കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പര്‍ക്കക്രാന്തി ട്രെയിനില്‍ യാത്ര ചെയ്ത എട്ട് പേര്‍ക്ക് കൊറോണ,കടുത്ത നിയന്ത്രണങ്ങളുമായി റെയില്‍വെ

Google Oneindia Malayalam News

ദില്ലി: കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ശക്തമായ നടക്കുന്നതിനിടെയിലും ഇന്നും ഒരുപാട് കേസുകള്‍ പോസിറ്റീവായതായി റിപ്പോര്‍ട്ട്. സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസില്‍ യാത് ചെയ്ത് എട്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റെയില്‍വെ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് റെയില്‍വെ ഇക്കാര്യം അറിയിച്ചത്.

railway

ദില്ലിയില്‍ നിന്നും പുറപ്പെട്ട രാമകുണ്ടത്തിലേക്കുള്ള എപി സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസില്‍ യാത് ചെയ്തിരുന്ന എട്ട് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മാര്‍ച്ച് 13നാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന പരിശോധനഫലത്തിലാണ് ഇവര്‍ക്ക് പോസിറ്റീവായതെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു.

യാത്രക്കാര്‍ക്ക് കൊറോണ പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ട്രെയിനിലെ എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് റെയില്‍വെയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗം മറ്റുള്ളവരിലേക്ക് എത്തിക്കാതിരിക്കാനും രോഗബാധ എല്‍ക്കാതിരിക്കാനുമാണ് റെയില്‍വെ ഇത്തരത്തില്‍ നിര്‍ദ്ദേശം പുറപ്പടുവിച്ചത്. ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്ന് റെയില്‍വെ നേരത്തെ അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെഭാഗമായി നിരവധി ട്രെയിനുകള്‍ റെയില്‍വെ നിരോധിച്ചിരുന്നു. ഇന്നലെ മാത്രം 22 ട്രെയിനുകളാണ് ദക്ഷിണ റെയില്‍വെ റദ്ദാക്കിയത്. ഇവരെ കൂടാതെ മുംബൈയില്‍ നിന്നും ജബല്‍പൂരിലേക്കുള്ള ഗോഡന്‍ എക്‌സ്പ്രസില്‍ കൊറോണ ബാധയുള്ള നാല് പേര്‍ സഞ്ചരിച്ചതായും റെയില്‍വെ സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 16ന് ബിവണ്‍ കോച്ചിലായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്. ദുബായില്‍ നിന്നുമാണ് ഈ സംഘം ഇന്ത്യയിലെത്തിയത്. ഇവരുടെ ഫലവും വെള്ളിയാഴ്ചയാണ് പുറത്തുവന്നത്.

കോറോണയെ ചെറുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ദിനമായ നാളെ പാസഞ്ചര്‍ ട്രെയിനുകള്‍ രാജ്യത്ത് ഓടില്ല. എന്നാല്‍ നേരത്തെ ഓടിത്തുടങ്ങിയ തീവണ്ടികള്‍ നിര്‍ത്തില്ലെന്നും റെയില്‍വെ മന്ത്രി പിയുഷ് ഗോയല്‍ അറിയിച്ചട്ടുണ്ട്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ രാത്രി 10 മണി വരെയാണ് ട്രെയിനുകള്‍ ഓടാതിരിക്കുക. മെയില്‍-എക്സ്പ്രസ് ഉള്‍പ്പെടെ 1300 തീവണ്ടികള്‍ അന്ന് സര്‍വീസ് നടത്തില്ല.

കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ് ഈ മാസം 22ലെ ജനതാകര്‍ഫ്യൂ. കൊറോണ വൈറസ് ഭീതി മറികടക്കാന്‍ രാജ്യത്തിന് ആത്മവിശ്വാസം നല്‍കുകയാണ് പ്രത്യേക അഭിസംബോധനയിലൂടെ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്. പ്രധാനമായും ഒമ്പത് കാര്യങ്ങളാണ് മോദി പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത്. പരിഭ്രാന്തി വേണ്ടെന്നും ജാഗ്രതയാണ് ആവശ്യമെന്നും മോദി പറഞ്ഞു.

Recommended Video

cmsvideo
ട്വിറ്ററിൽ ട്രെൻഡിങ്ങായി മലയാളികൾ | Oneindia Malayalam

ലോകമഹായുദ്ധകാലത്ത് പോലും ബാധിക്കാത്ത ഒരു തരം പ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 2 മാസമായി 130 കോടി ഇന്ത്യക്കാര്‍ മഹാമാരിയോട് പൊരുതുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു പൗരനും ലാഘവത്തോടെ കൊറോണ ബാധയെ സമീപിക്കരുത്. കുറച്ച് ആഴ്ചകള്‍ ജനങ്ങളുടെ സഹകരണം വേണം. രോഗം വ്യാപിക്കുന്നത് തടയുകയാണ് ലക്ഷ്യം. എല്ലാവരും ആരോഗ്യകരമായിരിക്കണം. സ്വയം നിയന്ത്രണവും വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ദിവസവും പത്ത് പേരെ വിളിച്ച് ജനതാ കര്‍ഫ്യൂ സംബന്ധിച്ച് ബോധവല്‍ക്കരിക്കണം. കൊറോണവൈറസ് സംബന്ധിച്ചും അവരോട് പറയണമെന്നും മോദി അഭ്യര്‍ഥിച്ചിരുന്നു.

English summary
8 Who Traveled On Sampark Kranti Test Positive For Corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X