കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജനു പകരം നൈട്രസ് ഓക്‌സൈഡ് നല്‍കി; എട്ടു വയസ്സുകാരന്‍ മരിച്ചു

Google Oneindia Malayalam News

ഇന്‍ഡോര്‍; ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ എട്ടു വയസ്സുകാരനു ജീവന്‍ നഷ്ടപ്പെട്ടു. ഓക്‌സിനു പകരം അനസ്തീഷ്യ നല്കാന്‍ ഉപയോഗിക്കുന്ന നൈട്രസ് ഓക്‌സൈഡ് മാറി നല്‍കിയതാണ് മരണ കാരണം. മധ്യപ്രദേശിലെ ഇന്‍ഡോറിലെ മഹാരാജ അശ്വന്തറാവു ആശുപത്രിയിലാണ് സംഭവം. ആയുഷ് (8) ആണ് മരിച്ചത്. സംഭവത്തില്‍ ആശുപതിയില്‍ ഓക്‌സിജന്‍സിലിണ്ടര്‍സ്ഥാപിച്ച കോണ്‍ട്രാക്ടര്‍ രാജേന്ദ്ര ചദ്രിയെ അറസ്റ്റു ചെയ്തു.

ശനിയാഴ്ച്ച വൈകിട്ട് ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച ശേഷമാണ് ഓകിസിജനു പകരം നൈട്രസ് ഓക്‌സൈഡ് മാറി നല്‍കിയത്. അല്പസമയത്തിനകം കുട്ടി മരിച്ചു. രണ്ടു ദിവസം മുന്‍പ് ശിശുരോഗവിഭാഗത്തില്‍ പ്രവേശിപ്പിച്ച ഒന്നര വയസ്സുകാരനും ഓക്‌സിജന്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. അടുത്തടുത്ത രണ്ടു സംഭവങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്റര്‍ അടച്ചിട്ടിരിക്കുകയാണ്.

mp-30-1464587163.jpg

ഓക്‌സിജന്‍ സിലിണ്ടര്‍ മാറിപോയതിന്റെ ഉത്തരവാദിത്വം ആശുപത്രി അധികൃതര്‍ക്കാണെന്നും താന്‍ സിലിണ്ടര്‍ അവര്‍ പറഞ്ഞിടത്ത് സ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നാണ് അറസ്റ്റിലായ രാജേന്ദ്ര പറയുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

English summary
An eight-year-old boy died after he was mistakenly given nitrous oxide, a widely used anaesthetic, to breathe in place of oxygen at a government hospital in Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X