• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതിഷേധ കൊടുങ്കാറ്റില്‍ ദില്ലി; അര്‍ധരാത്രിയിലും എംപിമാരുടെ സമരം; പിന്നോട്ടില്ലെന്ന് പ്രഖ്യാപനം

ദില്ലി: കര്‍ഷക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച എംപിമാരെ പുറത്താക്കിയ സംഭവത്തില്‍ വേറിട്ട സമരത്തിന് സാക്ഷിയായി ദില്ലി. സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാര്‍ പാര്‍ലമെന്റില്‍ അര്‍ധരാത്രിയിലും അനിശ്ചിതകാല സമരം തുടരുന്നു. എന്തുവന്നാലും പിന്നോട്ടില്ലെന്നാണ് എംപിമാരുടെ പ്രഖ്യാപനം. സിപിഎം അംഗങ്ങളായ കെകെ രാഗേഷ്, എളമരം കരീം, കോണ്‍ഗ്രസ് അംഗങ്ങളായ രാജീവ് സാതവ്, സയ്യിദ് നസീര്‍ ഹുസൈന്‍, രിപുണ്‍ ബോറ, തൃണമൂല്‍ നേതാക്കളായ ദോല സെന്‍, ദെരക് ഒബ്രിയന്‍, എഎപി അംഗം സഞ്ജയ് സിങ് എന്നിവരെയാണ് പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട പ്രമേയം ശബ്ദ വോട്ടോടെ സഭ അംഗീകരിക്കുകയായിരുന്നു. എങ്കിലും അംഗങ്ങള്‍ പുറത്തുപോകാന്‍ തയ്യാറാകാത്തത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി. വിശദാംശങ്ങള്‍ ഇങ്ങനെ....

 സമരം തുടരുന്നു

സമരം തുടരുന്നു

സഭ പിരിഞ്ഞെങ്കിലും എട്ട് പേരും പാര്‍ലമെന്റ് കോപ്ലക്‌സിന് അകത്ത് ഗാന്ധി പ്രതിമക്കരികില്‍ സമരം ചെയ്യുകയാണ്. സഭയുടെ അച്ചടക്കം ലംഘിച്ചു, മോശമായി പെരുമാറി എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അംഗങ്ങളെ സസ്‌പെന്റ് ചെയ്തത്. കാര്‍ഷിക ബില്ലുകള്‍ അവതരിപ്പിച്ച വേളയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

 അംഗീകരിക്കപ്പെട്ടില്ല

അംഗീകരിക്കപ്പെട്ടില്ല

ബില്ലുകളില്‍ ഭേദഗതി നിര്‍ദേശങ്ങളുണ്ടായെങ്കിലും അംഗീകരിക്കപ്പെട്ടില്ല. നിരാകരണ ബില്ല് ആദ്യം അവതരിപ്പിക്കണമെന്നാണ് ചട്ടം. അതുണ്ടായില്ലെന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാര്‍ പറയുന്നു. തുടര്‍ന്നാണ് പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയത്. അധ്യക്ഷന്റെ ഡയസിന് മുന്നില്‍ പ്രതിഷേധിക്കുകയും ബില്ല് കീറിയെറിയുകയും ചെയ്തു. എങ്കിലും ബില്ല് ശബ്ദ വോട്ടോടെ പാസാക്കാന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്‍ശ് സിങ് അനുമതി നല്‍കിയെന്ന് എംപിമാര്‍ പറഞ്ഞു.

അനുമതി ലഭിച്ചില്ല

അനുമതി ലഭിച്ചില്ല

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുമതി ലഭിച്ചില്ല. ഇത്തരം പ്രമേയങ്ങള്‍ 14 ദിവസം മുമ്പ് നല്‍കണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അനുമതി നിഷേധിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ മോശമായി പെരുമാറിയെന്നും സഭയുടെ അന്തസിന് നിരക്കാത്ത പ്രതികരണമാണ് അവരില്‍ നിന്നുണ്ടായതെന്നും നായിഡു പറഞ്ഞു.

സഭാ സമ്മേളനം കഴിയും വരെ

സഭാ സമ്മേളനം കഴിയും വരെ

എട്ട് അംഗങ്ങളെ സസ്‌പെന്റ് ചെയ്യണമെന്ന പ്രമേയം ഭരണപക്ഷ ബെഞ്ച് അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. സഭാ സമ്മേളനം കഴിയും വരെയാണ് സസ്‌പെന്‍ഷന്‍. എന്നാല്‍ പുറത്തുപോകാന്‍ തയ്യാറാകാതിരുന്ന എട്ട് അംഗങ്ങളും സമരം തുടരുകയാണ്. സമരം ചെയ്യുന്നതിന് ഏകദേശം അടുത്തായി ആംബുലന്‍സ് ഒരുക്കി നില്‍ത്തിയിട്ടുണ്ടെന്ന് ന്യൂയ് 18 റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, സമരക്കാര്‍ക്ക് വെള്ളവും മറ്റും എത്തിച്ചുനല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ഷകരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് എളമരം കരീമും കെകെ രാഗേഷും ആവര്‍ത്തിച്ചു.

cmsvideo
  കാര്‍ഷിക ബില്ലില്‍ ബിജെപിക്ക് അടിപതറുന്നു | Oneindia Malayalam
  സമരം വ്യാപിക്കുന്നു

  സമരം വ്യാപിക്കുന്നു

  പഞ്ചാബിലും ഹരിയാനയിലും തമിഴ്‌നാട്ടിലുമെല്ലാം കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം തുടരുകയാണ്. ബില്ലില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് 15 പാര്‍ട്ടികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. വരും ദിവസങ്ങളിലും സംഭവത്തില്‍ പ്രതിഷേധം ശക്തമാകുമെന്നാണ് സൂചനകള്‍. ഈ മാസം 25ന് ദേശ വ്യാപക സമരത്തിന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

  യുഎഇയിലേക്ക് യാത്രക്കാര്‍ കൂടി; ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു, മലയാളികള്‍ക്ക് പ്രഹരം

  English summary
  8 Suspended Rajya Sabha MPs continue protest even night outside the Parliament
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X