അധ്യാപികയില്‍ നിന്ന് മര്‍ദ്ദനമേറ്റു: ഒമ്പതുവയസ്സുകാരന്‍ ആശുപത്രിയില്‍ മരിച്ചു, കേസെടുത്ത് പോലീസ്!!
ബണ്ട: അധ്യാപികയില്‍ നിന്ന് മര്‍ദനമേറ്റ എട്ടുവയസ്സുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബണ്ട ജില്ലയിലാണ് സംഭവം. അധ്യാപികയില്‍ നിന്ന് അടിയേറ്റ വിദ്യാര്‍ത്ഥി മരിക്കുകയായിരുന്നു. സംഭവത്തില്‍ സ്വകാര്യ സ്കൂളിലെ അധ്യാപനെതിരെ പോലീസ് കുറ്റം ചുമത്തിയിട്ടുണ്ട്. അര്‍ബാജ് എന്ന എട്ടുവയസ്സുകാരനാണ് മരിച്ചത്. വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി ഞായറാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ ബന്ധു പോലീസിനെ സമീപിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നുണ്ട്.













Click it and Unblock the Notifications