കോള കുടിച്ച് എട്ട് വയസുകാരി മരിച്ചു
ചെന്നൈ: കോള കുടിച്ച് തമിഴ്‌നാട്ടില്‍ എട്ട് വയസുകാരി മരിച്ചു. ഇന്ത്യാവിഷനാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കോള കുടിച്ച മൂന്ന് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടിലെ നെയ്വേലി സ്വദേശി അഭിരാമിയാണ് മരിച്ചത്.
പിതാവ് വാങ്ങിക്കൊണ്ട് വന്ന 500 മില്ലി ബോട്ടിലിലെ കോളയാണ് അഭിരാമിയും മൂന്ന് സഹോദരങ്ങളും കഴിച്ചത്. കഴിച്ചയുടന്‍ തന്നെ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. അഭിരാമിയുടെ സഹോദരങ്ങളായ ലളിത (10), കൗസല്യ (6), പരമശിവം (2) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കുട്ടികളില്‍ ഒരാള്‍ പുതുശ്ശേരി ജിപ്മര്‍ ആശുപത്രിയിലെ വെന്റിലേറ്ററിലാണ്.

കോള നല്‍കിയ കടയുടെമയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ കഴിച്ച കോളയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നാല്‍ മാത്രമേ മരണകാരണത്തെപ്പറ്റി വ്യക്തമായി അറിയാന്‍ കഴിയൂ. നഗരത്തില്‍ കാലാവധി കഴിഞ്ഞ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് കടകളില്‍ റെയ്ഡ് നടത്തി. ഇത്തരം ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ കണ്ടെത്തി സീല്‍ ചെയ്തു.












Click it and Unblock the Notifications