുഭവിക്കേണ്ടിവരുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പോലീസിനോട് പറ‍ഞ്ഞു. ആറ് മാസം മുമ്പായിരുന്നു യുവതിയുടെ വിവാഹം. യുവതിയുടെ പരാതിയില്‍ പോലീസ് അയല്‍വാസിയ്ക്കും ഒപ്പമുണ്ടായിരുന്ന ആള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. കുറ്റവാളികള്‍ ഉടന്‍ അറസ്റ്റിലാവുമെന്ന് ഫത്തേഹാബാദ് എസ്പി ദീപക് സഹരണ്‍ അറിയിച്ചു.

 വീട്ടമ്മയും വിവാഹിതയും ഇരകള്‍

വീട്ടമ്മയും വിവാഹിതയും ഇരകള്‍


ഹരിയാണയിലെ മാങ്ക് വാസില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്ലസ്ടു വിദ്യാര്‍ത്ഥി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. ചാര്‍ഥി ദാദ്രി ജില്ലയിലായിരുന്നു സംഭവം. നാല് പേര്‍ ചേര്‍ന്ന് കത്തിമുനയില്‍ നിര്‍ത്തി ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഡിഗ്രി വിദ്യാര്‍ത്ഥിയെ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവവും കഴിഞ്ഞ ദിവസം ഹരിയാണയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുഡ‍്ഗാവിവെ ഫറൂഖാ നഗറില്‍ വെച്ചായിരുന്നു സംഭവം.

 മൂന്ന് വയസ്സുകാരിയോട് ക്രൂരത

മൂന്ന് വയസ്സുകാരിയോട് ക്രൂരത


മൂന്ന് വയസ്സുകാരിയെ 14 കാരന്‍ പീഡിപ്പിച്ചതാണ് ഹരിയാണയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു സംഭവം. ഹരിയാണയിലെ ഹിസാര്‍ കോളനിയിലാണ് ഈ സംഭവം നടന്നത്. പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച് സ്വകാര്യ ഭാഗത്ത് മരക്കമ്പ് കുത്തിക്കയറ്റിയ സംഭവത്തില്‍ 50കാരന്‍ അറസ്റ്റിലായിരുന്നു. സ്വകാര്യ ഭാഗം വികൃതമാക്കിയ നിലയിലായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

 രണ്ടിടങ്ങളില്‍ ദളിത് പെണ്‍കുട്ടികള്‍

രണ്ടിടങ്ങളില്‍ ദളിത് പെണ്‍കുട്ടികള്‍

സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് ദളിത് പെണ്‍കുട്ടികളാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ഹരിയാണയിലെ പിന്‍ജോരിലാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്വകാര്യ ഭാഗങ്ങള്‍ വികൃതമാക്കിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ജിന്ദിലെ ബുന്ധ് കേരയിലെ കനാലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്.

 19 പരിക്കുകള്‍

19 പരിക്കുകള്‍

പെണ്‍കുട്ടിയുടെ ശരീരത്തില്‍ 19 പരിക്കുകള്‍ കണ്ടെത്തിയതായി റോത്തകിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോ. എസ്കെ ദത്തര്‍വാള്‍ പറയുന്നു. ഒന്നിലധികം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതാണെന്നാണ് പരിക്കുകള്‍ വ്യക്തമാക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അക്രമികള്‍ ജനനേന്ദ്രിയം വഴി കൂര്‍ത്ത വസ്തുു കുത്തിക്കയറ്റാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കരള്‍ തകര്‍ന്നിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. നെഞ്ചിലും മുഖത്തും, തലയിലും ഉള്‍പ്പെടെ 19 ഇടങ്ങളിലാണ് പരിക്കേറ്റിട്ടുള്ളത്. ആന്തരികാവയങ്ങള്‍ക്ക് ക്ഷതമേറ്റിറ്റുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. മൂന്നോ നാലോ പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതിന്റെ തെളിവുകളാണ് ശരീരത്തില്‍ നിന്ന് കണ്ടെത്തിയിട്ടുള്ളതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കൊലപ്പെടുത്തി ഉപേക്ഷിച്ചു

കൊലപ്പെടുത്തി ഉപേക്ഷിച്ചു

മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. മൃതദേഹം കണ്ടെത്തുന്നതിന് മൂന്ന് ദിവസം മുമ്പുതന്നെ കൊലപ്പെടുത്തിയിട്ടുണ്ടാകുമെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു. ആക്രമിച്ച് വെള്ളത്തില്‍ മുക്കുകയായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

 മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍

മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍


പീഡനത്തിനിരയായി കൊല്ലപ്പെട്ട 11കാരിയുടെ മൃതദേഹം പാനിപ്പത്ത് ജില്ലയില്‍ നിന്നാണ് കഴിഞ്ഞ ഞായറാഴ്ച കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടോടെ രണ്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ മൃതദേഹമാണ് പാനിപ്പത്തില്‍ നിന്ന് കണ്ടെടുത്തത്. ഗ്രാമത്തിലെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തുനിന്നാണ് ഞായറാഴ്ചയോടെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

 ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍

ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍


ഹരിയാണയിലെ ഹരീദാബാദില്‍ വച്ച് ജോലിയ്ക്ക് പോയി മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ രണ്ട് മണിക്കൂറോളം ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+