കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"പ്രിയപ്പെട്ട മോദി ജി, എന്റെ വാക്കുകള്‍ കേള്‍ക്കുന്നില്ലയെങ്കില്‍ എന്നെ ആഘോഷിക്കരുത്,ആരാണ് ലൂസിപ്രിയ

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദരം നിരസിച്ച് എട്ട് വയസ്സുകാരി. സര്‍ക്കാര്‍ മാതൃകയാക്കിയ മണിപ്പൂരില്‍ നിന്നുള്ള കാലാവസ്ഥാ പ്രവര്‍ത്തക ലിസിപ്രിയ കംഗുജമാണ് സര്‍ക്കാരിന്റെ ട്വീറ്റിന് മറുപടിയുമായി രംഗത്തെത്തിയത്. മാര്‍ച്ച് എട്ട് വനിതാ ദിനത്തില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് കരുത്തുറ്റ ഏതെങ്കിലും സ്ത്രീകളായിരിക്കുമെന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രനമോദി പ്രതികരിച്ചത്.

ശ്രീരാമനും ഹിന്ദുത്വവും ഒരുപാര്‍ട്ടിയുടെ മാത്രം സ്വത്തല്ല, ബിജെപിക്ക് മറുപടിയുമായി ശിവസേന!!ശ്രീരാമനും ഹിന്ദുത്വവും ഒരുപാര്‍ട്ടിയുടെ മാത്രം സ്വത്തല്ല, ബിജെപിക്ക് മറുപടിയുമായി ശിവസേന!!

പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നുവെന്നുള്ള ട്വീറ്റ് നിമിഷങ്ങള്‍ക്കകം തന്നെ ട്രെന്‍ഡ‍ിംഗ് ആയി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തിന് പ്രചോനമായ സ്ത്രീകളെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിക്കുമെന്ന പ്രഖ്യാപനം കൂടി പുറത്തുവരുന്നത്.

 പ്രചോദനമാകട്ടെ..

പ്രചോദനമാകട്ടെ..


മണിപ്പൂരില്‍ നിന്നുള്ള ലിസിപ്രിയ കംഗുജം നമുക്ക് പ്രചോദനം നല്‍കുന്ന സ്ത്രീകളില്‍ ഒരാളാണെന്നാണ് MyGovIndia യുടെ ട്വീറ്റ്. ലിസിപ്രിയ മണിപ്പൂരില്‍ നിന്നുള്ള കാലാവസ്ഥാ പ്രവര്‍ത്തകയാണ്. 2019ല്‍ ഡോ. എപിജെ അബ്ദുള്‍ കലാം ചില്‍ഡ്രണ്‍സ് അവാര്‍ഡ്, ലോക ശിശു സമാധാന സമ്മാനം, ഇന്ത്യാ സമാധാന സമ്മാനം, എന്നിവക്ക് അര്‍ഹയായിട്ടുണ്ട്. അവള്‍ പ്രചോദമാണെന്ന് നിങ്ങള്‍ കരുതുന്നില്ലേ? അവളെപ്പോലെ ആരെയെങ്കിലും നിങ്ങള്‍ക്ക് അറിയുമെങ്കില്‍ ഞങ്ങളെ അറിയിക്കൂ എന്നായിരുന്നു #SheInspiresUs എന്ന ഹാഷ് ടാഗോടെ സര്‍ക്കാര്‍ പോസ്റ്റ് ചെയ്ത ട്വീറ്റ്.

 എന്നെ ആഘോഷിക്കേണ്ടതില്ല

എന്നെ ആഘോഷിക്കേണ്ടതില്ല


"പ്രിയപ്പെട്ട നരേന്ദ്രമോദി ജി, നിങ്ങളെന്റെ വാക്കുകള്‍ കേള്‍ക്കുന്നില്ലയെങ്കില്‍ എന്നെ ആഘോഷിക്കുകയും വേണ്ട" എന്നാണ് MyGovIndia യുടെ ട്വീറ്റ് കണ്ട ലിസിപ്രിയ പ്രതികരിച്ചത്. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ തന്നെ പെണ്‍കുട്ടി കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം നിരസിക്കുന്നതായി അറിയിച്ചത്. #SheInspiresUs ന്റെ ഭാഗമായി രാജ്യത്ത് പ്രചോദനമായി മാറിയ സ്ത്രീകളുടെ കൂട്ടത്തില്‍ എന്നെക്കുടി തിരഞ്ഞെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ പലതവണ​ചിന്തിച്ചതിന് ശേഷമാണ് ഈ ആദരം നിരസിക്കുന്നതെന്നും പെണ്‍കുട്ടി ചേര്‍ത്തു.

 ഇത് ശരിയോ?

ഇത് ശരിയോ?

എനിക്ക് പറയാനുള്ളത് അവര്‍ കേള്‍ക്കുന്നില്ല. ഇന്ന് ഇവരെന്നെ രാജ്യത്തെ പ്രചോദനമാകുന്ന സ്ത്രീകളില്‍ ഒരാളായി കണക്കാക്കുന്നു. അത് ശരിയാണോ? എന്നും ലിസിപ്രിയ മറ്റൊരു ട്വീറ്റില്‍ ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് നിരവധി പേരുടെ പിന്തുണയാണ് പെണ്‍കുട്ടിക്ക് ലഭിച്ചത്. പ്രധാനമന്ത്രിയുടെ #SheInspiresUs ദൗത്യത്തിന് കീഴില്‍ രാജ്യത്തെ 3.2 പേരില്‍ പ്രചോദനമാകുന്ന കുറച്ച് വനിതകളെ തിരഞ്ഞെടുത്തതില്‍ ഞാനും ഉള്‍പ്പെടുന്നുണ്ടെന്നും ട്വീറ്റില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനായി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്നും അതുകൊണ്ടാണ് ബഹുമതി നിരസിക്കുന്നതെന്നും പെണ്‍കുട്ടി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു.

 ഐക്യരാഷ്ട്ര സഭയില്‍ പ്രഭാഷക

ഐക്യരാഷ്ട്ര സഭയില്‍ പ്രഭാഷക


ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കാലാവസ്ഥാ പ്രവര്‍ത്തകയായ ലിസിപ്രിയ കംഗുജം മണിപ്പൂര്‍ സ്വദേശിയാണ്. 2019ല്‍ ഭുവനേശ്വറില്‍ നിന്ന് വിദ്യാഭ്യാസം അവസാനിപ്പിച്ചാണ് ലിസിപ്രിയ ദില്ലിയിലെത്തി പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് നില്‍പ്പുറപ്പിച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രി, എംപിമാരെ കാലാവസ്ഥാ വ്യതിയാന നിയമം പാസാക്കൂ എന്ന പ്ലക്കാര്‍ഡുമേന്തിയാണ് ആഴ്ചകളോലം ഈ എട്ട് വയസ്സുകാരി പാര്‍ലമെന്റിന് മുമ്പാകെ നിന്നത്. എന്നാല്‍ ഈ വേറിട്ട പ്രതിഷേധം ഏറക്കാലത്തേക്ക് ഫലം കണ്ടില്ല. വടക്കുകിഴക്കന്‍ മണിപ്പൂരില്‍ ജനിച്ച ലിസിപ്രിയ 2019ല ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ പ്രഭാഷകയായി പങ്കെടുത്തിട്ടുണ്ട്.

 അങ്ങനെ ഒരാളെ അറിയുമോ?

അങ്ങനെ ഒരാളെ അറിയുമോ?

ജീവിതവും പ്രവര്‍ത്തനങ്ങളും ആയിരക്കണക്കിന് പേര്‍ക്ക് പ്രചോദനമായിട്ടുള്ളവര്‍ക്കായി സമര്‍പ്പിച്ച സോഷ്യല്‍ മീഡിയ ക്യാമ്പെയിനാണ് #SheInspiresUs എന്ന പേരില്‍ വനിതാ ദിനത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദമാകാന്‍ ഇത് നിങ്ങളെ സഹായിക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു. നിങ്ങള്‍ അത്തരമൊരു സ്ത്രീയാണോ? അത്തരത്തിലൊരാളെ നിങ്ങള്‍ക്ക് അറിയുമെങ്കില്‍ #SheInspiresUs ഹാഷ്ടഗ് ഉപയോഗിച്ച് ഷെയര്‍ ചെയ്യാനും മോദി ആവശ്യപ്പെട്ടിരുന്നു.

English summary
8-year-old climate activist turns down PM Modi’s #SheInspiresUs honour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X